29 June 2017

സിദ്ധാനുഗ്രഹം - 26




ഭദ്രാചലത്തിൽ പല വിധത്തിലുള്ള അനുഭവങ്ങൾ ആസ്വദിച്ചുകൊണ്ട് ചെന്നൈ തിരിക്കുകയുണ്ടായി. അവിടെ ഉണ്ടായ പല അനുഭവങ്ങളിൽ ഭഗവാൻ ശ്രീരാമൻറെ ദർശനം തന്നെയാണ് ഏറ്റവും സ്രേഷ്ടമായത്. ആ അനുഭവത്തിൽ ലയിച്ചു ഇരുന്നു കുറച്ചു നേരം കണ്ണ് അടച്ചു വിശ്രമിക്കാം എന്ന് കരുതി. 

ഒരു ദിവസം രാവിലെ ആരോ വീട്ടുമുറ്റത്ത് നിന്നും വിളിക്കുന്നതിയുള്ള ശബ്ദം കേൾക്കുവാൻ ഇടയായി. അവിടെ ചെന്ന് നോക്കിയപ്പോൾ ഒരു വയസ്സായ വ്യക്തിയും ഒരു ചെറുപ്പക്കാരനും തൊഴുകൈയോടെ നിൽക്കുകയായിരുന്നു. 

അകത്തേക്ക് വിളിച്ചു എന്തിനാണ് വന്നത് എന്ന് ചോദിച്ചു. കുറെ നേരം കഴിഞ്ഞിട്ടും അവരുടെ പകത്തിൽ നിന്നും ഒരു വാർത്ത പോലും വന്നില്ല. അവരുടെ ദുഃഖം കാരണം വാക്കുകൾ പുറത്തേക്കു വരാൻ തന്നെ താമസിച്ചു. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു.

കുറച്ചു നേരത്തിന് ശേഷം ആ വയസ്സായ വ്യക്തി സംസാരിക്കുവാൻ തുടങ്ങി.

"എൻറെ മകൻ കപ്പലിൽ എഞ്ചിനീയർ ആയി പണിയെടുക്കുകയാണ്. ഒരു ആഴ്ചക്കുമുന്പ് പെട്ടെന്നു അവൻറെ അടുത്തും നിന്നും ഒരു ടെലിഫോൺ വന്നു. വലിയ സങ്കടത്തിൽ ഇരികുകയാണെന്നും അവൻറെ കൂടെയുള്ള അധികാരി കാരണം തൻറെ ജീവന് ഭീഷണി നേരിട്ടിരുക്കുകയാണ് എന്ന് പറഞ്ഞു. പിന്നീട് അവനെ കുറിച്ച് ഒരു വിവരം പോലും ഇല്ല. അവൻറെ ജീവൻ അഗസ്ത്യ മുനി തന്നെ രക്ഷിച്ചുതരണം," എന്ന് പറഞ്ഞു.

"ഇപ്പോൾ താങ്കളുടെ മകൻ എവിടെയാണുള്ളത്?" എന്ന് ഞാൻ ചോദിച്ചു.

"നെതെർലാൻഡ്, അവിടെ നിന്നും ചരക്കുമായി അവൻ വന്നിട്ടുള്ള കപ്പൽ ഇപ്പോൾ സിംഗപ്പൂരിൽ എത്തിച്ചേർന്നിരിക്കണം. എന്നാൽ, പല വിധത്തിലും അവനോടു സംസാരിക്കുവാൻ ശ്രമിച്ചിട്ടും അത് സഫലമായിട്ടില്ല. അവൻറെ ജീവന് ഒരു അപായവും ഉണ്ടായിക്കാണില്ലല്ലോ", എന്ന് അദ്ദേഹത്തിൻറെ കൂടെ വന്ന ആ ചെറുപ്പക്കാരൻ ചോദിച്ചു. 

വയസ്സായ വ്യക്തിയെ നോക്കിയപ്പോൾ, അദ്ദേഹവും വളരെ അസ്വസ്ഥനായി കാണപ്പെട്ടു.

"ഭയപ്പെടേണ്ട, അഗസ്ത്യ മുനിയോട് തന്നെ ഇതിനെ കുറിച്ച് നമുക്ക് ചോദിക്കാം", എന്ന് അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു.

"എന്നല്ല, ഇന്നലെയല്ല, രണ്ട് വർഷങ്ങളായി അവൻറെ ജീവന് ഭീഷണിയുണ്ട്. ഈ സമയം അവൻറെ ജീവൻ ഭീഷണിയിൽ ഇല്ലെങ്കിലും, തുടർന്ന് ആ കപ്പലിൽ അവൻ ഉധ്യോഗം തുടരേണ്ട," എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"എങ്ങനെ സാർ! അവൻ ഇഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ ഉധ്യോഗമാണ് ഇതു, ഇപ്പോൾ കപ്പലിൻറെ രണ്ടാമത്തെ എഞ്ചിനീയർ ആണ് അവൻ. ആറു മാസത്തിൽ ആ കപ്പലിൻറെ ആദ്യത്തെ എഞ്ചിനീയർ ആയി മാറിയേക്കും അവൻ, അതുകാരണം അത് വിട്ടിട്ട് അവന് എങ്ങനെ വരാൻ സാധിക്കും," എന്ന് ചോദിച്ചു ആ വയസ്സായ വ്യക്തി. 

"ഏതാണ് ഇതിൽ പ്രധാനം എന്ന് ആദ്യം തീരുമാനിച്ചതിന് ശേഷം, പിന്നീട് അഗസ്ത്യ മുനിയോട് ചോദിക്കട്ടെ," എന്ന് പെട്ടെന്ന് അഗസ്ത്യ മുനി പറഞ്ഞു. 

അഗസ്ത്യ മുനി ഇങ്ങനെ പറഞ്ഞപ്പോൾ അത് അവരെ അസ്വസ്ഥനാക്കി.

ഞാനും താളിയോല അടച്ചു വെച്ചു. പുറത്തു പോയി വരാം എന്ന് പറഞ്ഞു പോയവർ ഒന്നരമണിക്കൂറിന്‌ ശേഷം അവിടെ എത്തി.

"ഞങ്ങൾ, ധിറുതിയിൽ അവിവേകമായി എന്തോ പറഞ്ഞു. ഞങ്ങൾക്ക് അവൻറെ ജീവൻ തന്നെയാണ് വലുത്", ധനമോ, പദവിയോ അല്ല. അഗസ്ത്യ മുനി ഞങ്ങളെ ക്ഷെമിച്ചു അനുഗ്രഹ വാക്ക് പറയണം എന്ന് അഭ്യർത്ഥിച്ചു, ഇതിന് അഗസ്ത്യ മുനിയും ഉത്തരവ് തരുകയാണെങ്കിൽ പറയാം എന്ന് പറഞ്ഞു, താളിയോല എടുത്തു വായിക്കുവാൻ തുടങ്ങി.

ഏത് ഒരു മകന് വേണ്ടിയാണോ ഈ അഗസ്ത്യ മുനിയെ നോക്കി വന്നത്, ആ മകനെ കുറിച്ച് ഞാൻ ഇപ്പോൾ പറയാം. ആദ്യം വളരെ സത്യസന്ധനും, വിശ്വസ്തനും ആയിരുന്നു. പിന്നീട് അവനും ഒരു ചില കൂട്ടുകെട്ടിൽ പെട്ട് കള്ളകടത്തലിൽ ഏർപ്പെട്ടു. 

ഇതു ലക്ഷകണക്കായ സമ്പത്തിന് അധിപനാക്കിയപ്പോൾ, അതുകൊണ്ടു അവൻ ധാരാളം സ്ഥലങ്ങളും, വസ്തുക്കളും പല - പല സ്ഥലങ്ങളിൽ ധാരാളമായി വാങ്ങിച്ചിട്ടു. ഇതു ശമ്പളത്തിൽ നിന്നും കിട്ടിയതാണ് എന്ന് എല്ലാരേയും അവൻ വിശ്വസിപ്പിച്ചു. സമീപത്തിൽ അവൻ ചെയുന്ന ഈ കള്ളക്കടത്തൽ അവൻറെ തലപ്പിലൊള്ള ഉദ്യോഗസ്‌തന് ഇതിനെ കുറിച്ച് അറിയുവാൻ ഇടയായി. തനിക്കും ഇതിൽ നല്ല ഒരു പങ്ക് വേണം എന്ന് അവൻ ചോദിച്ചു. അവരുടെ മകന് ഇതിൽ ഇഷ്ടമില്ലാതിരുന്നു. എന്നിട്ടും ഒരു അളവിന് പങ്ക് കൊടുത്തു വന്നു. ഇതു അവൻറെ മേൽ ഉദ്യോഗസ്ഥന് ( ആദ്യത്തെ എഞ്ചിനീയർ)  സ്വീകാരയം അല്ലായിരുന്നു. കാരണം കുറച്ചു ദിവസത്തിൽ അവൻ കപ്പലിൻറെ ആദ്യത്തെ എഞ്ചിനീയർ ആയി ഇവൻ മാറിവിടും. അതോടെ തനിക്കു ഉദ്യോഗവിയോഗം ആകുകയും ചെയ്യും."

ഉദ്യോഗവിയോഗം ആക്കുമുമ്പേ നല്ല ഒരു തുക ആക്കണം എന്ന് ആ മേൽ ഉദ്യോഗസ്ഥന് ആഗ്രഹം ഉണ്ടായി. ഇതു തന്നെ അവനും ആ ഉന്നത ഉദ്യോഗസ്ഥനും തമ്മിൽ ഒരു വിദ്വേഷത്തിന് ഇടയായി. അത് ഇന്നേ ദിവസം ഇവരുടെ മകൻറെ ജീവൻ എടുക്കുവാനും മടിയില്ലാത്തതായി മാറിക്കഴിഞ്ഞു.

ഇവൻ നല്ല വിധത്തിൽ ചെന്നിരുനെങ്ങിൽ ഇപ്പോൾ ജീവൻ ഭീഷണി ഉണ്ടായിരിക്കുകയില്ല. ഇവൻ ധനം സമ്പാദിച്ചത് തെറ്റായ മാർഗത്തിലാണെങ്കിൽ, ഇവൻറെ മേൽ ഉദ്യൊഗസ്ഥനും ധനം സമ്പാദിക്കുവാൻ അതെ വഴി തന്നെയാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ മകൻ ഇന്നേക്ക് മൂനാം ദിവസം ഇതു വരെ കള്ളകടത്തലിലൂടെ സമ്പാദിച്ച എല്ലാം ധനവും അവൻറെ മേൽ ഉദ്യൊഗസ്ഥനു നൽകട്ടെ, മറുകുകയാണെങ്കിൽ അവൻറെ ജീവൻ രക്ഷിക്കുവാൻ സാക്ഷാൽ ഭഗവാൻ പരമേശ്വരൻ തന്നെ പറ്റു. പിന്നീട് ഉദ്യോഗകയറ്റവും ലഭിക്കും എന്ന് പറഞ്ഞു, മാത്രമല്ല ഇനിയും ഇത്തരം കള്ളകടത്തലിൽ ചെല്ലാതിരുന്നാൽ നല്ലത്, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അഗസ്ത്യ മുനി പറയുമ്പോൾ ആദ്യം അവർ വിശ്വസിച്ചില്ല, അവരുടെ മകൻ കള്ളക്കടത്തു ചെയ്യുന്നവൻ അല്ല എന്ന് തർക്കിച്ചു, പിന്നീട് ഇതിനു എന്താണ് പരിഹാരം എന്ന് അവർ ചോദിച്ചു.

