18 January 2018

സിദ്ധാനുഗ്രഹം - 50



എൻ്റെ മകന് 38 വയസ്സ് ആകുവാൻ പോകുന്നു. നന്നായി പഠിച്ചിട്ടുണ്ട് അതോടൊപ്പം നല്ല ശംബളവും മേടിക്കുന്നു. ഇനിയും കല്യാണം ആയിട്ടില്ല. എപ്പോൾ കല്യാണം നടക്കും എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക - എന്ന് ചോദിച്ചു പയ്യൻറെ മാതാപിതാവ്.

ആ മാതാപിതാവിനെ നോക്കിയപ്പോൾ വളരെ സുഖപ്രദമായ ജീവിതം നയിക്കുന്ന എന്നത് മനസ്സിലായി. പയ്യന് ഏതെങ്കിലും ദോഷം ഉണ്ടായിട്ട് അത് ചെയ്യാതെ വിട്ടുപോയോ? എന്നത് അറിയില്ല.

അവർ വന്ന സമയം അഷ്ടമിയായിരുന്നു. ഈ നേരത്തിൽ എന്നെ തേടി വന്നിരിക്കുന്നലോ, ഏതെങ്കിലും വ്യത്യാസമായി അഗസ്ത്യ മുനി പറയരുതേ എന്ന ഭയം എനിക്കുള്ളിൽ ഉണ്ടായി. ചിലർക്ക് അഷ്ടമി എന്നത് ഭാഗ്യമാണ്.

ഇപ്പോൾ ജീവ നാഡി നോക്കുവാൻ പറയുന്നല്ലോ, അതും ശുഭ കാര്യ വിഷയത്തെ കുറിച്ച് കേൾക്കുവാൻ ആഗ്രഹിക്കുന്നു, അഷ്ടമിയാണല്ലോ ഇന്ന്, എന്ന് ഞാൻ പറഞ്ഞു. കുറച്ചു തടുത്തു നോക്കാം എന്ന് ഒരു ആഗ്രഹം മാത്രം മായിരുന്നു, എന്നാൽ അവരോ.........

ഞങ്ങൾക്ക് അഷ്ടമി തിഥി ദിവസം പോലെ മറ്റൊരു ദിവസവും വിശേഷമായി ആകാറില്ല. ഇതു അഗസ്ത്യ മുനിക് തന്നെ അറിയാം, വേണെമെങ്കിൽ അഗസ്ത്യ മുനിയോട് തന്നെ ഇതിനെപറ്റി ചോദിക്കാം - എന്ന് അവർ പറഞ്ഞു.

എനിക്ക് ഉള്ളിൽ ഒരു ചോദ്യം വന്നു. എന്നിരുന്നാലും, വിധി ആരെയാണ് വിട്ടത് എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവർക്ക് ശുഭ കാര്യങ്ങൾ പറയുവാനും നടത്തുവാനും അഷ്ടമി തിഥി നല്ലതാണ് എന്നത് സത്യം തന്നെ. ഇവന് മാത്രമല്ല, ഇതു പോലെ പലർക്കും അഷ്ടമി, നവമി, ഭരണി - കാർത്തിക  അനുകൂലമായി ഇരിക്കും. എന്നതുകൊണ്ട് നീയായിട്ടു ഒരു നിർണയവും എടുക്കരുത്. നിനക്ക് അതിനായിട്ടുള്ള അധികാരമില്ല എന്ന് ഒറ്റ വാക്കിൽ ഉത്തരം നൽകി, അഗസ്ത്യ മുനി. 

അങ്ങനെയാണെങ്കിൽ അഷ്ടമി- നവമി, ഭരണി - കാർത്തിക എന്നീ ദിവസങ്ങളിൽ താങ്കൾ അനുഗ്രഹ വാക്കുകൾ തന്നില്ലല്ലോ.  അതിന് എന്താണ് കാരണം? എന്ന് ഞാനും തിരിച്ചു ചോദിച്ചു. 

അത് എൻറെ ഇഷ്ടം. ഞാൻ പറയുന്നത് പോലെ ചെയുക, ഇത് സിദ്ധൻറെ ആജ്ഞയല്ല. ഭഗവാൻ ശിവന്റെയാണ്. ആരൊക്കെയാണോ അഷ്ടമി - നവമി ദിവസങ്ങളിൽ വരുന്നത് അവർക്കായി അനുഗ്രഹ വാക്കുകൾ നൽകേണ്ടതാണ് എന്ന്.

