27 April 2017

സിദ്ധാനുഗ്രഹം - 17



"നീ മുരുകനെ രക്ഷിക്കൂ ഞാൻ നിന്നെ രക്ഷികാം എന്ന് പറഞ്ഞ അഗസ്ത്യ മുനിക് കൈ കൂപ്പി നമസ്കരിച്ചു അദ്ദേഹം, അടുത്ത നിമിഷം അവിടം വിട്ടു ശിവഗംഗയിലേക്കു പുറപ്പെട്ടു. 10 മണിക്കൂറിൽ കാളയാർ അമ്പലത്തിൽ എത്തിച്ചേർന്നവർ, തൻറെ കൂടെയുള്ളവരോട് മുരുകനെ കണ്ടുപിടിക്കുവാൻ പറഞ്ഞു. പക്ഷെ അവനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. ക്ഷേത്രത്തിൽ വന്നുപോകുന്നവരോടും, പണിക്കാരോടും, പൂജാരിയോടും അടുത്തുള്ളവരോടും അന്വേഷിച്ചപ്പോൾ ആരും തന്നെ ശെരിയായ ഉത്തരം പറഞ്ഞില്ല."

കാറിൽ ഇരുന്ന  സോമസുന്ദരത്തിനു എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല മനസ്സ്‌ വളരെയധികം സങ്കടപ്പെട്ടു. ഇതു എന്ത് പരീക്ഷണമാണ്? എന്ന് സങ്കടപ്പെട്ടു.

അപ്പോൾ 

ക്ഷേത്രത്തിൽ പുഷ്പം കൊടുക്കുന്ന ഒരു വയസായ വ്യക്തി അവിടെ വന്നു, അദ്ദേഹത്തോട് ഒന്ന് ചോദിച്ചു നോക്കാം എന്ന് കരുതി മുരുകനെ പറ്റി അദ്ദേഹത്തോട് സോമസുന്ദരം അന്വേഷിച്ചു.

"ആഹാ! ആ പയ്യനെ പറ്റിയാണോ ചോദിക്കുന്നത്, അവൻ എന്റെ വീട്ടിൽ തന്നെയാണ്‌ ഉള്ളത്. 4 ദിവസമായി അവൻ ആഹാരം ഒന്നുമില്ലാതെ എവിടെ കിടക്കുന്നു. എനിക്ക് ഇതു അറിയില്ല.  ഇന്നലെ രാത്രി പനി കാരണം പുലമ്പിക്കൊണ്ടിരുന്നു. അവന്റെ അടുത്ത് ചെന്ന് തൊട്ടു നോക്കിയപ്പോൾ. ശരീരം തിളയ്ക്കുകയായിരുന്നു, എന്നിട്ടു  അവനെ അടുത്തുള്ള വൈദ്യരുടെ പക്കം കൊണ്ടുപോയി. ഇപ്പോൾ അവനു ഭേദമുണ്ട്. ആകട്ടെ ആ പയ്യനും താങ്കൾക്കും എന്ത് ബന്ധമാണ് ഉള്ളത്?", എന്ന് അദ്ദേഹം ചോദിച്ചു.

"ഞാൻ ആരാണ് എന്നത് പിന്നീട് പറയാം. എനിക്ക് അവനെ ആദ്യം  കാണണം?", എന്ന് പറഞ്ഞു സോമസുന്ദരം .

"ഇവിടെ ഒരു വിളിക്കു അപ്പുറംമാണ് എന്റെ വീടുള്ളത്, വരൂ നമുക്ക് അവിടേക്ക് പോകാം, എന്ന് പറഞ്ഞു", എന്ന് പറഞ്ഞു തൻറെ കൈയിൽ   കൊണ്ട് വന്ന പുഷ്പങ്ങൾ ക്ഷേത്രത്തിൽ കൊടിത്തിട്ടു, വീട്ടിലേക് നോക്കി നടന്നു. 

അദ്ദേഹത്തിൻറെ പിന്നാലെ കാറിൽ സോമസുന്ദരവും ചെന്നു.

അവിടെ മുരുകൻ ഒരു വിരിപ്പിൽ കംബിളി കൊണ്ട് മൂടപ്പെട്ട സ്ഥിതിയിൽ കിടക്കുകയായിരുന്നു. പനി കുറഞ്ഞിരുന്നു, പുലമ്പുനില്ലായിരുന്നു, അരുകിൽ കഞ്ഞിവെള്ളം കുടിച്ചതിനു അടയാളമായി പാത്രം ഉണ്ടായിരുന്നു.

ഡ്രൈവറുടെയും ഊന്നുവടിയുടെയും സഹായത്താലും ആ വീട്ടിനുള്ളിൽ കയറിയ സോമസുന്ദരത്തിനു മുരുകൻ കിടന്നിരുന്ന കണ്ടു കണ്ണുകൾ കലങ്ങി. 

പതുകെ അവനെ തൊട്ടു നോക്കി, പനി കുറഞ്ഞിരുന്നു, അവൻറെ മുഖത്തിൽ വാത്സല്യത്തോടെ തലോടി.

"തണുത്ത" എന്തോ തൻറെ മുഖത്തിൽ വീണതുപോലെ തോന്നിയ മുരുകൻ പതുകെ കണ്ണുകൾ തുറന്നു.

തൻറെ അടുത്ത് സോമസുന്ദരം ഇരിക്കുന്നത് കണ്ടു അവൻ സ്തംഭിച്ചു പോയി. അവന് സംസാരിക്കുവാൻ പറ്റിയില്ല. തന്നെ വീണ്ടും കഷ്ടപെടുത്തുവാൻ ആണ് സോമസുന്ദരം വന്നിരിക്കുന്നത് എന്ന് കരുതി അവൻ ഭയന്ന് പോയി.