"കള്ളപ്പണം വച്ചുകൊണ്ടു അവൻ എന്ത് പരിഹാരം ഈശ്വരന് ചെയ്താലും, അത് ഈശ്വരന് പോയി ചേരുകയില്ല. കഠിനാദ്ധ്വാനം മൂലം കിട്ടുന്ന ധനം മൂലം ശ്രീ മുരുകന് ദിവസവും റോസ് കൊണ്ടുള്ള മാലയും, കുല ദേവതയ്ക്കു ലക്ഷ ദീപം കത്തിക്കുകയും, തിരുകടവൂർ അഭിരമിക്കു ചന്ദനം കൊണ്ടുള്ള കാപ്പും ചെയ്യുന്നതിനായി പ്രാർത്ഥിച്ചുകൊള്ളട്ടെ. ഇതു തന്നെയാണ് പരിഹാരം എന്ന് അഗസ്ത്യ മുനി പറഞ്ഞു," കുറെ നേരം ആലോചിച്ചതിനു ശേഷം.

"ഇതെല്ലാം അവന് വേണ്ടി ഞങ്ങൾ ചെയ്യാം. അതുവരെ അവന് ഒരു വിധത്തിലുമുള്ള ആപത്തുകൾ ഉണ്ടാകരുത്. ഞങ്ങൾ അഗസ്ത്യ മുനിയുടെ ശരണാഗതിയിൽ ആണ് പൂർണമായും", എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു.

"ഈ പ്രാർത്ഥനകൾ എല്ലാം അവൻ തന്നെയാണ് ചെയ്യേണ്ടത്. അവൻ കടലിൻറെ നടുവിൽ ഇപ്പോൾ നിൽക്കുന്നത് കൊണ്ട് അവന് ഇതെല്ലാം ചെയ്യുവാൻ സാധിക്കുകയില്ല. അവന് വേണ്ടി ശ്രീ മുരുകന് എല്ലാം ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുക. ഇന്ന് രാത്രിക്കകം ഭക്തിയോടെ ഈ അഭിഷേകം ചെയ്യാതിരിക്കുകയാണെങ്കിൽ, അവൻറെ ജീവൻ സംരക്ഷികുവാൻ അഗസ്ത്യ മുനിക് ഒരു ഉറപ്പും തരാൻ സാധിക്കുകയില്ല."

അഗസ്ത്യ മുനിയുടെ വാക്കുകൾ കേട്ടതും തത്സമയം തന്നെ അവർ എന്നോട് ഉത്തരവ് ചോദിച്ചു യാത്രയായി.  പിന്നെ അവരെ കുറിച്ച് ഒരു വിവരവും ഇല്ല. 

മൂന്ന് മാസത്തിനു ശേഷം.

ഒരു ദിവസം വൈകുന്നേരം, കപ്പലിൽ ജോലിചെയ്തു ധനം സംമ്പാദിച്ചു, ജീവൻ ഭീഷണിയിൽ ആയ ആ പയ്യൻ, കൂടെ അദ്ദേഹത്തിൻറെ അച്ഛനും, സഹോദരനും, മൂന്ന് പേരും എന്നെ തേടി വന്നു.

അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തുവാൻ വേണ്ടിയാണ് വന്നത് എന്ന് അവർ പറഞ്ഞു, അഗസ്ത്യ മുനിയുടെ ജീവ നാഡിയെ തൊഴുതു.

എന്താണ് നടന്നത് എന്ന് ഞാൻ ചോദിച്ചു.

മറുപിടി ആ പയ്യൻ പറയുവാൻ തുടങ്ങി.

"ഞാൻ ആദ്യം നല്ല രീതിയിൽ തന്നെ ജോലി ചെയ്തുകൊണ്ടിരുന്നു, കള്ളകടത്തലിൽ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. കള്ളക്കടത്തു പണി ചെയ്യുവാൻ മറുത്തപ്പോൾ, കപ്പലിൽ ഇരുന്ന കള്ളക്കടത്തു സംഘം എന്നെ കൊന്നു കടലിൽ എറിയും എന്ന് ഭീഷണിപ്പെടുത്തി. ജീവന് ഭയന്ന് ഞാൻ സമ്മതിച്ചു, പിന്നെ അത് തുടർന്നു."

സമീപത്തിൽ എനിക്ക് അധികം എതിർപ്പുക്കൾ വന്നു. എന്തിനായി ഞാൻ ഈ തെറ്റ് ചെയ്യണം എന്നെ വിട്ടേക്കു എന്ന് അവരോട് പറഞ്ഞു. ഞാൻ വളരെയധികം സംമ്പാദിചിരിക്കുകയാണ് എന്നും, അത് കൊടുക്കാതിരിക്കുകയാണെങ്കിൽ എന്ന് രാത്രി എന്നെ കൊന്ന് കടലിൽ വലിച്ചെറിയും എന്ന് എൻറെ മേൽ ഉദ്യോഗസ്ഥൻ എന്നെ ഭയപ്പെടുത്തി. ഇതു തന്നെയാണ് ഞാൻ ടെലിഫോണിലൂടെ വീട്ടുകാരോട് പറഞ്ഞത്. 

എന്നാൽ എന്താണ് നടന്നത് എന്ന് അറിയില്ല. ആ മേൽ ഉദ്യോഗസ്ഥൻ തൻറെ തീരുമാനം മാറ്റി. ഞാൻ എൻറെ എല്ലാം സംബത്തും അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹം അത് കൈപറ്റിയില്ല. അത് അനാഥ ഭാവനത്തിനു കൊടുത്തു. എനിക്ക് ഇപ്പോൾ ഉദ്യോഗ കയറ്റവും ലഭിച്ചു എന്ന് പറഞ്ഞത് കേട്ട്, അഗസ്ത്യ മുനിക് ഞാൻ നന്ദി രേഖപ്പെടുത്തി.



സിദ്ധാനുഗ്രഹം.............തുടരും!

22 June 2017

സിദ്ധാനുഗ്രഹം - 25



പെട്ടെന്ന് ഉണ്ടായ കാറിൽനിന്നും ഉള്ള  ആ നിലവിളി, തൊട്ടുഅടുത്തുള്ള ഞങ്ങളുടെ പോലീസ് വണ്ടിയിൽ ഇരുന്ന എല്ലോരും കേട്ടത് കൊണ്ട്, ഞങ്ങളുടെ വണ്ടിയും നിറുത്തി.

എന്താണ് നടന്നത് എന്നത് മനസ്സിലാക്കുവാൻ വേണ്ടി വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങി. ആ കോടിശ്വരന്റെ കാറിൻറെ അടുത്തു ചെന്നു.കാറിൻറെ പിന്നാലെ സീറ്റിലുള്ള ആ കോടിശ്വരന്റെ രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി വയറുവേദന സഹിക്കുവാൻപറ്റാതത്തു കാരണം നിലവിളിച്ചതാണ്.

നിമിഷത്തിനു നിമിഷം ഉള്ള  വേദന അധികമാകുകയായിരുന്നതാൽ, അവൾ സഹിക്കുവാൻ പറ്റാതെ അവൾ അലറിവിളിക്കുകയായിരുന്നു, മറ്റുള്ളവർ അവളെ സമാധാനപ്പെടുത്തുകയായിരുന്നു. അടുത്ത് ഏതെങ്കിലും ആശുപത്രി ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ, അതിനുവേണ്ടി ഒരു 20 കിലോമീറ്റർ ദൂരം കൂടി സഞ്ചരിക്കണം എന്ന് ആ പോലീസുകാർ പറഞ്ഞു.

അതുവരെ ആ പെൺകുട്ടിക് വയറുവേദന സഹിക്കുവാൻ സാധിക്കുമോ എന്ന ഭയം എല്ലോർക്കും ഒരു ഉണ്ടായി. ഇതുവരെ നന്നായി ഇരുന്ന ആ പെൺകുട്ടിക് പെട്ടെന്ന് ഉണ്ടായ ആ വയറു വേദനക്കുള്ള കാരണം ആർക്കും മനസ്സിലായില്ല.

ഞാൻ, ആ പെൺകുട്ടിയുടെ അച്ഛനെ വിളിച്ചു ജീവ നാഡിയിൽ വന്ന വിഷയത്തെ കുറിച്ച് പറഞ്ഞു, ആദ്യം ആ പെൺകുട്ടി മറിച്ചു വെച്ചിട്ടുള്ള ഒരു ചില താളിയോലകൾ പുറത്തു വയ്ക്കുവാൻ പറഞ്ഞു.

"അങ്ങനെ ചെയ്തുവോ അവൾ?" എന്ന് ആദ്യം ക്രുദ്ധനായ അദ്ദേഹം പിന്നീട് ശാന്തനായി.

"എന്നെ മാപ്പാക്കണം", അഗസ്ത്യ മുനിയുടെ ജീവ നാഡിയുള്ള താളിയോല എന്റെ പക്കം ഒന്നെങ്കിലും ഇരിക്കട്ടെ എന്ന് കരുതിയാണ്, തങ്ങൾക്ക് അറിയാതെ ഞാൻ എടുത്തു വച്ചത്. പക്ഷെ അതിനു ശേഷമാണ് എനിക്ക് വയറു വേദന പടി - പടിയായി കൂടുവാൻ തുടങ്ങിയത് എന്ന് സങ്കടത്തോടെ എന്റെ അടുത്ത് തിരിച്ചുതന്നു.

അവൾ ആ താളിയോലകൾ കൊടുത്ത ചില നിമിഷങ്ങളിൽ തന്നെ അവളുടെ വയറുവേദന കുറഞ്ഞു.

അഗസ്ത്യ മുനിക്ക് നന്ദി തത്സമയം തന്നെ രേഖപെടുത്തിയിട്ടു, ആ താളിയോലകൾക്കു ഒരു ഉപയോഗവും ഇല്ലാത്തതുകൊണ്ട് അവിടെ തന്നെ ഞാൻ അതിനെ വിട്ടു.

ആ പെൺകുട്ടിക് വേണ്ടി രണ്ടു വണ്ടികളും കുറച്ചു നേരം അവിടെ തന്നെ നിന്നതുകൊണ്ട്, ഒന്ന് വിശ്രമികുവാൻ സാധിച്ചു.

ഞാൻ ട്രെയിൻ കയറുവാൻ ഉള്ള റെയിൽവേ സ്‌റ്റേഷൻ, അവിടെ നിന്നും നോക്കിയപ്പോൾ വളരെ ചെറിയൊരു വെളിച്ചം മാത്രം കാണുവാൻ സാധിച്ചു, അവിടെ നിന്നും നോക്കിയപ്പോൾ ഏകദേശം 20 മൈൽ ദൂരം വരും എന്ന് തോന്നി, അവിടെനിന്നും തന്നെ ആ കോടിശ്വരനെ അയച്ചതിനു ശേഷം, ഞാൻ മാത്രം ആ പോലീസ് വണ്ടിയിൽ റെയിൽവേ സ്‌റ്റേഷനിൽ വന്നു ചേർന്നപ്പോൾ രാത്രി ഏകദേശം 12:00  മണിയായിരുന്നു.

