21 September 2017

സിദ്ധാനുഗ്രഹം - 37



ഞാനും രാജ്മോഹനും അവൻറെ സഹോദരിയെന്ന്‌ കരുത്തപ്പെടും പദ്മജയുടെ വീട്ടിൽ പോയപ്പോൾ, പദ്മജയുടെ അച്ഛൻ കതക് തുറന്നു.

ഞാൻ എന്നെ പറ്റി കുറച്ചു അധികമായി പറഞ്ഞു പരിചയപ്പെട്ടു. എന്തുകൊണ്ടെന്നാൽ അദ്ദേഹം എന്നെയോ അതോ അഗസ്ത്യ മുനിയുടെ ജീവ നാഡിയെയോ വിശ്വസിക്കാതെ പുറത്താകാരതല്ലോ അതിനുവേണ്ടിയാണ് അങ്ങനെ പറഞ്ഞത്. 

എൻറെയൊപ്പം വന്ന രാജ്മോഹനെപ്പറ്റി പറഞ്ഞപ്പോൾ അകത്തേക്ക് വരാൻ വേണ്ടി പറഞ്ഞു. 

രക്ഷപെട്ടു എന്ന് മനസ്സിൽ വിചാരിച്ചു.

പിന്നീട് പദ്മജയുടെ അച്ഛൻ തന്നെ സംസാരിക്കുവാൻ തുടങ്ങി. 

"നിങ്ങൾ എന്തിനാണ് വന്നിരിക്കുന്നത്?"

"പദ്മജയെ കാണണം."

"എന്തിനാണ്?"

കഴിഞ്ഞ ജന്മത്തിൽ പദ്മജ ഇദ്ദേഹത്തിന് സഹോദരിയായിരുന്നു എന്ന് അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വന്നിരുന്നു. ആ സ്നേഹത്തിൽ രാജ്‌മോഹൻ തൻറെ സഹോദരിയെ കാണണം എന്ന് മലേഷ്യയിൽ നിന്നും വന്നിരിക്കുകയാണ്.

ഞാൻ ഇത് ഒട്ടും വിശ്വസിക്കുന്നില്ല, വേറെയേതോ കാരണത്തിലാണ് നിങ്ങൾ രണ്ട് പേരും വന്നിരിക്കുന്നത്. ദയവ് ചെയ്തു വീട് വിട്ടു പുറത്തു പോകുക പെട്ടെന്ന്, എന്ന് ദേഷ്യത്തിൽ ഉത്തരം പറഞ്ഞു.

"സാർ, സത്യത്തിൽ ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വിശ്വസിക്കുന്നവൻ. എൻറെ സഹോദരി ഇവിടെ വളർന്നുവരുന്ന എന്ന് അറിഞ്ഞപ്പോൾ. അവളെ ഒരു നിമിഷം നോക്കിയിട്ടു പോകാം എന്ന് കരുതിയാണ് ഞാൻ ഇവിടെ വന്നത്. ദയവ്ചെയ്തു തെറ്റിദ്ദരിക്കരുത് എന്ന് പറഞ്ഞു രാജ്‌മോഹൻ.

"ഇങ്ങനെ, എത്ര പേരാണ് ഈ കഥയും പറഞ്ഞു ഇറങ്ങിയിരിക്കുന്നത്തത്? എനിക്ക് ദേഷ്യം വന്നു നിങ്ങളുടെ കഴുത് പിടിച്ചു പുറത്താക്കും മുൻപ് ഈ സ്ഥലം വിട്ടു പോകുക, എന്ന് വളരെ ദേഷ്യത്തിൽ പദ്മജയുടെ അച്ഛൻ പറഞ്ഞു".

ഞാൻ ഭയന്നു, ഒപ്പം രാജ്മോഹനും. ഇങ്ങനെ അസഭ്യമായി അദ്ദേഹം സംസാരിക്കും എന്ന് അവൻ ഒട്ടും പ്രതീഷിച്ചിരുന്നില്ല. അതുകാരണം ഞങ്ങൾക്ക് എന്താണ് അടുത്തതായി സംസാരിക്കണം എന്ന് ഒരു വാർത്ത പോലും വന്നില്ല. 