"വിഷമിക്കേണ്ട മുരുകാ....." എന്ന് പറഞ്ഞ സോമസുന്ദരം എൻറെ കൂടെ വാ ആശുപത്രിയിൽ ചേർക്കാം, എല്ലാം ശെരിയാകും. അന്ന് നടന്നതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട, എന്ന് സ്നേഹത്തോടെ പറഞ്ഞത് കേട്ടു മുരുകന് വിശ്വസിക്കുവാൻ സാധിച്ചില്ല.

ആ വയസായ വ്യക്തി (പുഷ്പം കൊടിത്തിരുന്ന) മുരുകന് ധൈര്യം കൊടുത്തു. കുറച്ചു നേരം മൗനമായി ഇരുന്നവൻ, പിന്നെ സോമസുന്ദരത്തിൻറെ കൂടെ കാറിൽ പുറപ്പെട്ടു, ആ വയസായ വ്യക്തിയും കാറിൽ കൂടെ കയറി.

ഇതു സത്യമാണോ അതോ സ്വപ്നമാണോ എന്ന് മുരുകന് മനസ്സിലായില്ല. എങ്ങനെ ഇരുന്ന സോമസുന്ദരമാണ് ഇങ്ങനെ മാറിയത്, ഇതിനു കാരണം എന്ത്? എന്ന് അവൻ ആലോചിച്ചു.

തന്നെ രക്ഷിച്ച ആ വയസായ വ്യക്തിയോട് (പുഷ്പം കൊടിത്തിരുന്ന) മുരുകന് ഒരു മര്യാദ ഉണ്ടായിരുന്നത് കൊണ്ട്, അവസാനം വരെ അദ്ദേഹം തന്റെ കൂടെ ഉണ്ടായിരിക്കണം എന്ന്, അപേക്ഷിച്ചു.

മധുരയിൽ ഉള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ നല്ല ചികിത്സാ ലഭിച്ചതുകൊണ്ട് മൂന്ന് ദിവസത്തിൽ മുരുകന് സുഖം പ്രാപിച്ചു, പിന്നീട് മുരുകന് ഒരു വീട് എടുത്തുകൊടുത്തു സോമസുന്ദരം. ആഹാരത്തിനു വേണ്ടുള്ള സൗകര്യവും ചെയ്തുകൊടുത്തു സോമസുന്ദരം.

ഇത് നിലയ്ക്കുമോ? എന്തിനാണ് സോമസുന്ദരം ഇങ്ങനെ ചെയുന്നത് എന്ന ഒരു ഭയത്തിൽ തന്നെയാണ് മുരുകൻ ജീവിച്ചുകൊണ്ടിരുന്നത്. മുരുകൻ സാധാരണ ജീവിത ശൈലിയിൽ എത്തിയപ്പോൾ, അവൻറെ കൂടെ ഇത്ര ദിവസം ഉണ്ടായിരുന്ന ആ വയസായ വ്യക്തി ശിവഗംഗയ്ക്കു  തിരിച്ചു.

താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എങ്ങനെയോ മുരുകനെ കണ്ടു പിടിച്ചു അവനെ രക്ഷിച്ച സോമസുന്ദരം, അടുത്ത ഘട്ടത്തിന്റെ ഭാഗമായി അവൻറെ മാതാവിനെയും പിതാവിനെയും തേടുവാനുള്ള പണിയിൽ  ഇറങ്ങി.

മാരിയമ്മൻ കുളത്തിൻറെ പടിയിൽ ഒരു ഭ്രാന്തനെ കണക്കു മുരുകന്റെ മാതാവും  പിതാവും ഉള്ളതായി അറിഞ്ഞു. നാല് - അഞ്ചു ആളുകളുടെ സഹായത്താൽ അവിടെ ചെന്ന് അവരെ കൈയോടെ കാറിൽ കൂട്ടിവന്നു, അവർക്കു എല്ലാ വിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു, പിന്നീട് ഒരു പ്രൈവറ്റ് ആശുപത്രിയിലും ചേർത്തു.

മുരുകൻ ഇതെല്ലാം കണ്ടു അതിശയിച്ചു! സോമസുന്ദരം എത്രയോ വലിയ മനുഷ്യൻ, എന്തിനാണ് ഇങ്ങനെ ചെയുന്നത്? എന്നെയും, എൻറെ മാതാവിനെയും പിതാവിനെയും, രക്ഷിച്ചു, മാത്രമല്ല തക്ക ചികിത്സാ തരുകയും ചെയ്തുവല്ലോ, എന്ന് സന്തോഷപ്പെട്ടു.

അതെ സമയം ഇതു എവിടെ ചെന്ന് നിൽക്കും എന്നുള്ള ഒരു ഭയവും ഉണ്ടായിരുന്നു.

ഇതു ഒരു വശം--

അഗസ്ത്യ മുനി പറഞ്ഞതിന് പ്രകാരം എല്ലാം കാര്യങ്ങളും ചെയ്തു കഴിഞ്ഞു, എന്നിട്ടും കാലുകൾ ഇതു വരെ സൗഖ്യം പ്രാപിച്ചിട്ടില്ലലോ എന്നത് സോമസുന്ദരത്തിന് വല്ലാതെ അലട്ടി. ഒരു സമയം അഗസ്ത്യ മുനിയുടെ വാക്കുകൾ സത്യമല്ലാതെ ആകുമോ? അങ്ങനെ സംഭവിച്ചാൽ തൻറെ അവസ്ഥ എന്താകും? ജീവിത അവസാനം വരെ ഇങ്ങനെ ഇരിക്കേണ്ടിവരുമോ? എന്നത് അദ്ദേഹത്തെ വിഷമത്തിലാക്കിയിരുന്നു. കുറച്ചു - കുറച്ചായി അഗസ്ത്യമുനിയുടെ വാക്കുകളിൽ ഉള്ള വിശ്വാസം അദ്ദേഹത്തിന് കുറഞ്ഞു.

