26 April 2018

സിദ്ധാനുഗ്രഹം - 59(സിദ്ധൻ അരുൾമൂലം രേഖപ്പെടുത്തിയ ഒരു അഗസ്ത്യ മുനി അനുയായിയുടെ അനുഭവം).

പല സുഹൃത്തുക്കളും പല സ്ഥലങ്ങളിൽ പോയപ്പോൾ അങ്ങനെ നടന്നത്, ഇങ്ങനെയെല്ലാം അനുഗ്രഹം ലഭിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ പല പ്രവാശയം അതിശയിച്ചിരിക്കുന്നു. "ഹോ! അവരൊക്കെ എത്ര ഭാഗ്യശാലികൾ എന്ന്. എന്നാൽ നമുക്കും അത് പോലെ കിട്ടില്ലേ, എന്ന് ഒരു ഒരു പ്രാവശ്യം പോലും വിചാരിച്ചിട്ടില്ല. എന്തെന്നാൽ, നാം അതിനായിട്ടുള്ള യോഗ്യത ഉണ്ടക്കിയിട്ടില്ല എന്ന് വിശ്വസിക്കുന്നു. ഈശ്വരനും എന്നെ നോക്കിയിട്ടു ക്ഷമ നഷ്ട്ടപെട്ടുവോ എന്ന് ഒരു തോന്നൽ, അദ്ദേഹവും ഒരു നാടകം എന്നെ വച്ച് നടത്തുവാൻ തീരുമാനിച്ചതായി തോന്നി.

അത് ഒരു പൊങ്കൽ ദിവസമായിരുന്നു, ഒരു അവധി ദിവസമായിരുന്നു, ആയതിനാൽ ഒരു സ്ഥലത്തിലും കൂട്ടമില്ലായിരുന്നു. അന്ന് രാവിലെ മുതൽ മനസ്സ് ഒരു അസ്ഥിരമായിരുന്നു. കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിൻറെ അസ്ഥിരതയ്‍ക്കു കാരണമാകും എന്ന് ഞാൻ കേട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അത്തരം എന്താണ് കഴിച്ചത് എന്ന് ഓർത്തു. ലഖു ഭക്ഷണം കഴിച്ചതായിട്ടാണ് ഓർമ വന്നത്. ആഹാരം ഒരു പ്രശ്നമല്ലായിരുന്നു. ഇന്ന് എന്തുവേണമെങ്കിലും നടക്കും. എല്ലാം നല്ലതിനാണ് എന്ന് ഞാൻ തന്നെ സമാധാനപ്പെടുത്തി.

ഉച്ചഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ ഒരു ആലോചന. അതും വളരെ വിചിത്രമായ ഒരു ആലോചന വന്നു. മുരുകൻ, അഗസ്ത്യർ എന്ന ഈ രണ്ടു പേരുകൾ മനസ്സിൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. എന്താ? എന്തിനാണ് ഈ ചിന്ത വളരുന്നത് എന്ന് ഞാൻ അതിശയപ്പെട്ടു. ശെരി, എന്ന് ഒരു തീരുമാനത്തിൽ വന്ന് ചോദിച്ചുനോക്കാം ഇവർ എന്താണ് പറയുവാൻ പോകുന്നത് എന്ന് ഞാൻ വിചാരിച്ചു.

എൻറെ വീട്ടിൽ നിന്നും വളരെയധികം ദൂരത്തിൽ ( ഒരു രണ്ടു മണിക്കൂർ  ദൂരം സഞ്ചരിക്കുന്ന ദൂരം).ഒരു മുരുകന്റെ ഒരു അംബലം ഉണ്ട്, അവിടെ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്യുകയാണെങ്കിൽ അഗസ്ത്യ മുനിയുടെ ഒരു അംബലം, രണ്ട് ക്ഷേത്രങ്ങളും ദർശനം ചെയ്തുവരാമല്ലോ എന്ന് ഒരു തോന്നലുണ്ടായി.

ഉച്ചയ്ക്ക് സമയം 2:00 മണിയിരിക്കും, ഒരു ബന്ധുവിനോട് ചോദിച്ചപ്പോൾ അദ്ദേഹവും കൂടെ വരാം എന്ന് പറയുകയുണ്ടായി. ബൈക്കിൽ പോയിട്ടുവരാം എന്ന് തീരുമാനിച്ചു. 

