16 November 2017

സിദ്ധാനുഗ്രഹം - 42




വളരെ വേഗത്തിലും, ദേഷ്യത്തിലും അദ്ദേഹം അവിടെ വന്നു.

എനിക്ക് അഗസ്ത്യ മുനിയുടെ ജീവനാഡിയിൽ വിശ്വാസം ഇല്ല. നിങ്ങൾ പറഞ്ഞതെല്ലാം കള്ളമാണ്, ഒന്ന് പോലും വിചാരിച്ചതു പോലെ നടന്നില്ല. എല്ലാം പരിഹാരങ്ങളും ചെയ്തു, തൊഴിൽ ചെയ്തതിൽ നഷ്ടം വരുകയും ചെയ്തു, എന്ന് അല്ലാതെ ഒരു വിധത്തിലും ആദായം ഒന്നും മില്ല.

നിരാശയിലും, കോപത്തിലും അദ്ദേഹം സംസാരിച്ചത് ഞാൻ മൗനമായി കേട്ടതിന് ശേഷം, പിന്നെ എന്തിനാണ് താങ്കൾ അഗസ്ത്യ മുനിയെ തേടി ഇവിടെ വന്നത് എന്ന് ചോദിച്ചു.      

"എനിക്ക് വിചാരിക്കാത്ത ഒരു സമ്പത്തു വരും, ഒരു ജൻമിയെ പോലെ ജീവിക്കും എന്ന് അഗസ്ത്യ മുനി പറഞ്ഞിരുന്നു. അതിൽ ഒന്നും പോലും നടന്നില്ലല്ലോ എന്ന നിരാശയാണ് തനിക്ക്", എന്നത് വളരെ നേരിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.   

എവിടെയോ ഒരു തെറ്റ് നടന്നിട്ടുണ്ട് അഗസ്ത്യ മുനിയോട് തന്നെ ഇതിനെക്കുറിച്ചു ചോദിച്ചു നോക്കാം. അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ഫലിക്കുകയാണെങ്കിൽ എനിക്ക് വളരെ സന്തോഷം, മറിച്ചാണെങ്കിൽ നിങ്ങൾ വന്ന് തിരിച്ചു ചോദിക്കരുത്, ഇത് സമ്മതമാണോ?

"എന്തിനാണ് താങ്കൾ ഇത്തരം ഒരു വ്യവസ്ഥ വയ്ക്കുന്നത്?"

'ഒരു ഡോക്ടറോട് ആരോഗ്യത്തെകുറിച്ച പരാമർശിച്ചുകൊണ്ട് നിങ്ങൾ മരുന്ന് വാങ്ങുന്നു. ആ ഡോക്ടർ മരുന്ന് തരുന്നു. ഒരു പക്ഷേ ആ ഡോക്ടർ തരുന്ന മരുന്ന് കഴിക്കുന്നതിന് ശേഷം അസുഖം മരുന്നില്ലെങ്കിൽ വേറെ ഡോക്ടറിനെ കാണുന്നത് ശെരിയല്ലേ, അത് പോലെ തന്നെയാണ് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക്', എന്ന് ഞാൻ പറഞ്ഞു.                                        

'ശെരി .......... ശെരി .................. ഇപ്പോൾ താങ്കൾ ഒരിക്കൽകൂടി നോക്കുക എന്നതിൽ തന്നെ ഉറച്ചുനിന്നു, എന്നല്ലാതെ ഞാൻ പറഞ്ഞത് ഒരു അംശം പോലും കേൾക്കുവാൻ തയ്യാറായില്ല'. എനിക്ക് അതിൽ നിരാശയുണ്ടായി ........... പക്ഷേ ഒന്നും ചെയ്യാൻ പറ്റിയില്ല.    

അദ്ദേഹത്തിനായി ഒരിക്കൽ കൂടി ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"ഈ മണികവാസകാനും ഇവൻറെ അനുജൻ ഗോപാലസ്വാമിയും ചേർന്ന് ഒരു തൊഴിൽ ചെയുവാൻ തീരുമാനിച്ചു. ആദ്യം വളരെ അടുപ്പത്തിൽ ഇരുന്ന ജേഷ്ടാനുജന്മാർ നല്ല ആദായം ഉണ്ടാക്കി, വീട്, വസ്തു, കാർ എന്നിവ അവർ ഓരോരുത്തരും വാങ്ങി ആനന്ദിച്ചു."

ഇതിനിടയിൽ ......