റെയിൽവേ സ്‌റ്റേഷനിൽ ഒന്ന് - രണ്ട് ഭിക്ഷാടനക്കാരല്ലാതെ വേറെ ആരും തന്നെയില്ല. ചെന്നൈ ഭാഗത്തേക്ക് പോകുവാനുള്ള ട്രെയിൻ രാത്രി 1:00 മണിക് വരും എന്ന് ടിക്കറ്റ് എടുക്കുന്ന സമയം ടിക്കറ്റ് കൗണ്ടെറിലുള്ള ഓഫീസർ പറഞ്ഞു. 

മുൻ ജന്മത്തിൽ നിന്നു ഉള്ള തുടർച്ചപോലെ, എന്നോട് ജീവ നാഡി നോക്കുവാൻ പറഞ്ഞ ആ തമിഴ് പോലീസുകാരനും അദ്ദേഹത്തിന്റെ കൂടെയുള്ള  രണ്ടു കോൺസ്റ്റബിളും എനിക്ക് ഒരു രക്ഷയ്ക്കുവേണ്ടി എന്നോടൊപ്പം പ്ലാറ്റഫോമിൽ ഇരുന്നു. 

എനിക്ക് ഒരു ചൂട് ചായ കുടിച്ചാൽ കൊള്ളാമെന്ന ആഗ്രഹം  ഉണ്ടായിരുന്നു, പക്ഷേ ഒരു റ്റീ സ്റ്റാൾ പോലും ഉണ്ടായിരുന്നില്ല, ഒരേ ഒരു പാൻ ഷോപ് മാത്രമേ ഉണ്ടായിരുന്നുള്ളു.

യാത്രക്കാർ വളരെ കുറവുള്ള ഒരു റെയിൽവേ സ്റ്റേഷൻ ആയതുകൊണ്ട്, ഒരു ട്രെയിൻപോലും 2 മിനിറ്റ് പുറമെ അവിടെ സ്റ്റോപ്പ് ചെയ്യില്ല എന്നല്ലാതെ, ഭദ്രാചലം ക്ഷേത്ര ഉത്സവം സമയം മാത്രം, ഒരു ചില പാസ്സന്ജർ ട്രെയിൻ അവിടേക്കു വരും എന്ന് മനസ്സിലാകി.

ആ റെയിൽവേ സ്റ്റേഷൻ എന്തുകൊണ്ടാണ് സ്ഥാപിതമായത് എന്ന് ആലോചിച്ചാൽ മറ്റു എക്സ്പ്രസ്സ് ട്രെയിൻ വരുകയാണെങ്കിൽ, അവർക്കു വേണ്ടി വഴി കിട്ടു കൊടുക്കുവാൻ വേണ്ടി പാസ്സന്ജർ ട്രെയിനുകൾക്കു വേണ്ടി സ്ഥാപിച്ചതായേ തോന്നു. ഒന്ന് രണ്ടു എക്സ്പ്രസ്സ് ട്രെയിൻ രാത്രി നേരത്തിൽ വരുന്നത് കാരണം, അതിൽ കയറി ചെന്നൈ എത്തി ചേരാം എന്ന് കരുതിയിരുന്നു.

നേരത്തെ പെയ്ത മഴ കാരണം, ഗോദാവരി നദിയുടെ ജലാശയം നിറഞ്ഞുനിൽകുന്നതുകാരണം, ആ രാത്രി നേരത്തിൽ ശരീരം തണുപ്പ് കാരണം വിറയ്ക്കുവാൻ തുടങ്ങി. എനിക്കുവേണ്ടി ആ പോലീസുകാർ രണ്ടുപേരും കാത്തുനിന്നുകൊണ്ടിരുന്നത്, ഒരു ചെറു മനഃക്ലേശം ഉണ്ടാക്കി, അതെ സമയം ഒരു സമാധാനവും ഉണ്ടാക്കി.

കുറച്ചു നേരം തമിഴ് നാട്ടിൽ നടക്കുന്ന വിഷയങ്ങൾ, രാഷ്ട്രീയം, സിനിമ മറ്റും, അവിടെ നടക്കുന്ന കാര്യങ്ങളെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അര ട്രൗസർ ഇട്ട നാലു പേർ കൈയിൽ വടിയുമായി പെട്ടെന്ന് പ്ലാറ്റഫോമിലേക് വന്നു.

എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ശ്രമിക്കും മുൻപേ, റെയിൽവേ ടിക്കറ്റ് കൗണ്ടറിന്റെ കതകുകൾ വലിച്ചുഅടക്കപെട്ടു. അരിഞ്ഞു കൊണ്ടിരുന്ന വിളക്കുകൾ ആണിക്കപ്പെട്ടു, ചെറിയ നിലാവ് വെളിച്ചം മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളൂ.

വന്നവർ, നിന്നുകൊണ്ടിരുന്ന സ്ഥലത്തിൽ  നിന്നും രണ്ട് വശത്തിലൂടെയും മുനോട്ടു വരാൻ ആരംഭിച്ചു. എന്തോ ഒരു വിപത്തു നടക്കുവാൻ പോകുന്നു എന്ന് മനസ്സിലായി, എല്ലാം അഗസ്ത്യ മുനി തന്നെ നോക്കട്ടെ എന്ന് നിർഭയമായി അവിടെ തന്നെ നിന്നു.

അവർ ഞങ്ങളുടെ അടുത്ത്‌ വന്നപ്പോൾ, എന്റെ അടുത്ത് ഇരുന്ന പോലീസ് ഓഫീസറെ യൂണിഫോമിൽ കണ്ടപ്പോൾ ഭയന്ന് ഓടുവാൻ തുടങ്ങി. ആ പോലീസുകാർ അവരെ തുരത്തി പിടിക്കുവാൻ ശ്രമിച്ചു, ഒരു ഒളിച്ചുകളി തന്നെ അവിടെ ഉണ്ടായി.

15 മിനിറ്റ് നേരം അങ്ങനെ തുടർന്നു.

ആ രണ്ടു പോലീസുകാരനും ചേർന്ന് ഒരുവനെ കൈ രണ്ടും കെട്ടി വലിച്ചുകൊണ്ടു വന്നു. 

അവർ എന്റെ അടുത്ത് വന്നതും, ഞാൻ ചെന്നൈ പോകുവാൻ വേണ്ടിയുള്ള എക്സ്പ്രസ്സ് ട്രെയിൻ വന്നതും കൃത്യമായി ഇരുന്നു.

"ആരാണ്  ഇവൻ?"

"നക്സലൈറ്റ് കൂട്ടത്തിൽ ഉള്ളവൻ, കൂടെയുള്ള 3  പേരും രക്ഷപെട്ടു. ഇവൻ താഴെ വീണത് കാരണം ഇവനെ മാത്രം പിടിക്കുവാൻ സാധിച്ചു," എന്ന് അവർ പറഞ്ഞു. പുറത്തു കിടക്കുന്ന പോലീസ് വണ്ടിയിൽ അവനെ കൊണ്ടുപോക്കുകയാണ് എന്ന് അവർ എന്നോട് പറഞ്ഞു തിരിച്ചു.

കയറുവാൻ പോലും സാധിക്കാതെ, പടിയിൽ ഇരുന്ന ചിലരെ ചവിട്ടേണ്ടിവരുകയും, അവരുടെ കോപത്തിന് കാരണമായി ഞാൻ ട്രെയിനിനുള്ളിൽ കയറി. അവിടെ തിരിഞ്ഞു നോക്കിയാലും തല മാത്രം കാണുവാൻ സാധിക്കുന്നു, നിൽക്കുവാൻ പോലും സ്ഥലം ഇല്ല.

ഞാൻ റിസർവേഷൻ ചെയ്തില്ല, അതുകൊണ്ടു അൺ  - റിസേർവ്ഡ് കംപാർട്മെന്റിൽ കയറി. അവിടെനിന്നും വന്ന ഒരു ടിക്കറ്റ് പരിശോധകൻ ഞാൻ ഇരുന്ന കംപാർട്മെന്റിന് സമീപം വന്നു. ഇവിടെ വാ, എന്ന് തെലുഗ് ഭാഷയിൽ എന്നെ വിളിച്ചു. 

"ജാലകത്തിലൂടെ എത്തി നോക്കി ഞാൻ "എന്നെയാണോ?" വിളിച്ചത് എന്ന് ചോദിച്ചു, ഒരു ചെറു ഭയത്തോടെ. 

"അതെ! അടുത്ത റിസേർവ്ഡ് കംപാർട്മെന്റിൽ ഒരു ബെർത്ത് ഒഴിഞ്ഞുകിടക്കുകയാണ്, വരുന്നുവോ?", എന്ന് ചോദിച്ചു.

സന്തോഷമായി സ്വീകരിച്ചു. ആ കംപാർട്മെന്റിൽ കയറി സീറ്റിൽ ഇരുന്നു. ടിക്കറ്റ് പരിശോധകൻ അവിടെ വന്നപ്പോൾ ഞാൻ ക്യാഷ് കൊടുത്തു.

"റിസേർവ്ഡ് കംപാർട്മെന്റിൽ കയറുവാൻ വേണ്ടുള്ള ക്യാഷ് മാത്രം കൊടുത്താൽ മതിയെന്ന്", കുറച്ചു അധികമായി ഞാൻ കൊടുത്ത ക്യാഷ് തിരിച്ചു തന്നു. 

ഇങ്ങനെ കൂടെ നല്ല മനുഷ്യർ ഉണ്ടല്ലോ ഈ പ്രപഞ്ചത്തിൽ എന്ന് മനസ്സിലാക്കുവാൻ പറ്റി. ആ ടിക്കറ്റ് പരിശോധകനും ഉറക്കം വന്നില്ല. എനിക്കും ബെർത്ത് സൗകര്യം ലഭിച്ചതിനു ശേഷവും ഉറക്കം ലഭിച്ചില്ല. അദ്ദേഹത്തോട് പതുക്കെ നാട്ടു വിശേഷം പറഞ്ഞിരുന്നു. അവസാനമായി ആന്ധ്ര സംസ്ഥാനത്തിൽ ഉള്ള നക്സലൈറ്റെപ്പറ്റിയുള്ള സംസാരം വന്നു. ടിക്കറ്റ് പരിശോധകൻ വലിയ അറിവുള്ള മനുഷ്യനാണ് എന്ന് തോന്നി, വളരെയധികം വിഷയങ്ങളെക്കുറിച്ചു അദ്ദേഹം പറഞ്ഞു, അതിൽ ഒരു കാര്യം.

"തങ്ങൾക്കു അറിയില്ലേ", കുറച്ചു നേരം മുൻപ് മോഷ്ടിക്കുവാൻ വന്ന നക്സലൈറ്റ് ഗ്രൂപ്പിൽനിന്നും ഉള്ള ഒരുവൻ പോലീസുകാർ പിടിക്കപ്പെട്ടു. ടിക്കറ്റ് കൌണ്ടർ മോഷ്ടിക്കുവാൻ വേണ്ടി വന്നതായിരിക്കാം അവർ. പോലീസുകാർ  അവൻ പിടിക്കപ്പെട്ടു. അവന്റെ പേര് നാഗി റെഡ്ഢിയാണ്. അവൻ അവരുടെ നേതാവാണ് എന്ന് തോന്നുന്നു.