22 നാളുകൾ കഴിഞ്ഞു--

അഗസ്ത്യ മുനിയുടെ നാഡി ഒന്നുകൂടി നോകാം എന്ന് കരുതിയ സോമസുന്ദരം താൻ അറിയാതെ പെട്ടെന്ന് എണീറ്റു.

എന്ത് അതിശയം?

ഊന്നു വടി ഇല്ലാതെയും, ആരുടെയും സഹായവും ഇല്ലാതെയും, സാധാരണമായി നടക്കുവാൻ ആരംഭിച്ചു. അദ്ദേഹത്തിന് വിശ്വസിക്കുവാൻ സാധിച്ചില്ല. അദ്ദേഹം ഇതു സത്യമാണോ എന്ന് അറിയുവാൻ തൻറെ ശരീരത്തിൽ കിള്ളി നോക്കി .

ഡോക്ടർമാർക്ക് സാധിക്കാത്തതു അഗസ്ത്യ മുനി ചെയ്തു കാണിച്ചു എന്ന സന്തോഷം അദ്ദേഹത്തിന് വളരെ സന്തോഷം ഉണ്ടാക്കി. താൻ എത്രയോ പാപങ്ങൾ ചെയ്തിട്ടും, ഈശ്വരൻ തനിക്കു കരുണ കാണിച്ചുവല്ലോ എന്നത് ആശ്ചര്യവാൻ ആക്കി.

ഈ കാലത്തിലും ഇങ്ങനെ അതിശയം നടക്കുമോ?എന്ന് അതിശയത്തിൽ ഇരുന്നു സോമസുന്ദരം. താൻ പടി ഇറങ്ങി വരുന്നത് കണ്ടു അവിടെയുള്ളവർ എല്ലാം അതിശയിച്ചതിൽ വാക്കുകൾ ഇല്ല.

താൻ ആത്മീയ വഴിയിൽ പോകണം എന്ന് തീരുമാനിച്ചു. അന്യ ദേശത്തിനു ദൈവീക ശിലകൾ കടത്തുവാൻ ശ്രമിച്ചത്തിന് ഈശ്വരൻ കൊടുത്ത ശിക്ഷ, അഗസ്ത്യ മുനി മനസ്സിലാക്കി കൊടുത്തതിനു നന്ദി രേഖപ്പെടുത്തുവാൻ അഗസ്ത്യ മുനിക് ക്ഷേത്രങ്ങൾ നിർമിക്കുവാൻ തീരുമാനിച്ചു.

തനിക്കു ജ്ഞാനബലം നൽകിയ മുരുകനും, അവൻറെ മാതാ - പിതാവിനും അവസാനം വരെ ഒരു കഷ്ടതകളും ഇല്ലാതിരിക്കുവാൻ അവർ താമസിച്ചിരുന്ന വീടും, സ്ഥിരമായ വരുമാനത്തിനും വളരെയധികം സഹായങ്ങൾ ചെയ്തു.

പിന്നീട് ഒരിക്കൽ മുരുകനെയും കൂട്ടി സോമസുന്ദരം എൻറെ പക്കം വന്നു.

ഇന്ന് മധുര വീഥികളിൽ പ്രഭാതങ്ങളിൽ സോമസുന്ദരം ആരുടെയും സഹായങ്ങൾ കൂടാതെയും, ഊന്നുവടിയില്ലാതെയും നടക്കുന്നു. തന്റെ ജീവിതം മാറ്റിയത് അഗസ്ത്യ മുനി എന്ന് വളരെ സന്തോഷത്തോടെ പറയുന്നു.


സിദ്ധാനുഗ്രഹം.............തുടരും!

13 April 2017

സിദ്ധാനുഗ്രഹം - 16



അഗസ്ത്യ മുനി പറഞ്ഞതെല്ലാം കേട്ട എനിക്ക്, ഇത്രയെല്ലാം ക്രൂരത ചെയ്ത ഒരു വ്യക്തിക്കു ഞാൻ എന്തിനു സഹായിക്കണം? അവരവരുടെ വിധി അനുസരിച്ചു അവരവർക്കു കാര്യങ്ങൾ നടക്കട്ടെ എന്ന് വിചാരിക്കുവാൻ പ്രേരിപ്പിച്ചു.

"ആ പയ്യൻ മരിച്ചുപോയോ?" എന്ന് ചോദിക്കുവാൻ തോന്നി. പക്ഷെ മനസ്സിനെ കടിഞ്ഞാണ് ഇട്ടു. അഗസ്ത്യ മുനി കൂടുതൽ കാര്യങ്ങൾ പറയുവാൻ തുടങ്ങി.

"ഇതെല്ലാം  എന്തുകൊണ്ടാണ് നിനക്ക് മുൻകൂട്ടി പറയുന്നേറിയാമോ?" പാപങ്ങൾ ചെയ്യുന്നവൻ സന്തോഷമായി ഇരിക്കുന്നു എന്ന് വിചാരിക്കരുത്, അവനു ഭഗവാൻ ഏതു സമയത്തിൽ എങ്ങനെ ശിക്ഷിക്കും എന്നത് ആർക്കും അറിയില്ല, സിദ്ധന്മാർക്കും മറ്റും മുനി പുങ്കവന്മാർക്കും മാത്രമേ ഇതു മുൻകൂട്ടി അറിയുവാൻ സാധിക്കൂ.