"നാഡിയാണെന്നുപോലും, മുൻ ജന്മത്തിൽ സഹോദരിയായി പിറന്നുവെന്നുപോലും, അത് പറഞ്ഞു കാണാൻ വന്നിരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ ഒരു വയസായ ഒരു മുത്തശ്ശി ഉണ്ട്. ഒരേ കിടപ്പിലാണ്. അവർ തന്നെയാണ് എൻറെ മുത്തശ്ശി എന്ന് ആരെങ്കിലും സ്വന്തം പറഞ്ഞു വന്നിട്ടുണ്ടോ"? എന്ന് പദ്മജയുടെ അച്ഛൻ ഒച്ചത്തിൽ നിലവിളിക്കുവാൻ തുടങ്ങി. 

"ഒരു പ്രായമായ പെൺകുട്ടി വീട്ടിൽ ഉണ്ടെങ്കിൽ മതി സഹോദരൻ എന്ന് പറഞ്ഞു പലരും എത്തിച്ചേരും. ഞാൻ ഈ നാട്ടിൽ 20 വർഷമായി താമസിക്കുന്നു, കഷ്ടപ്പെട്ടാണ് സമ്പാദിക്കുന്നത്, എൻറെ സഹോദരൻ എന്ന് പറഞ്ഞു ഒരുത്തനെങ്കിലും ഈ വീട്ടിൽ വന്നിട്ടുണ്ടോ. എന്ത് കൊണ്ട് അഗസ്ത്യ മുനിയുടെ നാഡിയിൽ ഇതൊന്നും വന്നില്ല, പെൺകുട്ടി ഉണ്ടെങ്കിൽ മാത്രമേ വരും എന്ന് തോന്നുന്നു ........നാഡി, ഇനി ആരെങ്കിലും ഇതും പറഞ്ഞു പദ്മജയെ കാണുവാൻ വേണ്ടി വരുകയാണെങ്കിൽ അവർക്കു നല്ല അടി ലഭിക്കും, സൂക്ഷിക്കുക," എന്ന് അദ്ദേഹം പറഞ്ഞു. 

ഇതിനപ്പുറം ഈ വീട്ടിൽ നിൽക്കുകയാണെങ്കിൽ അടി കിട്ടുവാൻ സാധ്യത ഉണ്ട്, ഇതിനപ്പുറം ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കുവാൻ പാടില്ല എന്ന് കരുതി പെട്ടെന്ന് എണീറ്റു.

രാജ്മോഹന് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല, അവൻ വിയർത്തു നിൽക്കുകയായിരുന്നു, കണ്ണുകൾ കൊണ്ട് അന്ഗ്യം കാണിച്ചു അവനെ പുറത്തേക്ക് വരാൻ പറഞ്ഞു.

തല താഴ്ത്തികൊണ്ട് അവനും പുറത്തേക്ക് വന്നു. ഇതിൽ അതിശയം എന്തെന്നാൽ ഇത്രനേരം ആ മനുഷ്യൻ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇതിൽ അതിശയം എന്തെന്നാൽ വീട്ടിലുള്ള ഒരാൾ പോലും ഞങ്ങളെ നോകിയതുപോലുമില്ല. 

അങ്ങനെ നോക്കിയിരുനെങ്ങിൽ, അതിൽ പദ്മജയുടെ മുഖം കാണുവാൻ സാധിച്ചിരുന്നെഗിൽ ഒരു തൃപ്തി ഉണ്ടാകും. 

അന്നേ ദിവസം വൈകുനേരം ഞങ്ങൾ രണ്ട് പേരും ശ്രീരംഗം ക്ഷേത്ര ദർശനത്തിനായി പോയിരുന്നു. അപ്പോൾ രാജ്‌മോഹൻ രാവിലെ നടന്ന സംഭവങ്ങളെ കുറിച്ച് സംസാരിക്കുവാൻ തുടങ്ങി. 

ഇങ്ങനെ അഗസ്ത്യ മുനി നമ്മേ കൈവിടും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് എന്നോട് സങ്കടം പ്രകടിപ്പിച്ചു. 

"ഇപ്പോൾ എന്ത് ചെയ്യണം എന്ന് പറയുന്നു ".

"ഇവിടെ ഈ സ്ഥലത്തിൽ വച്ച് തന്നെ ജീവ നാഡി വായിക്കണം."