അന്ന് മുതൽ ഇന്ന് വരെ, ഏത് തിഥിയാണെങ്കിലും ഞാൻ ജീവ നാഡി എടുത്തു നോക്കും. അഗസ്ത്യ മുനി അനുഗ്രഹ വാക്ക് പറയുകയാണെങ്കിൽ ഞാൻ പറയും, ഇല്ലെങ്കിൽ അടച്ചു വയ്ക്കും.

ആ സുഖപ്രദമായി ജീവിക്കുന്ന പയ്യന് വയസ്സ് 38 ആകുന്നു. കല്യാണ ഭാഗ്യം ഉണ്ടായില്ല എന്ന് ആ മാതാപിതാവ് പറഞ്ഞതാലും, അഷ്ടമി അവന് ശുഭ ദിവസമായതു കൊണ്ടും മേൽകൊണ്ടു വായിക്കുവാൻ തുടങ്ങി. 

മുൻ ജന്മ വിധി പ്രകാരം ഇവന് കല്യാണ ഭാഗ്യം ഇല്ല. എന്നാലും കഴിഞ്ഞ 15 വർഷത്തിൽ മാതാപിതാവ് ചെയ്ത പൂജയുടെ പരിണാമമായി ഒരു ചെറു കുറവുകൾ ഇരുന്നാലും കല്യാണം നടക്കും. അത് ഏൽക്കുവാൻ തയ്യാറാണോ എന്ന് അഗസ്ത്യ മുനി ചോദിച്ചു.

ഒരു ചില കുറവ് എന്ന് പറഞ്ഞാൽ എങ്ങനെ?, എന്ന് ചോദിച്ചു ആ മാതാപിതാവ്.

ആ പെൺകുട്ടി ഒരു ചെറു പ്രായത്തിലുള്ള വിധവയായിരിക്കും. പാവപെട്ട വീട്ടിൽ നിന്നായിരിക്കും. ആവശ്യത്തിനുള്ള സൗന്ദര്യം കാണും. അവളുടെ സഹോദരിക് കാൽ ഊനം കാണും. ഈശ്വര വിശ്വാസം കാണും. ഇങ്ങനെയുള്ള കുടുംബത്തിൽ നിന്നും ഒരു വിവാഹ ആലോചന വന്നാൽ നിങ്ങൾ സ്വീകരിക്കുമോ? - എന്ന് അഗസ്ത്യ മുനി പറഞ്ഞപ്പോൾ ആ മാതാപിതാവിൻറെ മുഖം ഉദാസീനമായി.

5 നിമിഷമായിട്ടും അവരുടെ പക്കത്തിൽ നിന്നും ഒരു വിധത്തിലും ഉള്ള ഉത്തരം ലഭിച്ചില്ല. അവർക്കു ഇത്തരം കുറവുകൾ ഉള്ള വധുവിനെ ഏൽക്കുവാൻ തയ്യാറില്ല എന്നത് മനസ്സിലായി.

ഞങ്ങൾ ഇത്തരമുള്ള വധുവിനെ സ്വീകരിക്കില്ല. അഗസ്ത്യ മുനിയുടെ പക്കത്തിൽ നിന്ന് നല്ല ഒരു വാക്കാണ് പ്രതീഷിച്ചത് - എന്ന് പാതിമനസ്സോടെ അവർ പറഞ്ഞു.

പയ്യൻ അന്യ രാജ്യത്തിലാണ് താമസിക്കുന്നത്. പല സ്ഥലത്തിൽ നിന്നും നല്ല കല്യാണ ആലോചനകൾ വന്നിരുന്നു. ഞങ്ങൾ ആണ് കൃത്യമായ ശ്രമം നൽകാതെ വിട്ടത്. ഇപ്പോൾ കൂടെ ഒരു വലിയ വീട്ടിൽ നിന്നുള്ള ആലോച വന്നിരുന്നു. ഞങ്ങൾ ഒന്ന് സമ്മതം പറയേണ്ട താമസം നാളെ തന്നെ കല്യാണം നടത്തുവാൻ താത്പര്യം കാണിച്ചു നിൽക്കുകയാണ് അവർ എന്ന് വളരെ ഗർവതോടെ പറഞ്ഞു, ആ മാതാപിതാക്കൾ.