"എനിക്ക് അറിഞ്ഞതെല്ലാം നിന്നോട് പറയുന്നതിന് ഒരു കാരണം കൂടി ഉണ്ട്". ഞാൻ അനുമതി തരുന്നത് വരെ ഒരു കാരണവശാലും ആരോടും ഒരു കാര്യങ്ങളും പറയരുത്. എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും വാർത്ത പുറത്തേക്കു പോയാൽ, "എൻറെ  ജീവ നാഡി നിൻറെ പക്കം കാണത്തില്ല", എന്ന് എനിക്കും താകീത് ചെയ്തു.

"ഞാൻ എന്തിനു വാ തുറക്കണം", "ശെരി" എന്ന് തലയാട്ടി. ഇതു തന്നെ തക്ക സമയം എന്ന് കരുതി അഗസ്ത്യ മുനിയോട് ഞാൻ ഒരു പ്രാർത്ഥന വെച്ചു.

"എല്ലാം താളിയോലകളിലും താങ്കൾ പ്രാചീന തമിഴിലാണ് വിവർത്തനങ്ങൾ പറയുന്നത്. പക്ഷെ പ്രാചീന തമിഴ് അറിയുന്നവർ ചിലർ മാത്രം. വരുന്നവർക്ക് താങ്കൾ പറയുന്ന തമിഴിൽ നാഡി വിവർത്തനം പറയുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല എന്ന് പറയുന്നു. അവർക്കു വേണ്ടി ഒരു "ഡിക്ഷണറി" വച്ച് തന്നെ അർഥം വിവരികേണ്ടിയിരിക്കുന്നു. ആ വിവർത്തനംപോലും ശെരിയാണോ - അല്ലെയോ? എന്ന് പറയുന്നതുപോലും, വിഷമമാണ്" എന്ന് പറഞ്ഞു.

"എന്നെ എന്താണ് ചെയ്യുവാൻ പറയുന്നത്?"

"ഞാൻ താങ്കളുടെ അനുഗ്രഹത്താൽ നാഡി വായിക്കുമ്പോൾ ഇപ്പോൾ ഉപയോഗത്തിൽ  ഉള്ള തമിഴിൽ താങ്കളുടെ വാക്കുകൾ താളിയോലയിൽ എനിക്ക് കാണപ്പെടേണം. ഇതിനായി താങ്കളുടെ ഉത്തരവ് വേണം," എന്ന് പറഞ്ഞു.

"ഞാൻ നല്ല തമിഴ് മൊഴിയുടെ വ്യാകരണം എഴുതി, എന്നോട് തന്നെ ഇങ്ങനെ ചോദിക്കണമോ," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"താങ്കൾ ഈ അപേക്ഷ സ്വീകരിച്ചുകൊണ്ട്, എള്ളോർക്കും മനസ്സിലാകുന്ന തമിഴിൽ താങ്കളുടെ അനുഗ്രഹ വാക്കുകൾ വായിക്കുവാൻ അനുമതി തരണം," എന്ന് ഒരിക്കൽ കൂടി ചോദിച്ചു, കുറച്ചു സമയം മൗനമായി തന്നെ കടന്നു.

പിന്നീട്, എൻറെ അപേക്ഷയും  അഗസ്ത്യ മുനി ചെവികൊടുത്തു, ഇതല്ലാതെ വേറെയെന്തു ആത്മാഭിമാനമാണ് വേണ്ടത്.

"അങ്ങനെ തന്നെ ആകട്ടേ, ഈ സോമസുന്ദരത്തിനു വായിക്കുന്ന വാക്കുകൾ മുതൽക്കു സരളമായ തമിഴിൽ നിനക്ക് കാണുവാൻ സാധിക്കും," എന്ന് അഗസ്ത്യ മുനി അനുഗ്രഹിച്ചു.

ഇതിനകം, കുറേനേരമായിട്ടും കാണാത്തതുകൊണ്ട് വീടിൻറെ മുൻവശം നിന്നുകൊണ്ടിരുന്ന കാർ ഡ്രൈവർ അകത്തേക്ക് കയറി.

കൈയിൽ നാഡിയുമായി കാറിൽ ആകാംഷയോടെ കാത്തിരിക്കുന്ന സോമസുന്ദരത്തിൻറെ അടുത്തേക്ക് ചെന്നു.

"നല്ല വാർത്ത", ഏതെങ്കിലും ഞാൻ പറയുമെന്ന് അദ്ദേഹം കാത്തിരുന്നു.

"അഗസ്ത്യ മുനിയോട് ചോദിച്ചുവോ?", എൻറെ കാലുകൾ രണ്ടും സുഖം പ്രാപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞുവോ, എന്ന് ചോദിച്ചു.

"കുറെയേറെ വിഷയങ്ങൾ അദ്ദേഹം പറഞ്ഞു, ആകട്ടെ, സമീപകാലത്തിൽ നിങ്ങൾ ആരെയെങ്കിലും ദേഷ്യത്തിൽ കാലുകൾകൊണ്ട് ചവിട്ടിയോ?", എന്ന് ചോദിച്ചു.

"ഇല്ലാലോ"

"നിങ്ങളുടെ അമ്മയെ ചവിട്ടിയിരിക്കുന്നു"

"ഇല്ല"

"നന്നായി ആലോചിച്ചു പറയുക. നിങ്ങളെത്തന്നെ മറന്നിരുന്നു സമയത്തിൽ, 'അബദ്ധത്തിൽ' കാലുകൾകൊണ്ട് ചവിട്ടിയോ?" എന്ന് ഒന്നുകൂടി ചോദിച്ചപ്പോൾ, അദ്ദേഹം ചെറുതായി അസ്വസ്ഥനായി.