"എന്തിന്?"

"എനിക്ക് എൻറെ സഹോദരി പദ്മജയെ ഒരു നോക്ക് കണ്ടതിന് ശേഷം മാത്രമേ ശ്രീരംഗം വിട്ടു തിരിച്ചു പോകുവാൻ സാധിക്കൂ."

"ഇല്ലെങ്കിൽ?"

"ഞാൻ അഗസ്ത്യ മുനിയുടെ വാക്ക് വിശ്വസിക്കില്ല. ഇതു വരെ നടന്നതൊക്കെ എല്ലാം ഏതോ ഒരു കെണിയായിരുന്നു, കള്ളമായിരുന്നു എന്ന് മാത്രമേ പുറത്തു പറയൂ."

"അത്രയേഉള്ളുവോ നീ പറഞ്ഞോ, ഇതിൽ എനിക്ക് എന്ത് നഷ്ടം, ഞാൻ എന്ത് അഗസ്ത്യ മുനിയുടെ ഏജന്റാണോ? ഇല്ലെങ്കിൽ നാഡി വായിക്കുന്നത് എനിക്ക് തൊഴിലാണോ? ഇത് കൊണ്ട് ജീവിക്കണം എന്ന് എനിക്ക് തലയിലെഴുത്തു ഇല്ല. എനിക്ക് ജോലി വേറെയുണ്ട് അതിൽ വരുമാനവും ഉണ്ട്" എന്ന് ദേഷ്യപ്പെട്ടു അദ്ദേഹത്തോട് സംസാരിച്ചു.

പൊതുവാകെ ആരുടെയും മനസ്സ് വേദനിപ്പിക്കരുത് എന്നാണ് അഗസ്ത്യ മുനിയുടെ ആഗ്രഹം. അങ്ങനെ തന്നെയാണ് ഞാനും വന്നിട്ടുള്ളതു. എന്നാൽ അന്ന് രാവിലെ പദ്മജയുടെ വീട്ടിൽ നടന്നത് എന്നെ പ്രകോപിപ്പിച്ചു.

ഞാൻ പെട്ടെന്ന് ഇങ്ങനെ സംസാരിക്കും എന്ന് രാജ്‌മോഹൻ ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പോൾ തന്നെ എന്നോട് മാപ്പ് അപേക്ഷിച്ചു.

"രാജ്‌മോഹൻ ഈ ജീവ നാഡി എനിക്ക് ലഭിച്ചിട്ടുള്ള കല്പവൃക്ഷം. അത് എനിക്ക് അഗസ്ത്യ മുനി തന്ന ഒരു പാരിതോഷികം, മറ്റുള്ളവർക് വായിച്ചു വഴി കാണിക്കണം എന്ന ആവശ്യമില്ല. ഞാൻ തന്നെയാണ് അഗസ്ത്യ മുനിയോട് ചോദിച്ചു മറ്റുള്ളവർക്കുള്ള അനുഗ്രഹ വാക്കുകൾ പറയുന്നത്. ആർക്കൊക്കയോ ആ ഭാഗ്യം ഉണ്ടുവോ അവർക്കു അത് ലഭിക്കും എന്ന് നിനക്ക് അറിയാമല്ലോ."

തല കുലുക്കി സമ്മതം പറഞ്ഞു രാജ്‌മോഹൻ


"നിങ്ങൾ വിചാരിക്കുന്ന സമയത്തിൽ, വിചാരിക്കുന്ന സ്ഥലത്തിൽ ജീവ നാഡി വായിക്കുവാൻ സാധിക്കില്ല, വായിക്കുവാനും പറ്റില്ല. അഗസ്ത്യ മുനിക് മറ്റു പണിയൊന്നുമില്ലേ?"