അങ്ങനെയുള്ള സാഹചര്യത്തിൽ അത് തന്നെ നടത്തുക, എന്തിനാണ് ഇവിടെ വരേണ്ടത്, എന്ന് ഞാനും തിരിച്ചു ചോദിച്ചു.

അതെല്ലാം ഇരിക്കട്ടെ ഞങ്ങൾ നോക്കിയ വധുവിൻറെ ഒപ്പമുള്ള വിവാഹം നടക്കുമോ? നടക്കില്ലയോ? എന്ന് അഗസ്ത്യ മുനിയോട് ഒന്ന് ചോദിച്ചു നോക്കുക, എന്ന് ആ പയ്യൻറെ അമ്മ ചോദിച്ചു. അവർ വളരെയധികം കേണു ചോദിക്കുകയും ചെയ്തു. 

പാവപെട്ട കുടുംബത്തിൽ നിന്നുള്ള വധുവാണ് നിങ്ങളുടെ മകൾക് നല്ലത്. വേറെ വിധത്തിൽ നിന്നും വരുന്ന ഒരു ആലോചനയും അധികം ദിവസത്തേക്ക് നിൽകുകയില്ല. പിന്നീട് നിങ്ങളുടെ യുക്തിപോലെ, എന്ന് അഗസ്ത്യ മുനി വാക്കുകൾ ചുരുക്കി.

കുറച്ചു നേരത്തിൽ ആ മാതാപിതാവ് പകുതിമനസ്സോടെ അവിടെ നിന്ന് പുറത്തിറങ്ങി. അവരുടെ മനസ്സിൽ അഗസ്ത്യ മുനി പറഞ്ഞത് ഒട്ടും തൃപ്തികരം ആയിട്ടില്ല എന്ന് തോന്നിയിരുന്നു. 

ഒരു മാസത്തിനു ശേഷം .........

ആ മാതാപിതാവ് ഒരു കല്യാണ കുറി എനിക്ക് കൊണ്ടുവന്നു, തുറന്നുനോക്കി. 

അവരുടെ ആഗ്രഹം പ്രകാരം ആ വലിയവീട്ടിൽ നിന്നുമുള്ള ആ വധുമുമായി അവരുടെ പയ്യൻറെ വിവാഹം നടത്തുവാൻ പോകുന്നതായി വിവാഹ കുറിയിൽ എഴുതപ്പെട്ടിരുന്നു. 

അഭിനന്ദനങ്ങൾ എന്ന് ഒരേ വാർത്തയിൽ പറഞ്ഞു. ഇതു കേട്ടതും അവർ അർഥപൂർണമായ മുഷ്ടിയിൽ എന്നെ നോക്കി ചിരിച്ചു. ഞാൻ മൗനമായി ഇരുന്നു. മനഃപൂർവം അവർ എന്നെ കളിയാകുവാൻ വേണ്ടിയായിരുന്നു ഈ കല്യാണ കുറി കൊണ്ട് വന്നത് എന്ന് പിന്നീട് മാത്രമാണ് അറിയുവാൻ സാധിച്ചത്.

15 ദിവസത്തിന് ശേഷം......

വളരെ ധിറുതിൽ ആ മാതാപിതാക്കൾ എന്നെ നോക്കി ഓടി വന്നു. എന്തിനാണ് ഇവർ ഇത്ര വേഗമായി വന്നുകൊണ്ടിരിക്കുന്നു എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ..........

ഒരു വലിയ തെറ്റ് ഒന്ന് നടന്നുപോയി ആദ്യം മാപ്പാക്കി എന്ന് പറഞ്ഞാൽ മാത്രമേ ഇവിടം വിട്ടു ഞങ്ങൾ നീങ്ങുകയൊള്ളു എന്ന് പറഞ്ഞു അവർ.

പ്രായത്തിൽ മുതിർന്നവർ നിങ്ങൾ, ഒരു തെറ്റും ചെയ്‌തിരിക്കില്ല പിന്നെ എന്തുകൊണ്ടാണ് ഞാൻ നിങ്ങളെ മാപ്പാകേണ്ടത്, എന്ന് ഞാൻ ചോദിച്ചു.

ഞാനും എൻറെ ഭാര്യയും അഗസ്ത്യ മുനിയെ വളരെയധികം അപമാനിച്ചു.

എങ്ങനെ?