അനുജന്റെ ഭാര്യക്ക് തൻറെ ഭർത്താവ് ഒരു തൊഴിൽ സ്വന്തമായി തുടങ്ങുകയാണെങ്കിൽ പല വിധത്തിലും അദ്ദേഹത്തിന് ഒരു കോടിശ്വരൻ ആകുവാൻകഴിയും എന്ന് ഒരു ആഗ്രഹം ഉണ്ടായി. ഇതു തൻറെ ഭർത്താവിനോട് ദിവസവും പറയുവാൻ തുടങ്ങി. ആദ്യം ഭാര്യയുടെ വാക്കുകൾക്കു വിസമ്മതിച്ച ഗോപാലസ്വാമി, പിന്നീട് ജേഷ്ടൻറെ ഒപ്പം ചെയുന്ന തൊഴിലിൽ നിന്നും വേർപെട്ടു.

മണികവാസകാൻ തൻറെ അനുജന്റെ ഇഷ്ടത്തിന് അനുസരിച്ചു. അദ്ദേഹത്തിന് അനുജൻറെ സഹായം കൂടാതെ തൊഴിൽ ചെയുവാൻ സാധിച്ചില്ല. ഇതു കാരണം തൊഴിലിൽ നഷ്ടം ഉണ്ടായി, എന്നതല്ലാതെ പല ലക്ഷത്തിന് കടം ഉണ്ടാകുകയും ചെയ്തു.

അതെ സമയം കുറുക്കുവഴിയിൽ തൊഴിൽ ചെയ്ത ഗോപാലസ്വാമി ആറു വർഷത്തിൽ 20 കോടി രൂപയുടെ അധിപനായി. അനുജന്റെ വളർച്ച മണികവാസകനെ വളരെയധികം അതിശയിപ്പിച്ചു, അദ്ദേഹത്തിനും അനുജനെപ്പോലെ ഉന്നതിയിൽ എത്തണം എന്ന ആഗ്രഹത്തിൽ ജീവ നാഡി നോക്കുവാൻ വന്നു.

അഗസ്ത്യ മുനി പറഞ്ഞ പരിഹാരങ്ങൾ എല്ലാം വളരെ ധിറുതിയിൽ ചെയ്തതിന് ശേഷം, അടുത്ത ദിവസം തന്നെ എങ്ങനെ കോടിശ്വരൻ ആകുവാൻ സാധിക്കും? ആ കോപത്തിൽ അഗസ്ത്യ മുനിയെ അവൻ ശാസിക്കുകയാണ്? എന്ന് നാഡിയിലൂടെ അഗസ്ത്യ മുനി അറിയിച്ചു.

ഇത് വായിച്ചതിന് ശേഷം ഞാൻ മൗനമായി ഇരുന്നു. ഒന്നും പറഞ്ഞില്ല, വളരെ ധിറുതിയിൽ നിങ്ങളുടെ പ്രാർത്ഥനകൾ എല്ലാം ചെയ്തിരിക്കുന്നു എന്ന് മാത്രം അഗസ്ത്യ മുനി  പറഞ്ഞു, എന്ന് ഞാൻ പറഞ്ഞു.

"എപ്പോൾ എൻറെ കടം എല്ലാം അടഞ്ഞു തീരും? എപ്പോൾ ഞാൻ എൻറെ അനുജനെപോലെ കോടിശ്വരൻ ആകും? എന്ന് ചോദിച്ചു പറയുക എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ പൂർണ ഭക്തിയോടെ ചെയ്‌തുവന്നാൽ, സ്വാഭാവികമായി സമ്പത്തുകൾ വന്നു ചേരും എന്ന് ഉത്തരം വന്നു.

ഈ ഉത്തരം അദ്ദേഹത്തിന് തൃപ്തികരമായില്ല. കുറച്ചു പോലും വിശ്വാസം ഇല്ലാതെ തന്നെ പുറത്തിറങ്ങി. ഇതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. 

എന്തെങ്കിലും ഒന്ന് പറയുന്നത് നല്ല രീതിയിൽ അത് നടന്നു എന്നല്ലാതെ, ഇങ്ങനെ വരുന്നവർക്കും, പോകുന്നവർക്കും എല്ലാം നാഡി വായിച്ചു, അത് അവർക്കു ജീവിതത്തിൽ ശെരിയായി പോയില്ലെങ്കിൽ, അവരുടെ കോപത്തിനും, വെറുപ്പിനും പാത്രമായി തീരുമല്ലോ എന്ന് അപമാനം കൂടി എന്നെ പിൻതുടർന്നു.

നാഡി വായിക്കുന്നത് എൻറെ തൊഴിൽ അല്ല. വേണമെങ്കിൽ വായിക്കും, ഇല്ലെങ്കിൽ വിട്ടേക്കും. ഞാൻ ആരാണ് ഇവരുടെ തലയിലെഴുത്തു മാറ്റുന്നത്? എന്ന് മനസ്സിൽ തീരുമാനിച്ചു.

ഞാനും മനുഷ്യനല്ലേ.