ക്ഷമിക്കണം സാർ, ഏതോ ഒരു ദേഷ്യത്തിൽ അങ്ങനെ സംസാരിച്ചുപോയി. ഞാൻ സംസാരിച്ചത് തെറ്റുതന്നെയാണ്. അഗസ്ത്യ മുനിയോടും മാപ്പ് അപേക്ഷിക്കുന്നു. അഗസ്ത്യ മുനി പറഞ്ഞതുപോലെ എൻറെ മുൻജന്മം, പേര് എല്ലാം കൃത്യമായി നടന്നു. ആ സന്തോഷത്തിൽ എൻറെ സഹോദരിയും ഇപ്പോൾ തന്നെ കണ്ടുമുട്ടാൻ സാധിക്കും എന്ന സന്തോഷത്തിൽ ഞാൻ സംസാരിച്ചത്. നിങ്ങൾക്ക് എപ്പോൾ ജീവ നാഡി വായിക്കുവാൻ സാധിക്കുമോ അപ്പോൾ വായിച്ചാൽ മതി എന്ന് പറഞ്ഞു രാജ്‌മോഹൻ. 

അവൻറെ കണ്ണുകളിൽ നിറഞ്ഞു, ഞാനും എൻറെ മനസ്സ് ശാന്തമാക്കിയതിന് ശേഷം, ഒപ്പം കൊണ്ടുവന്നിട്ടുള്ള ജീവ നാഡി പിരിച്ചു നോക്കി.

"സഹോദരി ഉള്ള സ്ഥലംപോലും അറിയാതെ ഇരിക്കുകയായിരുന്നു നീ, ഇത് മതി. ഒരു ചെറിയ പരീക്ഷണം നടത്തിയതാണ്. അതിൽ രാജ്‌മോഹൻ അഗസ്ത്യ മുനിയെ അപമാനിച്ചു, മാത്രമല്ല ഇവന് മുൻ ജന്മത്തെ കുറിച് ഒന്നുപോലും പറയാതിരുനെങ്കിൽ എന്ന് തോന്നുന്നു. ഇന്നലെ അഗസ്ത്യ മുനിയെ വാനോളം പുകഴ്ത്തിയവൻ ഇന്ന് ഒട്ടും വിശ്വാസം ഇല്ല എന്ന് പറയുന്നു. എന്ത് ലോകമാണിത്!, എന്ന് അഗസ്ത്യ മുനി പറഞ്ഞു. "മാപ്പ് അപേക്ഷ ചോദിച്ചത് കൊണ്ടും, അത് അഗസ്ത്യ മുനി ഉള്ള്കൊണ്ടത്താലും, അവനെ ക്ഷമിച്ചിരിക്കുന്നു. അവൻ ആഗഹിച്ചത് പോലെ പദ്മജയെ, രാജ്‌മോഹൻ ഇതേ ക്ഷേത്രത്തിൽ കണ്ടുമുട്ടും, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഞാൻ ജീവ നാഡി വായിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് ചുറ്റും ഒരു കൂട്ടം ജനങ്ങൾ കൂടിനിൽകുന്നത് ഞാൻ പിന്നീടാണ് അറിയുന്നത്. ആ കൂട്ടത്തിൽ നിന്നും ഒരു യുവതിയും, അവളുടെ അമ്മയും ഞങ്ങളെ നോക്കി മുന്നോട്ട് വന്നു.

"സാർ, നിങ്ങൾ രണ്ടു പേരും രാവിലെ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. എൻറെ ഭർത്താവ് ഒരു മനോരോഗിയാണ്. സംശയ ഗുണമുള്ളവൻ. നിങ്ങൾ രണ്ടുപേരെയും അപമാനിച്ചു വിട്ടു. ഞങ്ങളെ മാപ്പാക്കണം."

"നിങ്ങൾ.........."

"ഞാൻ വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. പദ്മജ സ്കൂളിൽ പോയിരുന്നു. അപ്പോളാണ് നിങ്ങൾ വന്നിരിക്കുന്നത്. എനിക്ക് നിങ്ങൾ ആരാണ് എന്ന് മനസ്സിലായില്ല. നിങ്ങൾ പുറത്തു പോയതിന് ശേഷം എൻറെ ഭർത്താവ് എന്നോട് എല്ലാം പറഞ്ഞതിന് ശേഷം, ഞാൻ എങ്ങനെ അവരെ വിരട്ടിവിട്ടു എന്ന് നോക്കിയോ?", എന്ന് സ്വയം പ്രശംസിച്ചു.