ഇറങ്ങുന്നതിന് മുൻപ് ഇപ്പോഴും പോലെ പൂജാമുറിയിൽ നിന്ന്  "താങ്കളുടെ സഹായം വേണം" എന്ന് പ്രാർത്ഥിക്കുമ്പോൾ ഒരു പുതിയ വിധത്തിലുള്ള ഒരു ചിന്ത മനസ്സിൽ വന്നു. ശെരി കേൾകാം ബാക്കി അവർ തന്നെ നോക്കി ചെയ്യട്ടെ, എന്ന് വിചാരിച്ചു. 

മുരുകനെ മനസ്സിൽ ധ്യാനിച്ച്, അദ്ദേഹം മുന്നിൽ ഇരിക്കുന്നു എന്ന് വിചാരിച്ചു മനസ്സിൽ തന്നെ സംസാരിക്കുവാൻ തുടങ്ങി.

"മുരുകാ! താങ്കളുടെ സഹായം വേണം! ഒരു വിധത്തിലുമുള്ള ആപത്തുകളും എൻറെ യാത്രാ മദ്ധ്യേ വരാൻപാടില്ല. ഒരേ ഒരു വിഷയം മാത്രം ഞാൻ കേൾക്കുന്നു, എനിക്ക് അതിനുള്ള അർഹത ഉണ്ടെങ്കിൽ താങ്കൾ നടത്തി തരണം. ഇതാണ് ആ പ്രാർത്ഥന!

"താങ്കളുടെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഒരു മാല എനിക്ക് വേണം. അത് എനിക്ക് അല്ല. താങ്കളുടെ ദർശനത്തിന് ശേഷം അഗസ്ത്യ മുനിയെ കാണുവാൻ ആഗ്രഹിക്കുന്നു. നീ ആ മാല തരുകയാണെങ്കിൽ അത് താങ്കളുടെ ശിഷ്യനായ അഗസ്ത്യ മുനിയുടെ കഴുത്തിൽ അണിയുവാൻ ആഗ്രഹിക്കുന്നു. ഞാൻ മാല തരണം എന്ന് പൂജാരിയോട് ചോദിക്കുവാൻ പോകുന്നില്ല. നിനക്ക് അത് തരാൻ ആഗ്രഹമില്ലെങ്കിൽ വേണ്ട, അവിടെനിന്നും എനിക്ക് തരാൻ ആഗ്രഹിക്കുന്നുടെങ്കിൽ തരുക, നീ അത് തരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ക്ഷേത്രത്തിൻ മുന്നിൽ ഇരിക്കുന്ന പൂക്കടയിൽ നിന്നും അഗസ്ത്യ മുനിക്ക്‌ ഒരു മാല വാങ്ങി ചാർത്തും. എന്താണ് നടക്കേണ്ടത് എന്ന് നീ തന്നെ തീരുമാനിച്ചുകൊള്ളുക, അതായത് എൻറെ ഗുരുവിന് അതായത് നിൻറെ ശിഷ്യന് നീ എന്താണ് ചെയുവാൻ പോകുന്നത്."

മനസ്സിലുള്ളത് എല്ലാം പറഞ്ഞു, ഇതിനപ്പുറം നിൻറെ തീരുമാനം.

വൈകുന്നേരം 4.00 മണിക്ക് പുറപ്പെട്ടു, സത്യത്തിൽ മുരുകനോട് പറഞ്ഞതെല്ലാം പുറപ്പെടുന്ന സമയത്തിൽ മറന്നുപോയി. ഭദ്രമായി ചെന്ന് തിരിച്ചുവരണം എന്നത് തന്നെയാണ് ഞങ്ങളുടെ ഉദ്ദേശമായിരുന്നു. മുരുകന്റെ പൂജയ്ക്കുവേണ്ടുള്ള ഒരു ദ്രവ്യവും ഞങ്ങൾ വാങ്ങിയിട്ടില്ലായിരുന്നു. രണ്ട് മണിക്കൂർ യാത്രയ്ക്കു ശേഷം ക്ഷേത്രത്തിൽ കയറുമ്പോളാണ് ഞാൻ അത് മനസ്സിലാക്കിയത്. എന്താണ് നീ ഇങ്ങനെ ചെയ്തത് മുരുകാ! മൊത്തമായി ബുദ്ധിയെ മാറ്റിയാലോ! ചേ! ഒരു ചെറു വിഷയം പോലും ഉൾക്കൊള്ളുവാൻ സാധികുന്നില്ലല്ലോ? എന്ന് എന്നെ ഞാൻ തന്നെ ശകാരിച്ചുകൊണ്ടു മുരുകന്റെ മുന്നിൽ ചെന്ന് നിന്നു. 