എൻറെ കൈയിലുള്ള ജീവ നാഡി നോക്കിയപ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നി. ആവശ്യമില്ലാത്ത വിദ്വേഷം, ആവശ്യമില്ലാത്ത സൗഹൃദം, ഇത് രണ്ടും എനിക്ക് വേണ്ടതുതന്നെയാണോ? മറ്റുള്ളവരെ പോലെ വെറുതെ മൗനമായി ഇരുന്നാൽപോരെ എന്ന് മനസ്സിൽ തീരുമാനിച്ചു.

ഒന്നര വർഷം മായിരിക്കും, പെട്ടെന്ന് ഒരു ദിവസം വൈകുന്നേരം ധാരാളം പഴങ്ങളുമായി ഒരാൾ എന്നെ കാണുവാൻവന്നു. അന്നേ ദിവസം മുഖത്തിൽ അടിക്കുന്നരീതിയിൽ സംസാരിച്ചുപോയ ആ മണിക്കവസാകാൻ. 

"എന്ത്", എന്ന് ഞാൻ ചോദിക്കും മുൻപ്‌തന്നെ പെട്ടെന്നു എൻറെ കാലുകളിൽ വീണു. ഇത് എനിക്ക് എന്തിനാണ് എന്ന് മനസ്സിലായില്ല. നല്ലത്തിനാണോ അതോ കൊള്ളരുതാത്തയ്ക്കണോ? എന്ന് എനിക്ക് മനസ്സിലായില്ല.

"അഗസ്ത്യ മുനിയുടെ വാക്ക് ഫലിച്ചു" എന്ന് സന്തോഷമായി പറഞ്ഞ അദ്ദേഹം പെട്ടെന്നു മൗനമായി. അദ്ദേഹത്തിൻറെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു, ഇതു കണ്ടതും എന്താണ് പറയുവാൻ പോകുന്നത് എന്ന് എനിക്ക് തോന്നുവാൻ തുടങ്ങി.

മണികവാസകാൻ എന്താണ് നടന്നത് എന്ന് വിവരിക്കുവാൻ തുടങ്ങി.

സത്യത്തിൽ, എൻറെ അനുജൻ എന്നെ വിട്ടു സ്വന്തമായി ഒരു തൊഴിൽ ചെയ്തു തുടങ്ങിയപ്പോൾ എനിക്ക് ദേഷ്യമുണ്ടായി. ഇവൻ രക്ഷപെടാൻ പാടില്ല, അവൻ ചെയുന്ന തൊഴിലിൽ ധാരാളം നഷ്ടങ്ങൾ ഉണ്ടായി, എൻറെ കാലുകളിൽ വീഴണം എന്ന് തന്നെയാണ് ഞാൻ ആലോചിച്ചത്. മാത്രമല്ല ഒരു ഹീനമായ പ്രവർത്തിയും ചെയുവാൻ മുതിർന്നു. ഒരു മന്ത്രവാദിയെ സമീപിച്ചു എൻറെ അനുജൻറെ തൊഴിൽ പൂർണമായി ഇല്ലാതാകണം എന്ന് പറഞ്ഞു. 

ആ മന്ത്രവാദി ഒരു രക്ഷയും, മന്ത്രിച്ച ഒരു ചരടും കൊടുത്തു. ഇന്നേക്ക് 40 ദിവസത്തിനുള്ളിൽ നിങ്ങളുടെ അനുജൻ നിങ്ങളുടെ കാലുകളിൽ വീണു മാപ്പ് അപേഷികും എന്ന് പറഞ്ഞു, എൻറെ അടുത്ത് നിന്നും പണം വാങ്ങി ഓടിപോയി. എന്നാൽ ആ 40 ദിവസത്തിൽ ഞാൻ തന്നെയാണ് തൊഴിലിൽ താഴ്ത്തേക്കു വന്നത്. എൻറെ അനുജൻ നല്ല രീതിയിൽ തൊഴിൽ ചെയ്തുകൊണ്ടിരുന്നു. എന്ത് ചെയ്തിട്ടും എൻറെ തൊഴിൽ മുന്നോട്ടു വന്നില്ല, മാത്രമല്ല എൻറെ അനുജൻറെ തൊഴിലിൽ നഷ്ട്ടവും വന്നില്ല. അപ്പോളാണ് ഞാൻ നിങ്ങളുടെ അടുത്ത് നാഡി നോക്കുവാൻ വന്നത്. 