അടുത്ത അര മണിക്കൂറിൽ എന്താണ് അദ്ദേഹത്തിന് തോന്നിയോ എന്ന് അറിയില്ല. അഗസ്ത്യ മുനിയെ അപമാനിച്ചു സംസാരിച്ചുപോയി എന്ന് പലപ്രാവശ്യം എന്നോട് പറയുകയും, അവർ എവിടെയിരുന്നാലും അവരെ വിളിച്ചുകൊണ്ടുവാ. അവരോട് എന്നിക്ക് മാപ്പ് ചോദിക്കണം എന്ന് പുലമ്പികൊണ്ട് പനിപിടിച്ചതുപോലെ അവിടെ കിടക്കുന്നു. എൻറെ കൂടെ എൻറെ വീട്ടിൽ ഒന്ന് വരാൻ സാധിക്കുമോ, എന്ന് അവർ ചോദിച്ചു.

"ഇവൾ ആണ്ണോ പദ്മജ?" എന്ന് ചോദിച്ച.

"അതെ", എന്ന് അവൾ തല കുലുക്കി. രാജ്മോഹന് മുൻജന്മത്തിലുള്ള സഹോദരിയെ കണ്ടുപിടിച്ചതിൻറെ സന്തോഷം, ഉള്ളിൽ ഉണ്ടെങ്കിലും, ആ ക്ഷേത്രത്തിൽ കൂടിയുള്ള കൂട്ടത്തിൽ പെട്ടെന്ന് ധൈര്യമായി സംസാരിക്കുവാൻ സാധിച്ചില്ല.

പദ്മജയും രാജ്‌മോഹൻ നോക്കി, ആ നോട്ടത്തിൽ സഹോദരി - സഹോദരൻ തമ്മിലുള്ള സ്നേഹം തളിരുന്നത് എനിക്ക് കാണുവാൻ സാധിക്കുകയായിരുന്നു.

അവരോടൊപ്പം ഞങ്ങളും പദ്മജയുടെ വീട്ടിൽ പോയെങ്കിലും, പദ്മജയുടെ അച്ഛന്റെ രാവിലെ ചെയ്തുകൂട്ടിയ സംഭവങ്ങളാണ് എനിക്ക് ഓർമിച്ചു നിൽക്കുന്നത്.

ഇപ്പോൾ കൂടി, അദ്ദേഹം മുള്ളുകൊള്ളുന്ന വാക്ക് പറയുകയാണെങ്കിൽ, എന്ത് ചെയ്യും എന്ന ഭയത്തിൽ പതുകെ തന്നെയാണ് ഞാൻ വീട്ടിൽ കയറിയത്.

ഞങ്ങളെ കണ്ടതും, കാലിൽ വീണ് മാപ്പ്‌അപേഷിച്ചു പദ്മജയുടെ അച്ഛൻ. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ, ഏതോ ഒരു ശക്തി എൻറെ കണ്ണ് മുന്നിൽ തോന്നി. ഞാൻ അഗസ്ത്യ മുനി സഹോദരിയെയും - സഹോദരനെയും പിരിക്കുന്നുവോ! ഇത് ന്യായമാണോ, എന്ന് അദ്ദേഹം ചോദിച്ചതിന് ശേഷം മറഞ്ഞുപോയി. അപ്പോളാണ് ഞാൻ ദേഷ്യത്തിൽ നിങ്ങളെയും, അഗസ്ത്യ മുനിയെയും എന്തൊക്കെയോ പറഞ്ഞു പുറത്താക്കിയത് ഓർമ്മവന്നു . ഇപ്പോൾ നിങ്ങൾ തന്നെ എൻറെ വീട്ടിൽ വന്നിരിക്കുന്നത്, എന്നെ അനുഗ്രഹിക്കുക. അപ്പോൾ മാത്രമേ എൻറെ മനസ്സ് ശാന്തമാകുകയൊള്ളു. ഞാനും അങ്ങനെതന്നെ ചെയ്തു.

പിന്നീട് അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വന്നത് ഞാനും, രാജ്മോഹനും, പദ്മജയ്ക്കും അവളുടെ അച്ഛനോടും, അമ്മയോടും പറഞ്ഞു. അവർ ആശ്ചര്യപെട്ടുപോയി. ഇന്ന് രാജ്മോഹന്റെ അനിയത്തിയായ പദ്മജ സിംഗപ്പൂരിൽ ഒരു കോടിശ്വരി. രാജ്‌മോഹന്റെ സമ്പത്തിന് പദ്മജയാണ് അവകാശി. 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................