അഗസ്ത്യ മുനി അന്ന് തന്നെ പറഞ്ഞു. പാവപെട്ട കുടുംബത്തിൽ നിന്നുമുള്ള വധുവാണ് ആ പയ്യന് ചേരേണ്ടതു എന്ന്. ആദ്യം ഈ വാക്കുകൾ ഞങ്ങൾ വിശ്വസിച്ചില്ല. ഞങ്ങൾക്ക് ഇഷ്ടപെട്ട ആ വലിയ വീട്ടിൽ നിന്നുമുള്ള പെൺകുട്ടിയെ നിശ്ചയിച്ചു മാത്രമല്ല കല്യാണ ദിവസവും തീരുമാനിച്ചു. എല്ലാവർക്കും കല്യാണ കുറി കൊടുക്കുകയും ചെയ്തു. പയ്യനും ആ പെൺകുട്ടിയും സംസാരിച്ചുവരാറുണ്ടായിരുന്നു. എന്താണ് നടന്നത് എന്ന് അറിയില്ല. അഗസ്ത്യ മുനി പറഞ്ഞ വാക്ക് പോലും ദാ ഇതാ മാറിയിരിക്കുന്നു എന്ന് പോലും പലരോടും പറഞ്ഞു. എന്നാൽ ഇന്നലെ രാത്രി ആ പെൺകുട്ടി ഈ വിവാഹത്തിൽ തനിക് സമ്മതക്കുറവ് ഉണ്ടെന്ന് പറയുകയും, കല്യാണം നിന്ന് പോകുകയും ചെയ്തു.

എന്നോട് ക്ഷമിക്കണം, ഇപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്? എന്ന് ചോദിച്ചു. 

ഒരിക്കൽ കൂടി അഗസ്ത്യ മുനിയോട് അനുഗ്രഹ വാക്ക് കേൾക്കുവാൻ സാധിക്കുമോ?

ചോദിച്ചു നോക്കാം - എന്ന് അവരോടു പറഞ്ഞിട്ട്, അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു ജീവ നാഡി നോക്കുവാൻ തുടങ്ങി.

കുല ദൈവം ക്ഷേത്രത്തിൽ പോയി അവിടെ അഭിഷേകം, അർച്ചന ചെയ്തു വരട്ടെ. ഭക്തിയോടെ ചെന്ന് വരുക നിങ്ങളുടെ പയ്യന് പറ്റിയ ഒരു ആലോചന വരും. അതോടൊപ്പം കല്യാണ കുറിയിൽ എഴുതപ്പെട്ടിരുന്ന അതെ ദിവസത്തിൽ, അതെ നേരത്തിൽ കല്യാണം നടക്കും എന്ന് നാല് വരികളിൽ അഗസ്ത്യ മുനി വാക്കുകൾ ചുരുക്കി. 

വേറെ ഒന്നും വിവരിച്ചു പറഞ്ഞില്ല.

ദൈവമേ.....ഇതു വരെ ഞങ്ങൾക്ക് കുല ദൈവം ക്ഷേത്രമിരുന്നിട്ടും ഇതു വരെ ഒന്നും ചെയുവാൻ തോന്നിയിട്ടില്ല. ഇപ്പോളെങ്കിലും അഗസ്ത്യ മുനി ഞങ്ങളെ ഓർമ്മ പെടുത്തിയല്ലോ, അദ്ദേഹത്തിന് നന്ദി, എന്ന് പറഞ്ഞിട്ട് പൂർണ വിശ്വാസത്തോടെ നടക്കുവാൻ തുടങ്ങി ആ മാതാപിതാവ്. 

അഞ്ചാമത്തെ ദിവസം രാവിലെ ഒട്ടും വിശ്വസിക്കുവാൻ സാധിക്കാതെവണ്ണം വധു - വരനോടൊപ്പം എൻറെ അടുത്ത് വന്നിറങ്ങി ആ മാതാപിതാവ്. 

"കാര്യമെന്താണ്?" എന്ന് ഞാൻ ചോദിക്കും മുൻപേ, അവർ സംസാരിക്കുവാൻ തുടങ്ങി. അത് ഇതാണ്.

അഗസ്ത്യ മുനിയുടെ വാക്കുകൾ പ്രകാരം പരിഹാരങ്ങൾ ചെയുവാൻ വേണ്ടി വളരെ ഭക്തിയോടെ ട്രെയിനിൽ കുംഭകോണം ചെല്ലുന്ന സമയം ഇവരുടെ എതിർവശം വളരെ സാധാരണ കുടുംബത്തെ ചേർന്നവരും യാത്ര ചെയ്യുകയായിരുന്നു . 