കുറെ നേരം ആലോചിച്ചു.

പിന്നീട്, ദേഷ്യത്തിൽ ചില സമയം ഇങ്ങനെ ചവിട്ടാറുണ്ട്. എന്നാൽ ആരും തന്നെ ഇതുവരെ ബാധിക്കപ്പെട്ടിട്ടില്ല, എന്ന് ഊന്നി പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞതിൽ പ്രകാരം, ഞാൻ മനസ്സിലാക്കി ഇങ്ങനെ നേരം പാഴാക്കുന്നതിൽ കാര്യമില്ല എന്ന്, എന്നിട്ടു രണ്ടുംകല്പിച്ചു ചോദിച്ചു, "ആ പയ്യൻ ജീവനോടെ ഉണ്ടോ അതോ 
ഇല്ലയോ".

അദ്ദേഹത്തിന് സംസാരിക്കുവാൻ പറ്റിയില്ല, സ്തംഭിച്ചുപോയി, തല താഴ്ന്ന വിധത്തിൽ തന്നെ ഉത്തരം പറഞ്ഞു, "ജീവിച്ചിരിപ്പുണ്ട് പക്ഷെ അവിടെയാണ് എന്ന് അറിയില്ല".

"ശെരി, ഇപ്പോൾ ആ പയ്യനെ കണ്ടുപിടിച്ചു അവൻറെ ഭാവിക്ക്, അവൻറെ ജീവിത അവസാനം വരെ വേണ്ടുന്ന സഹായം ചെയുവാൻ തയ്യാറാണോ?" എന്ന് ചോദിച്ചു.

"എന്തിനാണ് ഞാൻ അവൻറെ ജീവിത അവസാനം വരെ സഹായിക്കണം? അവനും എൻറെ കാലുകളുടെ ചികിൽസക്കും എന്താണ് ബന്ധം? എന്ന് അതിശയിച്ചു ചോദിച്ചു.

താങ്കളുടെ ചോദ്യം അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് അദ്ദേഹത്തിൻറെ മുൻപിൽ നിന്നും ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു.

ഇതു വരെ കഠിനമായ പ്രാചിന തമിഴിൽ അനുഗ്രഹ വാക്കുകൾ പറഞ്ഞിരുന്ന  അഗസ്ത്യ മുനി, ആദ്യമായി സരളമായ തമിഴിൽ സോമസുന്ദരത്തിനു അനുഗ്രഹ വാക്കുകൾ പറയുവാൻ ആരംഭിച്ചു.

"കടക രാശിയിൽ, ആയില്യം നക്ഷത്രത്തിൽ പിറന്ന നീ കുറുക്കു വഴിയിൽ പണം സമ്പാദിച്ചു പണക്കാരനായി മാറി. പണം, പദവി, സുഖങ്ങൾ കൂടുതലായതും നീ കടന്നു പോയ വഴി മൊത്തമായും മറന്നു. മധുരൈ മീനാക്ഷി അംബലത്തിൽ 4 ആണയിക് അവിടമുള്ള അന്നം വാങ്ങി കഴിച്ചു, പകുതി ദിവസം പട്ടിണിയായി കിടന്നതു എനിക്ക് അറിയും. എന്നാൽ നീ ഇതു അടിയോടെ മറന്നു". എന്ന് പറഞ്ഞ അദ്ദേഹം തുടർന്നു.

"പണത്തിൻറെ നിഗളിപ്പ്" കാരണവും ചീത്ത കൂട്ടുകെട്ട് കാരണവും, മദ്യലഹരിയിൽ ബുദ്ദിയും നിന്റെ പരിമതിയിൽ വിട്ടു മാറി. നല്ലതു പറയുവാൻ വന്ന നിന്റെ അമ്മയെ നീ ചവിട്ടി. പക്ഷെ നിൻറെ അമ്മ സഹിച്ചു, എന്നാൽ ആ വീട്ടിൽ പണിക്കുവന്ന ആ പയ്യനെ അടിവയറ്റിൽ ചവിട്ടിയത് എന്ത് ന്യായം?"

"ദാരിദ്യം കൊണ്ട് കഞ്ഞി മാത്രം കുടിച്ചരുന്ന മുരുകനെ നീ ജോലിയിൽ നിയമിച്ചു. "അന്യ രാജ്യത്തിൽ" ഭഗവാൻറെ ശില കടത്തുവാൻ ചിലർ നിന്നെ പ്രേരിപ്പിച്ചു, മധ്യത്തിന്റെ ലഹരിയിൽ നീയും ഇതിൽ പങ്കുകൊണ്ടു. ഇതിന്റെ പണിക്കായി മുരുകനെ നീ നിയമിച്ചു. 

"മുരുകൻ, ഏതു മുരുകന്റെ അംബലത്തിൽ ദിവസവും പോയി  പ്രാർത്ഥന ചെയ്‌തു വരുന്നുവോ, അവിടെയുള്ള മുരുകന്റെ ശില കടത്തുവാൻ വേലക്കാരൻ മുരുകനെ നീ നിർബന്ധിപ്പിച്ചു. ഇതിനായി അവൻ വഴങ്ങിയില്ല. ദേഷ്യത്തിൽ അവന്റെ വയറിൽ നീ ചവിട്ടി".