സ്വന്തം അനുജന്‌ എതിരായി ഞാൻ ചെയ്ത തെറ്റുകൾ അഗസ്ത്യ മുനി അറിഞ്ഞിട്ടും ശിക്ഷ നൽകാതെ അനുഗ്രഹ വാക്കുകൾ നൽകി. എൻറെ തെറ്റ് അഗസ്ത്യ മുനി കണ്ടിട്ടും, എങ്ങനെ എന്നെ രക്ഷിച്ചു എന്ന് അറിയാതെ ഞാൻ അതിശയിച്ചുപോയി. സത്യത്തിൽ അഗസ്ത്യ മുനിക്ക് എല്ലാം അറിയുമെങ്കിലും എന്തുകൊണ്ട് ഞാൻ ചെയ്ത തെറ്റുകൾ ചൂണ്ടികാണിച്ചില്ല? എന്ന് ഞാൻ വിചാരിച്ചു. ഇങ്ങനെ ചൂണ്ടി കാണിക്കാത്തത്‌ കൊണ്ട് അഗസ്ത്യ മുനിയുടെ ജീവ നാഡി സത്യമല്ല എന്ന് എനിക്ക് തോന്നി. എന്നാൽ ആരു ചെയ്ത പുണ്യമോ? എനിക്കായി എൻറെ സ്വന്തം അനുജൻ തന്നെ 10 കോടിയുടെ സമ്പത്തു എഴുതി വച്ചിരിക്കുന്നു. ഇത് അവൻറെ ഭാര്യക്ക് പോലും അറിയില്ല.

എന്ത് കൊണ്ട് എൻറെ പേരിൽ പകുതി സമ്പത്തു എഴുതിവെച്ചു എന്ന് എനിക്ക് അറിയില്ല, മാത്രമല്ല ഞാൻ ഇതു വിശ്വസിച്ചതുമില്ല. എന്നാൽ ഒരു ആഴ്ചക്കുമുമ്പ് അനുജൻ വിളിച്ചത്തുകൊണ്ടു ഞാൻ അവൻറെ വീട്ടിൽ പോയിരുന്നു. ഒരേ കിടപ്പിലായിരുന്നു അവൻ. ഞാൻ ഭയപ്പെട്ടു. എനിക്ക് ബ്ലഡ് ക്യാന്സറിന്റെ നാലാമത്തെ ഘട്ടം, എൻറെ ആയുസ്സ് ഇനി ഒരു മാസമോ, അതോ രണ്ടു മാസമോ മാത്രമേ ഉണ്ടാകൂ. എൻറെ സമ്പത്തിൽ പകുതി എൻറെ ഭാര്യയുടെ പേരിലും, പകുതി നിൻറെ പേരിലും എഴുതിവെച്ചിട്ടുണ്ട്. എനിക്കോ കുഞ്ഞികൾ ഇല്ല. എൻറെ മരണാന്തരം എൻറെ ഭാര്യയെ നിൻറെ സ്വന്തം കൂടപ്പിറപ്പായി കണക്കാക്കി അവസാനം വരെ കാത്തുരക്ഷിക്കുക എന്ന് പറഞ്ഞു, കണ്ണുകൾ നിറഞ്ഞു. 

"ഇങ്ങനെയുള്ള മനസ്സ് അവന്? ഇത്തരം ഉള്ള അനുജനാണല്ലോ ഞാൻ ദ്രോഹം ചെയ്തത് എന്ന് ആലോചിച്ചപ്പോൾ ഒരു നിമിഷം ഞാൻ ലജ്ജിതനായി. ഇപ്പോൾ എനിക്ക് ആ സമ്പത്തു വലുതായി തോന്നിയില്ല, എൻറെ അനുജൻറെ ജീവ പൂർണ ആരോഗ്യത്തോടെ തിരിച്ചുലഭിക്കണം. അവനു വേണ്ടി അഗസ്ത്യ മുനിയോട് പ്രാർത്ഥനയുമായി വന്നിരിക്കുന്നത്", എന്ന് പറഞ്ഞു വിങ്ങി - വിങ്ങി കരഞ്ഞു. 

എനിക്കും ഒരു മാതിരിയായിരുന്നു.


അഗസ്ത്യ മുനിയോട് ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "മണികവാസകന്റെ അനുജൻ ബ്ലഡ് ക്യാൻസർ പിടിപെട്ടിട്ടുണ്ടെങ്കിലും ഇനിയും 3 വർഷം വരെ ജീവിച്ചിരിക്കും. തിരുകടയുർ ചെന്ന് ഒരു യാഗം ചെയ്യട്ടെ എന്ന് പറഞ്ഞ അദ്ദേഹം, അഗസ്ത്യ നാഡി വായിക്കുവാൻ വരുന്ന എല്ലാവരുടെയും ഭാവികാലത്തെ കുറിച്ച് വിധി എന്നോട് പറയും. എന്നാൽ മുൻകൂട്ടി തന്നെ ഞങ്ങളും ഇതു പറയുന്നില്ല, എന്തുകൊണ്ട് എന്നാൽ നീയും ഇതു തുറന്നുപറയുന്നതാൽ", എന്ന് പറഞ്ഞു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................