"നാഗി റെഡ്ഢിയാണോ", എന്ന് അതിശയത്തോടെ ഞാൻ ചോദിച്ചു.

"എന്ത്? അവനെ പറ്റി താങ്കൾക് അറിയുമോ", എന്ന് എന്നോട് ചോദിച്ചു.

"അറിയില്ല" എന്ന് ഞാൻ പറഞ്ഞു പെട്ടെന്നു തന്നെ.

"അവൻ കാണാതെപോയ ആ പോലീസുകാരന്റെ അനുജനായിരിക്കും", എന്ന് ഞാൻ വിചാരിച്ചു.



സിദ്ധാനുഗ്രഹം.............തുടരും!

15 June 2017

സിദ്ധാനുഗ്രഹം - 24




എല്ലാവർക്കും ഭാവിയെക്കുറിച്ചു അറിയുവാനുള്ള ആഗ്രഹം ഉണ്ടായിരിക്കും, ഇതിൽ തെറ്റില്ല, പക്ഷെ അതിനായിട്ടുള്ള നേരവും, കാലവും ഉണ്ടല്ലോ, അത് നമ്മൾ നോക്കണ്ട.

എന്തുകൊണ്ടാണ് നക്സലൈറ്റ് ഞങ്ങളെ പിടിച്ചതു? ഈ കാര്യം എന്തുകൊണ്ട് അഗസ്ത്യ മുനി നേരത്തെ എന്നോട് പറയാത്തത്? അങ്ങനെ എന്ത് തെറ്റാണ് ഞാൻ ചെയ്തത്, എന്ന് മനസ്സിൽ ഒരു ഖേദം ഉണ്ടായിരുന്നു.

ഞാൻ, ജീവ നാഡി എടുക്കാൻ പോയത്, ആ നക്സലൈറ്റ് യുവാവിന് തോക്ക് പോലെ എങ്ങനെ തോന്നി, എന്നതും കേൾക്കുവാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു.

അതിനുള്ളിൽ രണ്ടു വണ്ടികൾ അവിടെ വന്നതും, നക്സലൈറ്റെകാർ ഓടിപ്പോയതും ഇപ്പോൾ ഒരു സ്വപ്നം പോലെ ഇരിക്കുന്നു. എല്ലാം കാര്യങ്ങളും നന്മയിൽ കലാശിച്ചുവെങ്കിലും, നടന്നതെല്ലാം അഗസ്ത്യ മുനി നടത്തിയതാണ് എന്ന് കരുതി ഞാൻ.

ഈ സമയം ഒരു പോലീസുകാരൻ തനിക്കുവേണ്ടി ജീവ നാഡി വായിക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ,"ഈ രാത്രി നേരത്തിൽ, റോഡിൻറെ മധ്യത്തിൽ നിന്നും നാഡി വായിക്കുന്നത് അത്ര ശെരിയല്ല", എന്ന് പറഞ്ഞു. ഞാൻ മടിച്ചു നിന്നതും, എന്തോ പറഞ്ഞു പിറുപിറുത്തതും ആ പോലീസുകാരൻ കണ്ടു, "സാർ, ഞാൻ തമിഴ് നാട്ടിൽനിന്നും വന്നതാണ്, താങ്കൾക്കു ഇഷ്ടമില്ലെങ്കിൽ നാഡി നോക്കണ്ട", എന്ന് തമിഴിൽ സംസാരിച്ചു. 

തമിഴ് നാട്ടിൽ നിന്നും വന്നതാണ് എന്ന് പറഞ്ഞപ്പോൾ, ഞാൻ പോലും അറിയാത്ത ഒരു അനുകംബ അദ്ദേഹത്തോട് തോന്നി. ഭാഷ അറിയാത്ത ഒരു സ്ഥലത്തിൽ വന്നിരിക്കുകയാണ്,  എങ്ങനയാണെകിലും ഇദ്ദേഹത്തിൻറെ സഹായം ആവശ്യം ആകും എന്നത് മനസ്സിലാക്കിയത് കൊണ്ടും, സ്വാർത്ഥ കൊണ്ടും ഞാൻ നാഡി വായിക്കുവാൻ സമ്മതിച്ചു.

അപ്പോളാണ് ആ പോലീസുകാരൻ ഒരു കാര്യം പറഞ്ഞത്, "സാർ, നിങ്ങൾക്കു ഒരു കാര്യം അറിയുമോ ഇല്ലയോ എന്ന് അറിയില്ല, ഈ സമയം, ഈ വീഥിയിൽകൂടി ഒറ്റയ്ക്കു വരാൻപാടില്ല" എന്ന്.

എന്തുകൊണ്ട്?

"പല കൊലപാതകങ്ങൾ ചെയ്ത നക്സലൈറ്റെകാർ ഇവിടെയാണ് മറഞ്ഞിരികുന്നത്. ദിവസവും ഈ വഴിയിൽ, കൊള്ളയും, ചിലപ്പോൾ കൊലപാതകവും ഇവിടെ നടക്കാറുണ്ട്. അതിനായിട്ടാണ് ഞങ്ങൾ സുരക്ഷക്കായി വരുന്നത്. ഇപ്പോൾ ഞങ്ങൾ ഇവിടെ വരാൻ കാരണം ഈ രണ്ടു വണ്ടികൾക്ക് വേണ്ടിയുള്ള സുരക്ഷകയാണ്", എന്ന് പറഞ്ഞു. 

ഇതു കേട്ടതും ഞങ്ങൾ ഞെട്ടിപ്പോയി. കൃത്യ സമയത്തിൽ ആ ഭദ്രാചലം ശ്രീരാമൻ തന്നെയാണ് ഇവരെ ഇവിടേക്കു അയച്ചത് എന്നത് മനസ്സിലാക്കി, ശ്രീരാമന് ഒരായിരം നന്ദി അവിടെനിന്നു തന്നെ രേഖപ്പെടുത്തി.

"ഞങ്ങളുടെ കൂടെ തന്നെ കാറുമായി വരുക. നിങ്ങൾ ഇവിടെ വരെ പോകുന്നുവോ ഞങ്ങൾ അവിടെ വരെ സുരക്ഷ തരാം" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമായി. അതോടൊപ്പം ആ പോലീസുകാരന് വേണ്ടി തീർച്ചയായും ജീവ നാഡി വായിക്കണം എന്ന് തീരുമാനിച്ചു.

ചില മാറ്റങ്ങൾ ഞങ്ങളുടെ യാത്രയിൽ വരുത്തി, ഞാൻ പൊലീസുകാരന്റെ കൂടെ അദ്ദേഹത്തിൻറെ വണ്ടിയിൽ കയറി, കോടിശ്വരൻ തൻറെ കുടുംബത്തോടൊപ്പം അദ്ദേഹത്തിൻറെ കാറിൽ യാത്ര തുടർന്നു.

ജീവ നാഡി നോക്കി ആ പോലീസുകാരന് വേണ്ടി വായിക്കുവാൻ തുടങ്ങി.

"നിങ്ങളുടെ ഒരു അനിയൻ ചെറു പ്രായത്തിൽ തന്നെ കോപം കാരണം വീട് വിട്ടു ഇറങ്ങിപോയി,  അവൻ ഇപ്പോൾ കുറച്ചു ചീത്ത സഖ്യത്തിൽ ചേർന്നു നക്സലൈറ്റ് പ്രവർത്തനം, കൊള്ള - കൊലപാതകം എന്നിവ ചെയുന്നു. ആ അനിയൻ മരിച്ചു പോയി എന്ന് നീയും നിന്റെ വീട്ടുകാരും വിശ്വസിച്ചുകൊണ്ടിരിക്കുന്നു. അവൻ തൻറെ പേര് നാഗി റെഡഡി എന്ന് മാറ്റിയിരിക്കുന്നു. പറ്റിയാൽ അവനെ പിടിക്കുക", എന്ന് അഗസ്ത്യ മുനി നാഡിയിലൂടെ പറഞ്ഞു.

ഇതു കേട്ടതും ആ പോലീസുകാരന് വിശ്വസിക്കുവാൻ സാധിച്ചില്ല, അദ്ദേഹം ഞെട്ടുകയും, അത്ഭുതപ്പെടുകയും ചെയ്തു.

"അവൻ ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് അഗസ്ത്യ മുനിക് പറയുവാൻ സാധിക്കുമോ?" എന്ന് ചോദിച്ചു.

"ഞങ്ങൾ വഴി കാണിച്ചു, ഇനി ഇവിടെ നിന്നും എടുക്കുന്ന ശ്രമങ്ങൾ മൂലം അവനെ കാണുവാൻ സാധിക്കും," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അദ്ദേഹത്തിന് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല. അതെ സമയം, ഈ കാര്യം കൂടെയുള്ള അധികാരികളോടൊപ്പം പങ്കു വായിക്കുവാൻ സാധിച്ചില്ല. ഈ വിഷയം അദ്ദേഹത്തിന് വലിയ കുഴപ്പം ഉണ്ടാകരുതേ എന്ന് കരുതി ഞാനും അങ്ങനെ തന്നെ വിട്ടു. 

എൻറെ നല്ല കാലമോ - അതോ ആ പോലീസുകാരന്റെ നല്ല കാലമോ - ഞങ്ങൾ രണ്ടു പേർക്കുമല്ലാതെ കൂടെയുള്ള ഒരു അധികരിക്കും തമിഴ് അറിയത്തില്ല. അവർ ഈ ജീവ നാഡിയെ കുറിച്ച് മനസ്സിലാക്കുവാനും ആഗ്രഹിച്ചില്ല.

ഇതേസമയം എന്നെ എന്തുകൊണ്ട് നക്സലൈറ്റ് ഗ്രൂപ്പ് പിടിക്കണം? എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ.

"കാറിൽ വന്ന കോടിശ്വരൻറെ കൂടെയുള്ള സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ആവർത്തന കാലമായിരുന്നു", അത് പറയാതെ, നീ കാറിൽ വച്ച അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയിരിക്കുന്നു. അത്ര മാത്രം ആണെങ്കിൽ പോലും കുഴപ്പമില്ല. അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഉള്ള ചില താളിയോല എടുത്തു, ആരും അറിയാത്ത തൻറെ പക്കം വച്ചു. ഇതു ഏതോ ഒരു കൗതുകം കാരണം ചെയ്തതു അല്ലാതെ, സത്യത്തിൽ മോഷ്ടിക്കുവാൻ വേണ്ടി ചെയ്തതു അല്ല. അവൾക്കു ഒരു ഭയം ഉണ്ടാകുവാൻ വേണ്ടിയാണ് ഇങ്ങനെ ഒരു സംഭവം നടന്നത്. ഇതു അഗസ്ത്യ മുനിയുടെ പുത്രനായ നിനക്ക് മനസ്സിലാവില്ല. അതുകൊണ്ടു തന്നെ ആ നക്സലൈറ്റെകാർ ആരും നിൻറെ അടുത്ത് വന്നില്ല", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇത് എൻറെ മനസ്സിൽ വളരെ വിഷമം ഉണ്ടാക്കി.