മുരുകൻ! ആ പേരുപോലെ സുന്ദരമായിരുന്നു, വളരെ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വലത് കൈയോടു ചേർന്ന് വേൽ ചാർത്തിയിരുന്ന അലങ്കാരം രൂപനായിരുന്ന ആ മുരുകനെ കാണുമ്പോൾ മനസ്സ് വളരെയധികം ചിന്തകളിൽ മുഴുകി. പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നു, എന്നാൽ മുരുകൻ ചിരിച്ചുകൊണ്ട് നിൽക്കുന്നതുപോലെ വിഷ്ണുവിൽ നിന്നു ശിഷ്യത്വം പഠിച്ചതാണോ. എന്നാൽ ശിവ ഭഗവാനാണെങ്കിൽ സർവ നേരവും ധ്യാനത്തിൽ ഇരിക്കുന്നവൻ. അദ്ദേഹത്തെ ഒരു കാരണവശാലും ചിരിച്ചുകൊണ്ടിരിക്കുന്നത് കാണുവാൻ സാധിച്ചിട്ടില്ല.  എന്നാൽ വിഷ്ണു ഭഗവാനോ എപ്പോഴും സമാധാനമായ രീതിയിൽ ശയനത്തിലോ, ഇരിക്കുന്ന രീതിയിലോ, അല്ലെങ്കിൽ നിൽക്കുന്ന  വിധത്തിലോ ചിരിച്ചുകൊണ്ടിരിക്കും. നമ്മൾ ഈശ്വരനെപോലും നമ്മൾ ആഗ്രഹിക്കുന്ന രൂപത്തിൽ ദർശനം ചെയുവാൻ ആഗ്രഹിക്കുന്നതാൽ  ചിരിച്ച രൂപം തന്നെയാണ് ഭൂരിപക്ഷം ജനങ്ങൾക്കും ഇഷ്ടപ്പെടുന്നത്. ഇദ്ദേഹം ചിരിച്ചുകൊണ്ടിരിക്കുന്ന ഈ രൂപം വിഷ്ണുവിൽ നിന്നും പഠിച്ചതാണോ എന്ന് എൻറെ മനസ്സിൽ ഒരു കുസൃതി ചോദ്യം തോന്നി. 

ഗർഭഗൃഹത്തിൽ നിന്നും ഒരു പൂജാരി എന്നെ ഒന്ന് നോക്കി, എന്ത് എന്ന് ചോദിക്കുന്നതുപോലെ ഒരു നോട്ടം. 

"ഭഗവാൻറെ പേരിൽ ഒരു അർച്ചന ചെയ്യണം",  പൂജാരിയുടെ ആ നോട്ടത്തിന് ഉത്തരമായിരുന്നു എൻറെ ഈ വാക്ക്.

പൂജാരി അർച്ചന തുടങ്ങി, എന്നാൽ ഒന്നും തന്നെ ചോദിക്കുവാൻ എനിക്ക് തോന്നിയില്ല. മുരുകന്റെ മുഖം കാണുന്ന വിധത്തിൽ നിന്നുകൊണ്ടിരുന്നു. അത് എന്നിൽ ഒരു അനുഭൂതി തന്നു. എൻറെ ബാല്യകാലത് അമ്മയുടെ മടിയിൽ ഇരുന്ന് മധുരം കഴിക്കുബോൾ വരുന്ന ആ അനുഭൂതിപോലെയായിരുന്നു, അത്. 

കണ്ണ് അടച്ചു പ്രാർത്ഥിച്ചു നിൽകുമ്പോൾ.

"അർച്ചന പ്രസാദം" എന്ന് പൂജാരിയുടെ വാക്കുകൾ എൻറെ പ്രാർത്ഥന ഭംഗം വരുത്തി.

കൈയിൽ പ്രസാദം വാങ്ങി, അദ്ദേഹത്തിന് ദക്ഷിണ കൊടുത് തുറന്ന് നോക്കിയപ്പോൾ, ഒരു ചില ഉതിർ പൂക്കളും, വിഭൂതിയും, ചന്ദനവും ഉണ്ടായിരുന്നു.  


കൈയിൽ പ്രസാദവുമായി ഒരു നിമിഷം മുരുകനെ പ്രാർത്ഥിച്ചു ഞാൻ തിരിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!