"അവൻ ചുരുണ്ടു വീണു, ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിൽ കൊണ്ട് പോയി, അവിടെ ഈ പയ്യൻ എവിടെയോ കാൽ തെറ്റി വീണു എന്ന് പറഞ്ഞു രക്ഷപെട്ടു. നിനക്ക് ഭയന്ന്" മുരുകൻ അവിടെ നിന്നും രക്ഷപെട്ടു. ഇതു കൊണ്ട് അവൻറെ കുടുംബം ഇല്ലാതായി.

"ദാരിദ്ര്യത്തിന്റെ ഉച്ചത്തിൽ ഇരുന്ന മുരുകന്റെ മാതാ പിതാവ്, മകൻ തങ്ങളുടെ കൈ വിട്ടു ഓടിപോയി എന്നത് വിചാരിച്ചു, ആ ദുഃഖത്തിൽ മനസ്സ് ബാധിക്കപെട്ടു, റോഡിൻറെ വീഥികളിൽ അലഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ ശാപവും നിന്നെ വന്നു ചേർന്നു".

"അവരുടെ ശാപം, മുരുകന്റെ ശാപം, ഭഗവാൻറെ ശിലയിൽ കൈവയ്ക്കുവാൻ പോയത്, ഇതെല്ലാം കൊണ്ട് മാത്രമേ നിൻറെ കാലുകൾ സ്വാധീനമില്ലാത്ത ഉള്ളത്. ഇനി 4 ദിവസത്തിൽ നീ മുരുകനെ തേടി കണ്ടുപിടിച്ചു ചെയ്ത പ്രവർത്തിക് മാപ്പ് ചോദിച്ചാൽ, നിൻറെ കാലുകൾ സുഖം പ്രാപ്പിക്കും."

"അവൻറെ കാലുകളിൽ വീണു മാപ്പ്‌ ചോദിക്കുക. അവനു ജീവിത അവസാനം വരെ ജീവിക്കുവാൻ സഹായിക്കുക. മനസ്സ് മുരടിച്ചത്താൽ ഭിക്ഷയെടുക്കുന്നവരെ പോലെ നടക്കുന്ന അവൻറെ മാതാ പിതാവിന് ചികിൽസയ്ക്കായി ഏർപ്പാട് ചെയുക". ഇങ്ങനെ അഗസ്ത്യ മുനി നടന്നതെല്ലാം പറഞ്ഞപ്പോൾ......ഇതു കേട്ട് ഭയന്ന്പോയി അദ്ദേഹം.

"മുരുകനെ എവിടെ പോയി കണ്ടുപിടിക്കും? എവിടെ ചെന്ന് തേടും?" എന്ന് അദ്ദേഹം ചോദിച്ചു.

ഇതിനും അഗസ്ത്യ മുനി മറുപിടി പറഞ്ഞു.

"പറയാം കേൾക്കു, മുരുകൻ ശിവഗംഗക് സമീപമുള്ള കളയാർ ക്ഷേത്രത്തിൽ ഉള്ള മണ്ഡപത്തിൽ 4 ദിവസമായി പനി പിടിക്കപ്പെട്ടിരിക്കുന്നു. അവനെ കണ്ടു പിടിച്ചു രക്ഷിക്കൂ, അങ്ങനെ സംഭവിച്ചില്ലെങ്കിൽ....... അഗസ്ത്യ മുനി വളരെ പതുകെ പറഞ്ഞു "നിന്റെ കാലുകളിൽ ഏർപ്പെട്ടത് കൈകളിലും പകരും", എന്ന് പറഞ്ഞു നിറുത്തി.

"ഇതു തന്നെയാണോ പരിഹാരം?" എന്ന് അദ്ദേഹം ചോദിച്ചു.

"അതെ, മുരുകനെ നീ രക്ഷിക്കൂ, നിന്നെ ഞാൻ രക്ഷികാം" എന്ന് അദ്ദേഹത്തിന് അഗസ്ത്യ മുനി ധൈര്യം കൊടുത്തു.



സിദ്ധാനുഗ്രഹം.............തുടരും!

06 April 2017

സിദ്ധാനുഗ്രഹം - 15




വീട്ടിനു മുൻവശം ഒരു അംബാസിഡർ കാർ നിന്നുകൊണ്ടിരുന്നു, ആ വാഹനത്തിൻറെ പിൻവശം ഇരുന്നവർക് മധ്യവയസ്സു പ്രായം വരും, വണ്ടി ഓടിച്ചു വന്ന ഡ്രൈവർ ആണ് വീടിനു മുൻവശം തട്ടിയത് എന്ന് പിന്നീട് മനസ്സിലാക്കി.

"ആരാണ് നിങ്ങൾ?"- എന്ന് ചോദിച്ചു.

ആ ഡ്രൈവർ വളരെ അധരവോടെ, "സാർ, നിങ്ങളെ നോക്കുവാൻ വേണ്ടി വളരെ ദൂരത്തിൽ നിന്നും ഞങ്ങൾ വന്നിരിക്കുന്നത്", എന്ന് പറഞ്ഞു.

"അകത്തോട്ടു വരാൻ പറയൂ", എന്ന് പറഞ്ഞു.

"അദ്ദേഹത്തിന് വരാൻ സാധിക്കില്ല, താങ്കൾ തന്നെ അദ്ദേഹത്തിൻറെ അടുത്ത് പോയിനോക്കിയാൽ നന്നായിരിക്കും,"എന്ന് വളരെ പതുകെ പറഞ്ഞു.

"ആരാണ് അദ്ദേഹം? അവിടെ നിന്നും അദ്ദേഹം വന്നിരിക്കുന്നത്? എന്തിനാണ് എന്നെ നോക്കുന്നത്? എന്ന് ഒന്നുകൂടി അദ്ദേഹത്തോട് ചോദിച്ചു.