ഇപ്പോൾ ഞാൻ എന്ത് ചെയ്യണം? കാർ നിറുത്തി ആ സ്ത്രീയുടെ പക്കത്തിൽ നിന്നും താളിയോല തിരികെ ഏടുകട്ടയോ? എന്ന് ചോദിച്ചു. "വേണ്ട, ആ താളിയോലയിൽ അഗസ്ത്യ മുനിയില്ല. അത് ഇപ്പോൾ ഉപയോഗപ്രദമല്ലാത്ത താളിയോലയാണ്. അതുകൊണ്ടു അവൾക്കും അത് കൊണ്ട് ഒരു ഉപയോഗവുമില്ല, നിനക്കും ഒരു ലാഭവും ഇല്ല," എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇങ്ങനെ ജീവ നാഡിയിൽ നിന്നും താളിയോല കാണാതെ പോകുന്നത് എനിക്ക് ലഭിച്ച ആദ്യത്തെ അനുഭവമാണ് ഇതു. ഇങ്ങനെ ഓരോരുത്തരും, അഗസ്ത്യ മുനിയുടെ പേരിലുള്ള സ്നേഹം കാരണം  ഞാൻ അറിയാതെ നാഡിയിൽ നിന്നും താളിയോല എടുത്തുകൊണ്ടു പോയാൽ എന്ത് ചെയ്യും എന്ന ഭയം ഏർപ്പെട്ടു.

അപ്പോൾ അഗസ്ത്യ മുനി തന്നെ ഒരു അത്ഭുതമായ വഴി പറഞ്ഞു.

പൊതുവാകെ അഗസ്ത്യ മുനി അഷ്ടമി - നവമി, ഭരണി - കാർത്തിക ദിവസത്തിൽ ഒരു കാരണവശാലും അനുഗ്രഹ വാക്കുകൾ പറഞ്ഞിട്ടില്ല. ഇപ്പോൾ ആ സ്ത്രീ കാരണം ഈ ജീവ നാഡി അശുദ്ധമായിരിക്കുന്നു - അതുകൊണ്ടു ഇനി ഒന്നര മാസത്തിനുള്ളിൽ  ഈ ജീവ നാഡിയുമായി "ഗോമുഖ്" ചെന്ന് അവിടെയുള്ള ഗംഗ നദിമൂലം "പുണ്യാഹം" ചെയ്തു വരുക. അതിനായിട്ടുള്ള അവസരം നിനക്ക് താനെ തേടി വരും.

വടക്കു ഭാഗത്തിൽ നിന്നുമുള്ള ഒരു മിലിട്ടറി ഓഫീസറുടെ സഹായം നിനക്ക് ലഭിക്കും. അവൻറെ കുടുംബത്തിന് വളരെ വലിയ ഒരു ആപത്തു ഉണ്ടാകും. അത് അഗസ്ത്യ മുനി ശുഭകരമായി തീർത്തുവയ്ക്കും. പിന്നീട് അവൻറെ സഹായത്തോടെ നീ ഈ ജീവ നാഡിയുമായി, ഹരിദ്വാർ, ഋഷികേശ്, ബദ്രിനാഥ്, കേദാർനാഥ്, പിന്നീട് "ഗോമുഖ്" ചെല്ലുക, അവിടെ നിന്നുമാണ് ഗംഗയുടെ ഉത്പത്തി.

ഇതു ഒരു വശം.

ഈ താളിയോല, "ഗോമുഖ്" എത്തിയതും രണ്ടായി പിരിക്കുക. അതിൽ ഒരു പകുതി ഉപയോഗപ്പെടുത്തികൊണ്ട് സാധാരണ ജനങ്ങൾക്  വേണ്ടി എപ്പോളും വായിക്കുവാൻവേണ്ടിയും , മറ്റൊരു പകുതി, ഞാൻ ആരുടെ കൈയ്യിൽ കൊടുക്കുവാൻ ആഗ്രഹിക്കുന്നുവോ, അദ്ദേഹത്തിൻറെ പക്കം കൊടുക്കണം. 

നിൻറെ പക്കമുള്ള നാഡിയിൽ അഗസ്ത്യ മുനി എല്ലാ ദിവസവും, അതായത്, അശ്വനി മുതൽ രേവതി വരെയുള്ള നക്ഷത്രം തോറും, പൗർണമി മുതൽ അമാവാസി വരെയുള്ള എല്ലാം തിഥിയിലും, അനുഗ്രഹവാക്കുകൾ പറയും, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"അഗസ്ത്യ മുനിയോട് ഒരു ചെറിയ അഭ്യർത്ഥന."

എന്താണ്?.

"എനിക്ക് രണ്ടു കാര്യങ്ങൾ അറിയണം. തങ്ങളുടെ ജീവ നാഡി എടുത്തു ആ സ്ത്രീ ചെയ്ത കാര്യം ന്യായമാണോ? അവർക്കു എന്ത് ശിക്ഷയാണ്? രണ്ടാമത്ത്, തങ്ങളുടെ താളിയോല എന്തിനാണ് രണ്ടായി പിരിക്കണം? മൊത്തമായും എൻറെ പക്കം ഇരുന്നാൽപോരെ?" എന്ന് ചോദിച്ചു.

"അല്പം കാത്തിരിക്കുക, എന്ത് നടക്കുന്നു എന്ന് നോക്കുക", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

പത്തുമിനിറ്റിനുള്ളിൽ----

ഞങ്ങളുടെ പിന്നാലെ വന്നുകൊണ്ടിരുന്ന കോടിശ്വരന്റെ കാറിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേൾക്കുവാൻ ഇടയായി. ഇരുട്ടുനേരത്തിൽ ഒറ്റയായ ആ സ്ത്രീയുടെ ശബ്ദം എല്ലൊരെയും ഞെട്ടിച്ചു. 



സിദ്ധാനുഗ്രഹം.............തുടരും!

08 June 2017

സിദ്ധാനുഗ്രഹം - 23



ആ രാത്രി സമയം എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. കാർവിട്ടു ഇറങ്ങണമോ? അതോ വേണ്ടയോ? എന്ന് ആശങ്കയിൽ ഇരുന്നു. എന്തിനാണ് ഇവർ വണ്ടി തടഞ്ഞത്, മാത്രമല്ല അക്ഷമനായി ഒരുവൻ കാറിൻറെ പുറത്തു അടിച്ചത്, എന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.

കാറിൽ ഇരുന്ന എള്ളോരുടെയും മുഖത്തിൽ ഏതോ ഒരു വിധത്തിൽ ഉള്ള ഭയം കാണുവാൻ സാധിച്ചു. ആ യുവാക്കൾ തെലുങ്കിൽ പറഞ്ഞതിൽ ഒന്ന് മാത്രം മനസ്സിലായി, "കാർ വിട്ടു ഇറങ്ങുവാൻ ആയിരുന്നു", അത്.

ആദ്യം കാർ ഡ്രൈവർ ഇറങ്ങി, പിന്നീട് ആ കോടേശ്വരൻ, മൂന്നാമതായി ഞാൻ. കാറിലുള്ള കോടേശ്വരൻറെ ഭാര്യയും, മക്കളും പുറത്തേക്കു ഇറങ്ങയില്ല, അവർ ഭയന്നിരുന്നു.

ആ യുവാക്കളിൽ ഒരുവൻ തൻറെ പാക്കമുള്ള ടോർച്ചിൻറെ വെളിച്ചത്താൽ ഞങ്ങളുടെ അടി മുതൽ മുടി വരെ നോക്കി. 

അവരെനോക്കി ഡ്രൈവർ ചോദിച്ചു, "നിങ്ങൾക്കു എന്താണ് വേണ്ടത്, എന്തിനാണ് ഞങ്ങളുടെ വഴി മുടക്കുന്നത്."

"എത്രമാത്രം പണം, ആഭരണങ്ങൾ ഉണ്ടോ അതെല്ലാം കൊടിത്തിട്ടു പോവുക, ഞങ്ങൾ നക്സലൈറ്റ് ആണ്," എന്ന് ഒരുവൻ പറഞ്ഞു. 

ആ ഇരുട്ടു സമയത്തിലും ഡ്രൈവർക്കു ഭയം കാരണം വിയർത്തുകൊണ്ടിരുന്നു. "കൈയിലുള്ളത് തരാം ഞങ്ങളെ വിട്ടേക്കണം", എന്ന് തൻറെ ജൂബയിൽ കൈയിട്ടു, കൈവശം ഉള്ള എല്ലാ പണവും കൊടുത്തു. 

"ശെരി, കാറിലുള്ള സ്ത്രീകളോട്  അവർ ധരിച്ചിട്ടുള്ള ആഭരണങ്ങളും പെട്ടെന്ന് തരാൻ പറയുക," എന്ന് മറ്റൊരു യുവാവ് പറഞ്ഞു. 

"അവരുടെ പക്കം ആഭരണങ്ങൾ ഒന്നും ഇല്ല . ശ്രീരാമൻറെ ക്ഷേത്രത്തിൽ ഒരു വഴിപ്പാടിനായി വന്നതാണ്, തിരുമംഗല്യ താലി മാത്രമാണ് ഉള്ളത്," എന്ന് തനിക്കു അറിയുന്ന രീതിയിൽ തെലുങ്കിൽ ആ കോടിശ്വരൻ പറഞ്ഞു. 

"അതൊന്നും പറ്റില്ല. അവരോടും കാറിൻറെ പുറത്തേക്കു വരാൻ പറയുക," എന്ന് ആ യുവാവ് ഉയർന്ന ശബ്ദത്തിൽ പറഞ്ഞു.

"അവർക്ക് സുഖമില്ല. അവരെ ശല്യപെടുത്തരുത്. നിങ്ങൾക് ഞങ്ങൾ എല്ലാം പണം തന്നുവല്ലോ, വിട്ടേക്കുക", എന്ന് കാർ ഡ്രൈവർ അവരോടു അപേക്ഷിച്ചു.

ഇതെല്ലാം, നോക്കിനിന്നുകൊണ്ടിരുന്ന എനിക്ക് എന്താണ് ചെയേണ്ടത്, എന്താണ് പറയേണ്ടത് , എന്ന് അറിയില്ല. കാരണം ഈ സ്ഥലം പുതിയതും, മാത്രമല്ല തെലുങ്കു ഭാഷയും അറിയില്ല. അതോടു മാത്രമല്ല അല്ല, ഞാനോ ആ പരദേശിയോ, അല്ലെങ്കിൽ ആ കാർ ഡ്രൈവറോ, ആ നക്സലൈറ്റ് യുവാക്കളോടൊപ്പം എതിർക്കുവാൻ ഉള്ള ശക്തിയുള്ളവരും അല്ല.

"വേഗമാകട്ടെ, വേഗമാകട്ടെ" എന്ന് പറഞ്ഞിരുന്ന ആ നക്സലൈറ്റ് യുവാക്കൾ പെട്ടെന്ന് ഞങ്ങളെ തള്ളിമാറ്റിക്കൊണ്ട്, അവരായിട്ടുതന്നെ കാറിനെ വളഞ്ഞു കതക് തുറക്കുവാൻ ശ്രമം തുടങ്ങി. 