അവരിൽ സമീപകാലത്തിൽ കല്യാണം കഴിഞ്ഞു എന്നാൽ വിധവയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. നോക്കുവാൻ സാധുവും കുടുംബത്തിന് ചേരുന്ന ഒരു പെൺകുട്ടിയായതുകൊണ്ടും, ആ പയ്യന് ഈ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. 

ആ വലിയ വീട്ടിൽ നിന്നുള്ള പെൺകുട്ടി തന്നെ ബഹുമാനിക്കാത്തതുകൊണ്ടും ഈ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി എത്രയോ ഉചിതം എന്നതുകൊണ്ടും, തൻറെ മനസ്സിൽ ഈ പെൺകുട്ടിയെ വിവാഹം ചെയുവാൻ ആഗ്രഹം ഉണ്ട് എന്ന് മാതാപിതാവിനോട് പറഞ്ഞു. 

ഇത് അവർക്കു ഒരു അതിശയമായിരുന്നാലും, തൻറെ മകൻറെ ആഗ്രഹത്തെ നിറവേറ്റുന്നതിനായി, മനസ്സ് ഉറപ്പിച്ചുകൊണ്ടു ആ ഗൃഹനാഥനുമായി സംസാരിച്ചിരിക്കുന്നു. 

പെൺ വീട്ടുകാർക്ക് ആദ്യം ഒരു ഭയം ഉണ്ടായിരുന്നു, അതെ സമയം തങ്ങളുടെ മകൾക് ട്രെയിനിൽ വച്ച് ഒരു വിവാഹ ആലോചന ലഭിക്കും എന്ന് ഒട്ടും വിശ്വസിച്ചിരുന്നില്ല. കുല ദൈവം ക്ഷേത്രത്തിൽ പൂവ് കെട്ടി നോക്കാം, അനുഗ്രഹം ലഭിക്കുകയാണെങ്കിൽ, കല്യാണത്തിന് സമ്മതിക്കാം എന്ന് പറഞ്ഞു ആ പെൺകുട്ടിയുടെ അച്ഛൻ.

ഇതിൽ അതിശയം എന്തെന്നാൽ ഏത് കുല ദൈവത്തെ ദർശിക്കുവാൻ വേണ്ടി ചെന്നുകൊണ്ടിരിക്കുന്നുവോ, അതെ കുല ദൈവം ക്ഷേത്രത്തിലേക്കാണ് ആ വിധവ പെൺകുട്ടിയും ചെന്നുകൊണ്ടിരിക്കുന്നു. ഇരുപേർക്കും ഇഷ്ടപെട്ടതുപോലെ അവർ ആഗ്രഹിച്ചതുപോലെ കുല ദൈവം ക്ഷേത്രത്തിൽ പൂവ് കെട്ടി നോക്കിയപ്പോൾ അനുമതിയും ലഭിച്ചിരിക്കുന്നു. ഇതിനപ്പുറം താമസിക്കരുത് എന്ന് കരുതി പെട്ടെന്ന് തന്നെ അവരുടെ കല്യാണ നിശ്ചയം അവിടെ വച്ച് നടത്തി.

ഈ കഥ പറഞ്ഞു കാറിൽ ചെന്നിരുന്നാൽ ആ വിവാഹ ആലോചന ലഭിച്ചിരിക്കില്ല. ട്രെയിനിൽ ചെന്നതുകൊണ്ടു വധുവിനെ ലഭിച്ചു. അത് മാത്രമല്ല അഗസ്ത്യ മുനി പറഞ്ഞതുപോലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിയെ ലഭിച്ചു. ഇത് ഞങ്ങൾ ചെയ്ത ഭാഗ്യം. അഗസ്ത്യ മുനി കാണിച്ച നല്ല വഴി എന്ന് ആനന്ദം കൊണ്ടു ആ മാതാപിതാക്കൾ. 

ഇത് കേട്ടതും എൻറെ മനസ്സിൽ തോന്നിയത് ഒന്ന് തന്നെ. 

അഗസ്ത്യ ഭഗവാനെ, എള്ളോരുടെയും പ്രതീക്ഷകളെയും ഇതുപോലെ നിറവേറ്റി കൊടുക്കണേ.........


സിദ്ധാനുഗ്രഹം.............തുടരും! 

No comments:

Post a Comment

Post your comments here................