"സാർ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുതു! ഇതെല്ലാം നിങ്ങൾ തന്നെ സാറിനോട് നേരിട്ട് ചോദിച്ചു മനസിലാക്കികൊള്ളുക", എന്ന് ചെറുതായി ഊന്നിപ്പറഞ്ഞു.

"ശെരി" എന്ന് പാതി മനസ്സോടുകൂടി ആ കാറിൻറെ അടുത്തേക്ക് നടന്നു.

"നമസ്കാരം സാർ", എന്ന് രണ്ടു കൈകൂപ്പി അവിസംഭോദിച്ചു ആ കാറിൽ ഇരുന്ന അദ്ദേഹം.

""നമസ്സ്‌കാരം പറഞ്ഞു കൊണ്ട്, വീട്ടിനുള്ളിൽ വരമല്ലോ. സൗകര്യമായി ഇരുന്നു  സംസാരിക്കാമല്ലോ," എന്ന് പറഞ്ഞു.

ഒന്ന് മടിച്ചു നിന്നു. കുറച്ചു നേരം ഒന്നും സംസാരിച്ചില്ല.

അദ്ദേഹം ഉടുത്തിരുന്ന മുണ്ട് ശകലം നീക്കികൊണ്ടു തൻറെ കാലുകൾ കാണിച്ചു, അദ്ദേഹം കാലുകളിൽ ഏതോ മരുന്ന് പുരട്ടിയിരുന്നു.

"എന്താ! തങ്ങൾക്കു എന്തെങ്കിലും മുറിവ് പറ്റിയോ?" എന്ന് ചോദിച്ചു.

"ഇല്ല, എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല, പെട്ടെന്നു ഒരു ദിവസം എൻറെ രണ്ടു കാലുകളും മരവിച്ചു പോയി. എന്നെകൊണ്ട് ഒരു ആൾ സഹായം ഇല്ലാതെ നടക്കുവാൻ സാധിക്കില്ല. "ഊന്നുവടി" കൊണ്ടും നടക്കുവാൻ സാധിക്കില്ല", എന്ന് പറയുമ്പോൾ അവൻറെ കണ്ണുകളിൽ കണ്ണുനീർ കണ്ട ഞാൻ സ്തംഭിച്ചുപോയി.

അദ്ദേഹം ചോദിച്ചു, "താങ്കൾക്കു വിരോധമില്ലെങ്കിൽ കാറിൽ കയറി സംസാരിക്കാമല്ലോ. ഇല്ല അഗസ്ത്യ മുനിയുടെ ജീവ നാഡി ഞാൻ വീട്ടിനുള്ളിൽ വന്നെങ്കിൽ മാത്രമേ വായിക്കുമെങ്കിൽ, എങ്ങനെയെങ്കിലും ഞാൻ താങ്കളുടെ വീട്ടിനുള്ളിൽ പ്രവേശിക്കാം", എന്ന് വളരെ താഴ്മയോടെ അഭ്യർത്ഥിച്ചു.

"സാരമില്ല, ഞാൻ താങ്കളുടെ ആഗ്രഹം പ്രകാരം കാറിൽ ഇരുന്നു സംസാരികം" എന്ന് കാർ കതകു തുറന്നു അദ്ദേഹത്തിൻറെ അടുത്ത് ഇരുന്നു.

"ഏങ്ങനെയാണ് ഇതു സംഭവിച്ചത്? ജനനം മുതൽക്കേ ഇങ്ങനെയാണോ?"

"ഇല്ല."

"രണ്ടു മാസങ്ങൾക്കു മുൻപ് എൻറെ പെട്രോൾ കമ്പനിയിൽ വന്നു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നു എൻറെ രണ്ടു കാലുകളും മരത്തുപോയി. കാറിൽ നിന്നും ഇറങ്ങുവാൻ പോലും പറ്റിയില്ല. വേദനയും പെട്ടെന്നു കൂടി എനിക്ക് സഹിക്കുന്നതിനു അപ്പുറമായി, അപ്പോൾ തന്നെ ഡോക്ടറുടെ അടുത്തേക്കു പോയി. ഒരു മാസം മൊത്തം മരുന്നുകളും, ടെസ്റ്റുകളും എടുത്തു. വേദന കുറഞ്ഞു എന്നതല്ലാതെ, എൻറെ രണ്ടു കാലുകളും മരവിച്ചു പോയി."

"ഡോക്ടർ എന്താണ് പറഞ്ഞത്?"

"ഇതു മരുന്ന് കൊണ്ടോ, ചികിൽസ കൊണ്ടോ അതോ ഫിസിയോ തെറാപി കൊണ്ടോ ചികിൽസിക്കുവാൻ കഴിയുകയില്ല, അതായി തന്നെ കുറയണം. ഭഗവാനിൽ വിശ്വസിക്കുക പ്രാർത്ഥിക്കുക, മരുന്നുകളും തുടർച്ചയായി കഴിച്ചു വരുക, എന്ന് തന്നെയാണ് എല്ലാം ഡോക്ടറും പറയുന്നത്".

ഇത് പറഞ്ഞു തീരും മുൻപ് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു, ശബ്ദം ഇടർന്നു, ശെരിയായി സംസാരിക്കുവാൻ സാധിച്ചില്ല, കൂടെക്കൂടെ തൻറെ പക്കമുള്ള ടവൽ കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു.

കുറച്ചു നിമിഷം മൗനം ഭജിച്ചതിനു ശേഷം, "ഇതിനായി ഞാൻ എന്ത് ചെയ്യണം", എന്ന് ചോദിച്ചു.