ഭാഗ്യത്തിന് കാറിൻറെ കണ്ണാടിയെല്ലാം ഉയർത്തിരിക്കുകയായിരുന്നു, പിൻവശമുള്ള കതകും അടച്ചിരുന്നതാൽ അവർക്കു അവിടെകൂടെയും തുറക്കുവാൻ സാധിച്ചില്ല. കാറിനുള്ളിൽ ഇരുന്ന സ്ത്രീകൾ "രാമാ, രാമാ" എന്ന് ഉയർന്ന ശബ്ദത്തിൽ ഭയം കാരണം പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

എത്രയോ അതിശയങ്ങൾ അറിഞ്ഞോ അറിയാതയോ നടത്തിക്കൊണ്ടിരുന്ന അഗസ്ത്യ മുനി, എന്തിനാണ് ഇത്തരം പരിഷണങ്ങൾ എനിക്ക് തരേണ്ടത്? ഇത് അദ്ദേഹത്തിൻറെ പരീക്ഷണമാണോ? അതോ കളിയാണോ? അതോ ഏതെങ്കിലും തെറ്റ് ചെയ്തുപോയോ? എന്ന് ഒരു നിമിഷം വിഷമത്തിലായി.

ഒറ്റ നോട്ടത്തിൽ ആ യുവാക്കൾ ക്രൂരനന്മാർ എന്ന് പറയില്ലെങ്കിലും, ഉറച്ച ശരീരം ഉള്ളതുകാരണം, അവർ ഒരുകാരണവശാലും അസഹിഷ്ണുതരായി ഒരു അപമര്യാദയും ചെയ്യരുത് എന്ന ഭയം എന്നെ അലട്ടി. 

ആ കോടിശ്വരൻ കൊടുത്ത പണം കുറഞ്ഞത് 500 രൂപയ്ക്കു മുകളിൽ ഇരിക്കും. ഇതു മതിയാവില്ലേ? എന്ന് ഞാൻ കരുതിയാലും ആ കോടിശ്വരൻറെ ഭാര്യയും, മക്കളും  അണിഞ്ഞിരുന്ന ആഭരണങ്ങൾ പല ആയിരങ്ങൾ ഇരിക്കും. അത് നഷ്ടപെടുവാൻ ആർക്കും തന്നെ മനസ്സുവരില്ല.

എന്നാൽ?

കത്തി കാണിച്ചു ഭയപെടുത്തിയാൽ, ജീവനു ഭയന്ന് എല്ലാം ആഭരണങ്ങളും അഴിച്ചു കൊടുക്കേണ്ടിതന്നെവരും. അഗസ്ത്യ മുനിയുടെ നാഡി കൈയിലിരിക്കുമ്പോൾ ഇങ്ങനെ ഒരു ഉപദ്രവം ഉണ്ടാകരുതേ എന്ന് ഭയന്നു. കാറിൻറെ മുൻവശം ഉള്ള ജീവ നാഡി എടുക്കാമോ എന്ന് ആലോചിച്ചു. പക്ഷേ എനിക്ക് ഒരു പേടിയുണ്ടായിരുന്നു ഈ നക്സലൈറ്റ് യുവാക്കൾ അഗസ്ത്യ മുനിയുടെ ജീവ നാഡിയുമായി കടന്നുകളയരുത് എന്ന്.

അവരുടെ പക്കത്തിൽ നിന്നും ജീവ നാഡിയെ രക്ഷിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.

അവർ എൻറെ അടുത്തേക്ക് വരുന്നില്ല എന്ന് മനസ്സിലാക്കി, പെട്ടെന്ന് കാറിൽ നിന്നും ജീവ നാഡി എടുത്തു. 

വളരെ സൂക്ഷിച്ചു ഒരു പട്ടു വസ്ത്രം കൊണ്ട് മൂടപ്പെട്ടുള്ളത് കൊണ്ട് ദൂരെ നിന്നും നോക്കുമ്പോൾ ഒരു ഉരുൾത്തടിപോലിരുന്നു.

കാറിലിരുന്ന് വേഗമായി ഞാൻ ജീവനാഡി എടുക്കുന്നത് കണ്ടു ഒരു നക്സലൈറ്റ് യുവാവിന് എന്താണ് തോന്നിയത് എന്ന് അറിയില്ല.

"തോക്കെടുക്കുന്നു" എന്ന് നിലവിളിച്ചു.

ഇതു എൻറെ കാതിലും വീണു. ഞാൻ ഒരു പ്രവർത്തി ചെയുന്നത് ആ നക്സലൈറ്റ് യുവാക്കൾക്ക് മറിച്ചു തോന്നിയാൽ, അത് അവരെ കോപിഷ്ഠനാകി കത്തിയെടുത്തു കുത്തിയേക്കുമോ എന്ന് ഞാൻ ഭയന്നു. 

"എന്നെ നോക്കി, "തോക്കെടുക്കുന്നു" എന്ന് പറഞ്ഞ ശബ്ദം കേട്ടു, ബാക്കിയുള്ള എല്ലാം യുവാകൾ ജീവ രക്ഷയ്ക്കു വേണ്ടി ഓടുവാൻ തുടങ്ങി.

അതിനുള്ളിൽ എതിർവശത്തിലൂടെ, ആ റോഡിൽ മങ്ങിയ വെളിച്ചത്തിൽ ണ്ടു വണ്ടികൾ ഭദ്രാചലം ശ്രീരാമൻറെ ക്ഷേത്രത്തിൽ പോകുകയായിരുന്നു. 

ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡിയെ പെട്ടെന്ന് എടുത്തത്, അത് ഒരു തോക്കുപോൽ അവർക്കു തോന്നുവാനും, ആ രാത്രി നേരം അവർ ഓടിയ ഓട്ടം ഇന്നും ആലോചിച്ചു നോക്കിയാൽ,  അതിശയം തന്നെ. 

നാഡിയെ രക്ഷിക്കുവാനാണ് ഞാൻ മുൻവന്നത്. നാഡിയിരുന്ന വസ്ത്രം എടുത്തപ്പോൾ തന്നെ അത് ഒരു തോക്കായി തോന്നുവാൻ കാരണം അഗസ്ത്യ മുനിയുടെ അനുഗ്രഹത്തലാണോ? ഇല്ലെങ്കിൽ അതിനെ എന്താണ് എന്ന് പറയുവാൻ സാധിക്കുന്നത്?

അതിനുള്ളിൽ.

റോഡിൻറെ മധ്യത്തിൽ നിന്നുകൊണ്ടിരുന്ന ഞങ്ങളുടെ കാറിനെ കണ്ടു എതിർവശം നിന്നും വന്നിരുന്ന യാത്രക്കാരും, അതിനും പിന്നാലെ വന്ന ആന്ധ്ര പ്രദേശ് പോലീസ് വണ്ടിയും വന്നു നിന്നു. 

"എന്ത്?" എന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ കാർ ഡ്രൈവർ എല്ലാം കാര്യങ്ങളും തെലുങ്കു ഭാഷയിൽ  നടന്ന എല്ലാം കാര്യങ്ങളും പറഞ്ഞു. 

നാളെ രാവിലെ അവർ എല്ലാരും പിടിപ്പെടും. എന്തിനും നിങ്ങൾ ഞങ്ങളോടൊപ്പം വന്നു പോലീസിൽ ഒരു പെറ്റീഷൻ കൊടിത്തിട്ടു പോകണം, എന്ന് ഒരു പോലീസ് അധികാരി എന്നെ നോക്കി, നിങ്ങൾ തോക്കെടുത്തിട്ടുണ്ടോ? എന്ന് ചോദിച്ചു.

"എന്റെപക്കം തോക്കില്ല, അത് അഗസ്ത്യ മുനിയുടെ ജീവ നാഡിഉള്ള വസ്ത്രമാണ്," എന്ന് പറഞ്ഞതും അങ്ങനെയെങ്കിൽ അത് എനിക്ക് കാണാമോ? എന്ന് വളരെ ഭവ്യതയോടെ ചോദിച്ചു.

"ഇതു എന്ത് കഷ്ടമായിപ്പോയി," എന്ന് മനസ്സില്ല മനസോടെ അവരോടു എടുത്തു കാണിച്ചു. 

അത് നോക്കിയവർ, നാഡിയെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാകിയതിനു ശേഷം, "എനിക്ക് ഇപ്പോൾ" നാഡി നോക്കുവാൻ പറ്റുമോ? എന്ന് ചോദിച്ചു.

ഇതിനുള്ളിൽ ആ കോടിശ്വരൻ എൻറെ കാതിൽ പറഞ്ഞു, "എന്തെങ്കിലും പറഞ്ഞു വിടൂക" എന്ന് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന് പോലീസുകാരൻ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല.

മൊത്തമായും ഇതു വേണമോ? എന്തെങ്കിലും ഒരു നിയന്ത്രണം ഇല്ലയോ? ആർക്കുവേണമെങ്കിലും എപ്പോൾവേണമെങ്കിലും നാഡി വായിക്കണം എന്നതിന് ഒരു നിയന്ത്രണം ഇല്ലയോ, എന്ന് പിറുപിറുത്തു ഞാൻ.


സിദ്ധാനുഗ്രഹം.............തുടരും!

01 June 2017

സിദ്ധാനുഗ്രഹം - 22



ഒട്ടും വെളിച്ചം ഇല്ലാത്ത ആ മുറിയിൽ നിന്നും വന്നതുകൊണ്ട് അദ്ദേഹത്തിനു മയക്കംവന്നിരിക്കും എന്ന് ഒരുചിലർ പറഞ്ഞത് എനിക്കും ന്യായമായി തോന്നി. മുഖത്തിൽ വെള്ളം തെളിച്ചു, ഒരു കാപ്പിയും കൊടുത്തു, കുറച്ചു നേരത്തിൽ തെളിച്ചം വന്നു. മയക്കം മാത്രം തെളിഞ്ഞു എന്നല്ലാതെ അദ്ദേഹത്തിന് സംസാരിക്കുവാൻ പറ്റിയില്ല. അദ്ദേഹം ഇമവെട്ടി അവിടെ തന്നെ ഇരുന്നു.

"ഇപ്പോൾ ഒന്നും സംസാരിക്കണ്ട, കുറച്ചു നേരം വിശ്രമിക്കുക, മഴ ഇപ്പോഴാണ് കുറഞ്ഞിട്ടുള്ളത്. വെള്ളം ഇപ്പോഴാണ് കുറച്ചു - കുറച്ചായി കുറഞ്ഞിട്ടുള്ളത്, കുറച്ചു നേരത്തിൽ നമുക്ക് പുറപ്പെടാം. മലയിൽ നിന്നും താഴേക്ക് എത്തിയതിനു ശേഷം ഡോക്ടറിനെ കാണിക്കാം, അതുവരെ ധൈര്യമായി ഇരിക്കുവാൻ കുറച്ചു അവരിൽ കുറച്ചു പേര്."

ഇതിനൊന്നും ആ മയങ്ങി വീണ അദ്ദേഹത്തിന് ഉത്തരം ഒന്നും പറയുവാൻ സാധിച്ചില്ല, ഏതോ സംസാരിക്കുവാൻ ശ്രമിച്ചു പക്ഷേ സാധിച്ചില്ല.

കുറച്ചു നേരം കഴിഞ്ഞു അദ്ദേഹത്തെ തൂക്കി കൊണ്ടുപോകുവാൻ ശ്രമിച്ചപ്പോളാണ് കാലുകൾ സ്വാധീനമില്ലാത്ത ഇരിക്കുന്നത് കണ്ടത്. അദ്ദേഹത്തിൻറെ മുഖത്തിൽ വേദന സഹിക്കുന്നത് കാണുവാൻ സാധിച്ചു, അത് പറയുവാൻ സാധിക്കാത്തതുകൊണ്ടു രോദനം മൂലം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് നടക്കുവാൻ സാധികാത്ത വാർത്ത കേട്ട ക്ഷേത്രത്തിലെ ജൂനിയർ ഓഫീസർക് അത് വിശ്വസിക്കുവാൻ സാധിച്ചില്ല, ഉടൻ തന്നെ ഡോക്ടറുടെ സഹായം അവിടെ എത്തിക്കുവാൻ വേണ്ടതു ചെയ്തു.

ഇതെല്ലാം നോക്കികൊണ്ടിരുന്നു എനിക്ക് ഒരു വർഷം കഴിഞ്ഞു വരൻ ഇരിക്കും സംഭവങ്ങൾ ഇപ്പോൾ തന്നെ ഫലിച്ചല്ലോ എന്ന് ഒരു സങ്കടം തോന്നി. ഞാൻ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിന്റെ അരികിൽ ചെന്നു, ശ്രീരാമനെയും, അഗസ്ത്യ മുനിയെയും പ്രാർത്ഥിച്ചു, ആ അഡിമിനിസ്ട്രേറ്റിവ് ഓഫീസർക്കു പെട്ടെന്നു സംഭവിച്ച ഈ അസുഖം മാറ്റുവാനും, മറ്റുമല്ല നല്ല ആരോഗ്യത്തോടെ അദ്ദേഹം വിജയവാഡ നാളെ ചെല്ലണം എന്നും പ്രാർത്ഥിച്ചു, തുടർന്നു അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു ജീവ നാഡി വായിക്കുവാൻ തുടങ്ങി. 

"ഒരു ഉയർന്ന കുലത്തിൽ പിറന്നു, മഹത്തായ ആത്മീയ കാര്യങ്ങൾ ചെയുവാൻ ആണ് ഈ ജന്മം കൊടുക്കപ്പെട്ടുള്ളത്, ചെയുന്ന തെറ്റുകൾ ചൂണ്ടികാണിച്ചു, ഇവൻറെ ഭാവികാലം നന്നാകുവാനും ഉള്ള മാർഗ്ഗവും കാണിച്ചു. എന്നാൽ, എല്ലാം കാര്യങ്ങളിലും ഒരു അശ്രദ്ധയും, അജ്ഞതയും കാണിച്ചു തന്നെ ഇവൻ നടക്കുന്നു. രക്തം നന്നായി ഇരിക്കും വരെ മാത്രമേ കാര്യങ്ങൾ എല്ലാം സംസാരിക്കുവാനും, നടത്തുവാനും സാധിക്കും. അത് ഒരു നിമിഷം നിൽക്കുകയാണെങ്കിൽ അവൻറെ ഗതി എന്തായിരിക്കും? എന്നത് ഇവന് മനസ്സിലാകുവാൻ വേണ്ടിയാണു ഇങ്ങനെ നടന്നിട്ടുള്ളത്. ഈ പാഠം ഇദ്ദേഹത്തിന് പഠിപ്പിച്ചത് ഇപ്പോൾ ഇവിടെ വന്ന  ശ്രീരാമൻ തന്നെയാണ്. 40 നിമിഷത്തിൽ ഇവൻ പഴയതുപോലെ വന്നിടും."

"അതിനുൾ ഇവൻ ഒരു കാര്യം ചെയ്യണം, അതായതു ഒരു ഭക്തൻ ശ്രീരാമന് കുറച്ചു ആഭരണങ്ങൾ നൽകിട്ടുണ്ട്, അത് ഇവൻ ക്ഷേത്രത്തിൽ ചേർക്കാതെ ഇവൻറെ റൂമിലുള്ള അലമാറയിൽ വച്ചിട്ടുണ്ട്. അത് എടുത്തു ക്ഷേത്രത്തിൻറെ ഹുണ്ടിയിൽ ഇടണം. അങ്ങനെ ചെയ്താൽ എല്ലാം ശെരിയാകും എന്ന് അഗസ്ത്യ മുനി പറഞ്ഞു."

ഇതു ഞാൻ അദ്ദേഹത്തോട് പറഞ്ഞാൽ വലിയ പ്രശനമാകും എന്നത് കാരണം, ഇതേ കുറിച്ച് മിണ്ടിയില്ല, സമയം അധിക്രമിക്കുകയായിരുന്നു.

ഇതിനകം മലയടിവാരത്തിൽ നിന്നും ഒരു ഡോക്ടർ അവിടേക്കു വന്നു.

മയങ്ങിയിരുന്ന ആ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറെ ഡോക്ടർ നന്നായി പരിശോധിച്ചു. ആരോഗ്യം വീണ്ടെടുക്കുവാനും ഞെരമ്പു തളർച്ച മാറ്റുവാനും മരുന്ന് കൊടുത്തു.

"ഭയപ്പെടേണ്ട പെട്ടെന്ന് തന്നെ എല്ലാം ശെരിയാകും", എന്ന് ധൈര്യം കൊടുത്തുകൊണ്ട് ഡോക്ടർ പോയി, ഇതു കേട്ടതും എല്ലാർക്കും സന്തോഷമായി.

ഈശ്വരൻറെ കാരുണ്യമോ അതോ പ്രകൃതിയുടെ കാരുണ്യമോ, ഗോദാവരിയിൽ പെട്ടെന്ന് വെള്ളം കുറഞ്ഞു. മഴ നിന്നതു കാരണം മലയടിവാരത്തിൽ ഉള്ള കടകളിൽ ജനങ്ങൾ സ്വതന്ത്രമായി നടക്കുവാൻ തുടങ്ങി. 

ഇവിടെ നിന്നും എന്താണ് ചെയുവാൻ പോകുന്നത്? ശ്രീരാമൻറെ ദർശനം ലഭിച്ചു, ഭക്ത രാമദാസ് ഭക്തിയോടെ ശ്രീരാമന് ചെയ്ത ആഭരണങ്ങളും കണ്ടു, അതോടെ ഗോദാവരി നദിയുടെ പ്രവാഹം കാണുവാനും സാധിച്ചു. പോരാതെ ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കു ജീവ നാഡി വായിക്കുവാനും സാധിച്ചു. ഇവിടെ നിന്നും തിരിക്കേണ്ടത് തന്നെ എന്ന് കരുതി ശ്രീരാമനെ ദർശനം ചെയ്തു പുറത്തേക്കു വന്നു. സംസാരിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ ഇരുന്നാലും -------

അവിടെ കണ്ട കാഴ്ച എന്നെ അതിശയിപ്പിച്ചു.

ആ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, തനിക് വിശ്വസ്ത അനുയായിയുടെ സഹായത്തോടെ ഏതോ ഒരു കാണിക്ക എടുത്തു അവിടെയുള്ള ഹുണ്ടിയിൽ ഇട്ടു. അദ്ദേഹത്തിൻറെ അടുത്ത് ചെന്ന്, "ഞാൻ തിരിക്കുകയാണ്, എല്ലാം സായങ്ങൾക്കു നന്ദി, എന്ന് പൊതുവാകെ പറഞ്ഞു," എന്തോ ഹുണ്ടിയിൽ ഇട്ടുവല്ലോ, എന്തെങ്കിലും പ്രാർത്ഥനയോ?, എന്ന് ചോദിച്ചു.

"അത് ഒന്നുമില്ല. മൂന്ന് ദിവസം മുൻപ് ഈ ദേശത്തിൽ വന്ന ഒരാൾ എൻറെ പക്കം ഒരു പൊതി തന്നിട്ട് ഹുണ്ടിയിൽ ഇടുവാൻ പറഞ്ഞു. അതു ഇപ്പോളാണ് ഓർമവന്നത്, അതാണ് ഹുണ്ടിയിൽ ഇട്ടത്," എന്ന് പതുകെ പറഞ്ഞു.

"തങ്ങൾക്കു ഇപ്പോൾ വയ്യാതെ ഇരികുകയാണല്ലോ, പിന്നീട് ഇടാമല്ലോ, ഇപ്പോൾ ഒന്ന് വിശ്രമിക്കാമല്ലോ," എന്ന് ചോദിച്ചു ഞാൻ.

"ഇല്ല സാർ, താങ്കൾ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വായിച്ചതു ഞാൻ ഇപ്പോളാണ് ഓർത്തത്. അദ്ദേഹം പറയുന്നത് പോലെ ചെയ്തേക്കാം." വാക്കുകൾ പതുക്കെ പുറത്തു വന്നു. ഈ അര മണിക്കൂർ നേരമുള്ള കാൽവേധന എനിക്ക് സഹിക്കുവാൻ സാധിക്കുന്നില്ല. ഒരു സമയം എനിക്ക് പക്ഷഘാതം വന്നാൽ എൻറെ അവസ്ഥ എന്താക്കും? എന്ന് ആലോചിച്ചു നോക്കി, ഞാൻ ഭയന്നുപോയി. അതുകൊണ്ടു അഗസ്ത്യ മുനി പറയുന്നത് പോലെ ചെയ്തേക്കാം," എന്ന ഉറച്ച തീരുമാനത്തിൽ പറഞ്ഞു.

"അങ്ങനെ തന്നെ ചെയുക," എന്ന് പറഞ്ഞു മല പടികെട്ടു ഇറങ്ങുമ്പോൾ എനിക്കൊരു അതിശയം കാത്തുനിന്നുകൊണ്ടിരുന്നു.

"സാർ, താങ്കൾ എന്നെ ഓർക്കുന്നുവോ" എന്ന് തമിഴിൽ ഒരാൾ സംസാരിച്ചു. അദ്ദേഹം മല കയറുകയായിരുന്നു. വേഗമായി പടി ഇറങ്ങിക്കൊണ്ടിരുന്ന ഞാൻ, എന്നെ നോക്കി കൈകൂപ്പി നിന്നുകൊണ്ടിരുന്ന അദ്ദേഹത്തെ നോക്കി.

എൻറെ ഉള്ളുണർവ് പറഞ്ഞു ഞാൻ കുറച്ചു ദിവസങ്ങള്ക്കു മുൻപ് ആയിരിക്കണം അദ്ദേഹത്തെ കണ്ടിരിക്കണം. പക്ഷെ അദ്ദേഹത്തെ മനസ്സിലാക്കുവാൻ സാധിച്ചില്ല. അതുകാരണം മടിച്ചുനിന്നു. 

അദ്ദേഹവും, അദ്ദേഹത്തിൻറെ ഭാര്യ, രണ്ടു മുതിർന്ന പെൺ കുട്ടികൾ. എല്ലോരും നല്ല സമ്പത്തുള്ള കുടുബത്തിൽ നിന്നും വന്നവർ, കിതച്ചു കൊണ്ട് വന്ന അദ്ദേഹം, തൻറെ പക്കമുള്ള പട്ടു കൊണ്ട് മുഖം തുടച്ചു. അദ്ദേഹം ഒരു വെളുത്ത ജുബ്ബ, ഗോൾഡ് ചെയിൻ, വില കൂടിയ പട്ടു മുണ്ട്, വാസനാധി ദ്രവ്യങ്ങൾളോടെ, എൻറെ അടുത്തേക്ക് വന്നു.