എൻറെ കൈ രണ്ടും ഇറുക്കെപ്പിടിച്ചു,"എനിക്ക് ജീവ നാഡി വായിച്ചു എൻറെ രണ്ടു കാലുകളും ചികിൽസിക്കുവാൻ ഞാൻ എന്ത് ചെയ്യണം എന്ന് അഗസ്ത്യ മുനിയോട് ചോദിക്കണം", ഇതിനായി തന്നെ ഞാൻ മധുരയിൽ നിന്നും വന്നിരിക്കുന്നത്", എന്ന് പറഞ്ഞു.

എന്നെ ഇതു ധർമ്മസങ്കടത്തിലാക്കി, അദ്ദേഹത്തിന് എന്തെങ്കിലും ഒരു വഴി സഹായിക്കണം എന്ന് കരുതി, അദ്ദേഹത്തെ കാറിൽ ഇരിക്കുവാൻ പറഞ്ഞിട്ട്, അഗസ്ത്യ മുനിയോട് അനുമതി ചോദിച്ചതിനു ശേഷം ജീവ നാഡി വായിക്കാം എന്ന് തീരുമാനിച്ചു.

അകത്തേക്ക് ചെന്ന് പൂജ മുറിയിൽ വച്ചിരുന്ന അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു കാറിൽ വന്നിരിക്കുന്ന അദ്ദേഹത്തിന് കാലുകൾ ചികിൽസിക്കുവാൻ അനുഗ്രഹവാക്കുകൾ ലഭിക്കുമോ? എന്ന് പ്രാർത്ഥിച്ചു.

അഗസ്ത്യ മുനി പതുകെ പതുകെ കാറിൽ വന്ന അദ്ദേഹത്തെ പറ്റി പറയുവാൻ തുടങ്ങി.

ഇവൻറെ പേര് സോമസുന്ദരം, കുറെ കഷ്ടപ്പെട്ട് അദ്ദേഹം ജീവിതത്തിൽ മുന്നോട്ടു വന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് കുറുക്കു വഴിയിൽ പണം ഉണ്ടാക്കി. ആ പണം കൊണ്ടും തൻറെ സ്വാധീനം കൊണ്ടും പല സ്ഥലങ്ങളിൽ പല - പല സംഭ്രഭങ്ങൾ തുടങ്ങി. ആ തുടങ്ങിയ സംഭ്രഭങ്ങളും  വളരെ അത്ഭുതമായി വളർന്നു. അവൻ ധാരാളം പണം നേടി.

കഷ്ടപെടുമ്പോൾ എല്ലാം ഭഗവാനെ മനസ്സുകൊണ്ട് പ്രാർത്ഥിച്ചവൻ. പണം കയ്യിൽ വന്നപ്പോൾ ആ ഭഗവാനെ മറന്നു, മാതാ പിതാവിനെയും മറന്നു. അവൻ അവരെ ഒന്നിനും പരിഗണിച്ചില്ല. 

മദ്യം കുടിച്ചതിനു ശേഷം, അതിൻറെ ലഹരിയിൽ അവൻ അമ്മയെ പല വിധത്തിൽ ദ്രോഹിച്ചു. ഒരു ചില സമയത് അവരെ ചവിട്ടുകയും ചെയ്തു, ഇതെല്ലാം അവർ സഹിച്ചു, മാത്രമല്ല ഇവനുവേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഇതൊന്നും ഈ സോമസുന്ദരം ചെവികൊണ്ടില്ല, കളിയാക്കി, അതോടൊപ്പം അവൻറെ കൂട്ടുകെട്ടും കൊള്ളരുതാത്തവരൊപ്പമായി.

ഇതെല്ലാം മറന്നു എന്ന് കരുതാം,"എന്നാൽ ഒരു 18 വയസായ ഒരു പയ്യനെ ഇവൻ കഷ്ടപെടുത്തിയതാണ് ഭഗവാനുപോലും മാപ്പാക്കുവാൻ സാധിച്ചില്ല. അതിൻറെ പരിണാമത്താലാണ് ഇവൻറെ കാലുകൾ മരവിച്ചതുപോലെ ഉള്ള അവസ്ഥയിലുള്ളത്" എന്ന് പറഞ്ഞു.

"എന്ത് വിധമുള്ള ദ്രോഹമാണ് ഇവൻ ചെയ്‌തത്‌", എന്ന് ഞാൻ ചോദിച്ചു.

"ഒരു ക്ഷേത്രത്തിൽ ഉള്ള വിഗ്രഹം മോഷ്ട്ടിക്കുവാൻ ഇവൻ ആ 18 വയസു പയ്യനോട് പറഞ്ഞു, ഇതു അവൻ വിസമ്മതിച്ചു"

മധ്യത്തിന്റെ ലഹരിയിൽ "വേലക്കാരെ നായെ" എന്ന് തൻറെ കാലുകൾ കൊണ്ട് അവനെ ചവിട്ടി, മാത്രമല്ല ആഭാസപരമായ വാക്കുകൾ ഉപയോഗിച്ചു.

അടിവയറ്റിൽ ആണ് അവനു ചവിട്ടു കൊണ്ടത്, ആ ചവിട്ടിൻറെ ആഘാതം കൊണ്ട് ആ പയ്യൻ മരണത്തോട് പോരാടുമ്പോൾ ഇട്ട ശാപമാണ് ഇതു, എന്ന് അഗസ്ത്യ മുനി പറഞ്ഞു.



സിദ്ധാനുഗ്രഹം.............തുടരും!