"എന്നെ ഇപ്പോഴും കണ്ടു പിടിക്കുവാൻ സാധിച്ചില്ലെയോ?" എന്ന് അദ്ദേഹം തന്നെ ചോദ്യവും ചോദിച്ചു, അതിനുള്ള ഉത്തരമും പറഞ്ഞു.

"ഒരു ദിവസം വൈകുന്നേരം വിഷം കുടിച്ചു, ഒരു പരദേശിയുടെ കോലത്തിൽ വന്നുവല്ലോ, അവൻ തന്നെ ഞാൻ", എന്ന് ഭവ്യതയോടെ പറഞ്ഞു.

"ഞാൻ ഈ നിലയിൽ എത്തുവാൻ കാരണം അഗസ്ത്യ മുനിയുടെ വാക്കുകൾ കാരണമാണ്" എന്ന് പറഞ്ഞു ഭാര്യയേയും, കുട്ടികളെയും എന്നിക്കു പരിചയപ്പെടുത്തി.

അദ്ദേഹം പണ്ടു കാണുവാൻവന്നപ്പോൾ ഉള്ള ഓർമ്മകൾ എനിക്ക് ഓർമ വന്നു........

സമ്പത്തുകൾ എടുക്കണം എന്ന ഉദ്ദേശത്തോടെ അദ്ദേഹത്തിൻറെ ബന്ധുക്കൾ വീട്ടിൽ നിന്നും പുറത്തെറക്കി. ജീവന് ഭയന്നു ഇദ്ദേഹം ഒരു സന്യാസിയെ പോലെ ജീവിക്കുകയായിരുന്നു. കുറച്ചു കാലം വടക്കേ ഇന്ത്യ ചിലവഴിച്ചതിനു ശേഷം ഇപ്പോൾ തമിഴ് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. പിന്നെ ജീവ നാഡിയെ പറ്റി അറിഞ്ഞതിനുശേഷം, എൻറെ പക്കം നാഡി വായിക്കുവാൻ വന്നപ്പോൾ, എന്നെയും അഗസ്ത്യ മുനിയെയും പരീക്ഷിക്കുവാൻ വിഷം കുടിച്ചു വന്നതും, അതു കാരണം വയറ്റിൽ വന്ന അസുഖം ഗുണമായതു എനിക്ക് ഇപ്പോൾ ഓർമയിൽ വന്നു.

ആ പരദേശി വേഷം എവിടെ, ഈ രാജകീയ വേഷം എവിടെ? എന്ന് ഞാൻ അതിശയിച്ചു നിന്നു.

ഭാര്യയോട് വീണ്ടും ഒന്നായി ചേരുകയും, സമ്പത്തിനുവേണ്ടി പലരും അദ്ദേഹത്തെ വിരട്ടി ഇറക്കിയോ, കൊല്ലുവാൻ ശ്രമിച്ചവരും എല്ലാം ഓടിപോയി, ഉള്ള സമ്പത്തിൽ മൂന്നിൽ ഒരു പകുതി അനാഥ ആശ്രമത്തിൽ കൊടുത്തതിനു ശേഷം ഇപ്പോൾ ആന്ധ്ര പ്രദേശത്തിൽ ആത്മീയ യാത്ര ചെയ്യുന്നതായി പറഞ്ഞു.

"കഠിനമായ മഴ വെള്ള പൊക്കം ഏർപ്പെട്ടല്ലോ, എങ്ങനെ നിങ്ങൾ ഇവിടെ വന്ന് ചേർന്നത്", എന്ന് ചോദിച്ചപ്പോൾ ഇതും അഗസ്ത്യ മുനിയുടെ പുണ്യം തന്നെ എന്ന് പറഞ്ഞു.

"എങ്ങനെ?" എന്ന് ചോദിച്ചു.

"രാവിലെ ഇങ്ങോട്ടു പുറപ്പെട്ടപ്പോൾ, വെള്ളം കര കവിഞ്ഞു ഒഴുകുകയാണ് ആരും ഇപ്പോൾ കാറിൽ ചെല്ലരുത് എന്ന് ഭയപ്പെടുത്തി. എനിക്കോ, ഇന്നേ ദിവസം തന്നെ ശ്രീരാമനെ ഇവിടെ വന്നു കാണണം എന്ന വൈരാഗ്യം വന്നു. അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചുകൊണ്ട്, അദ്ദേഹത്തിൻറെ ഒരു പടം കാറിൻറെ മുന്നിൽ ഉള്ള കണ്ണടിയിൽ ഒട്ടിച്ചു. ഒരു ധൈര്യത്തിൽ ഇങ്ങോട്ടു വന്നു, നല്ല കാലം വെള്ളം കുറയുവാൻ തുടങ്ങി. സുരക്ഷിതമായി വന്നു ചേരുവാൻ പറ്റി," എന്ന് പറഞ്ഞു ആ കോടിശ്വരൻ. 

പിന്നെ എന്നെപ്പറ്റി അന്വേഷിച്ചു, ഞാൻ ശ്രീരാമൻറെ ദർശനം കഴിഞ്ഞു പുറപ്പെടുകയാണെന്ന് പറഞ്ഞു.

"ഒരു മണിക്കൂർ കൂടെ താങ്കൾ ഇവിടെ നിൽക്കുകയാണെങ്കിൽ ഞാൻ താങ്കൾക്കു എവിടെ ചെല്ലണമെന്ന് പറയുന്നുവോ അവിടെ കൊണ്ട് ആക്കാം എന്ന് അഭ്യർത്ഥിച്ചു."

"എന്തിനു ഞാൻ കാത്തിരിക്കണം, പതുക്കെ ബസ്സിൽ പുറപ്പെടാം", എന്ന് തന്നെ ആദ്യം തീരുമാനിച്ചത്. പക്ഷെ ഒരു സമയം മഴ കാരണം ബസ് വന്നില്ലെങ്കിൽ എന്ത് ചെയ്യും? എന്ന ഒരു ചോദ്യവും മനസ്സിൽ വന്നു, അതുകാരണം അദ്ദേഹത്തിൻറെ ഒപ്പം പുറപ്പെടുവാൻ ഞാൻ തീരുമാനിച്ചു.

പിന്നെ അദ്ദേഹത്തോട്, ശെരി ഞാൻ കാത്തിരിക്കാം എന്ന് പറഞ്ഞു. ശ്രീരാമൻറെ ദർശനം ചെയ്തു വരുക എന്ന് പറഞ്ഞു അവിടെ ഒരു പടിക്കെട്ടിൽ ഇരുന്നു.

വളരെ സന്തോഷത്തോടെ അദ്ദേഹം തൻറെ കുടുംബത്തോടൊപ്പം വേഗമായി പടി കയറുവാൻ തുടങ്ങി.

ഭദ്രാചലത്തിൽ, സന്തോഷയമായി ഇരിക്കുന്ന ഇദ്ദേഹത്തെ കാണും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എൻറെ കൺമുന്നിൽ ഇദ്ദേഹം ഒരു പരദേശിയുടെ രൂപത്തിൽ വിഷം കുടിച്ച ബോട്ടിലുമായി വന്നതാണ് കാണുന്നത്.

"വിധി" ഒരു മനുഷ്യനെ എങ്ങനെ ഒക്കെയാണ് മാറ്റുന്നത് എന്നത് ഓർത്തു ഞാൻ അതിശയിച്ചു പോയി. ഭദ്രാചലം ചെല്ലുക അവിടെ പല - പല അതിശയങ്ങൾ നടക്കും എന്ന് അഗസ്ത്യ മുനി പറഞ്ഞത്, ഒരു പക്ഷെ ഇതാണോ? അതോ വേറെയെന്തെങ്കിലും ആണോ? എന്ന അതിശയത്തോടെ സമയം നീക്കുകയായിരുന്നു.

പെട്ടെന്നുതന്നെ ദർശനം നടത്തി വന്ന ആ കോടിശ്വരനൊപ്പം ഞാനും മല അടിവാരത്തേക്കു നടന്നു തുടങ്ങി.

കാറിൻറെ മുൻവശം ഉള്ള കണ്ണാടിയിൽ അഗസ്ത്യ മുനി മൗനമായി ചിരിച്ചുകൊണ്ടിരുന്നു. കൈവശമുള്ള ജീവ നാഡി അദ്ദേഹത്തിൻറെ പാദത്തിൽ വച്ച് പ്രാർത്ഥിച്ചു. 

ആ കോടിശ്വരന്, എൻറെ ഒപ്പം സംഭാഷണം ചെയ്യുന്നതിൽ വളരെ സന്തോഷം. എന്നാൽ എനിക്കോ ഭദ്രമായി റെയിൽവേ സ്റ്റേഷനിൽ എത്തണം എന്നായിരുന്നു. എന്തെന്നാൽ മഴ  കാരണം റോഡ് വളരെ മോശമായിരുന്നു, മാത്രമല്ല കാർ ഡ്രൈവറും വളരെ തിടുക്കമുള്ള രീതിയിലായിരുന്നു ഓടിച്ചിരുന്നത്. ഒരു ചെറു ഭയം ഇരുന്നാലും അഗസ്ത്യ മുനി എന്നെ രക്ഷിക്കും എന്ന ഒരു ധൈര്യം ഉണ്ടായിരുന്നു.

മഴ കാരണമോ അതോ സാധാരണമായോ ആ പ്രദേശത്തിലെ വൈധ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. നല്ല ഇരുട്ടു ആയിരുന്നു, ഡ്രൈവർ ആ പകുതിയിൽ പുതിയ വ്യതിയായതാൽ ഞങ്ങൾ പോലും അറിയാതെ ഭദ്രാചലം റെയിൽവേ സ്റ്റേഷൻ ചെല്ലാതെ കാർ വേറെ റൂട്ടിൽ പോയി. റൂട്ട് മാറിപോയത് ഡ്രൈവർ അറിഞ്ഞിട്ടും, ദൂരെ കാണുന്ന വെളിച്ചം നോക്കി അദ്ദേഹം കാർ ഓടിച്ചു, അവിടെ ചെന്നപ്പോൾ.......

എന്താണ് നടക്കുന്നത് എന്ന് ഞങ്ങൾ തീരുമാനിക്കുംമുമ്പേ, ആറ് പേർ അടങ്ങുന്ന ഒരു കൂട്ടം പെട്ടെന്നു ഞങ്ങളുടെ കാറിനെ തടഞ്ഞു. ചിലർ കാറിൻറെ പുറത്തു അടിച്ചു. അവരെല്ലാം ചുവന്ന ഷർട്ടും കാക്കി നിറത്തിൽ ഉള്ള നിക്കറും അണിഞ്ഞിരുന്നു. കൈയിൽ ഏതോ ഒരു രാഷ്ട്രീയ പാർട്ടിയുടെ കോടി. ശെരിക്കും പെട്ടു എന്ന് തന്നെ തോന്നി, മൊത്തമായി അകപ്പെട്ടു എന്ന് മനസ്സിലായി, മാത്രമല്ല ഭയന്നുപോയി.



സിദ്ധാനുഗ്രഹം.............തുടരും!